പക്ഷികൾക്ക് തീറ്റകൊടുത്ത 97കാരിക്ക് വിലക്കും പിഴയും; ക്രിമിനൽ കുറ്റമെന്ന് അധികൃതർ
പക്ഷികൾക്ക് തീറ്റകൊടുത്തതിന്റെ പേരിൽ 97കാരിക്ക് യുകെ കൗൺസിൽ 10,000 രൂപ പിഴ ചുമത്തി. സംഗീത അധ്യാപികയായിരുന്ന ആൻ സീഗോയ്ക്കെതിരെയാണ് നടപടി. പക്ഷികൾക്ക് തീറ്റകൊടുക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അയൽവാസികളുടെ പരാതിയിലാണ് നടപടി.

പക്ഷികൾക്ക് തീറ്റകൊടുത്തതിന്റെ പേരിൽ 97കാരിക്ക് യുകെയിലെ ഫിൽഡെ ബൊറൗ കൗൺസിൽ 10,000 രൂപ പിഴ ചുമത്തി. സംഗീത അധ്യാപികയായിരുന്ന ആൻ സീഗോയ്ക്കെതിരെയാണ് നടപടി. പക്ഷികൾക്ക് തീറ്റകൊടുക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അയൽവാസികളുടെ പരാതിയിലാണ് നടപടി.
വീട്ടുമുറ്റത്ത് എത്തുന്ന പ്രാവുകൾക്കും കിളികൾക്കും ഭക്ഷണം നൽകുന്നത് ആനിന് സന്തോഷം നൽകുന്ന കാര്യമായിരുന്നു. എന്നാൽ സ്ഥിരമായി പ്രാവുകളും കടൽകാക്കളും സ്ഥലത്തെത്തുന്നത് അയൽവാസികൾക്ക് ബുദ്ധിമുട്ടായി. ഇതോടെ അവർ യുകെ കൗൺസിലിന് പരാതി നൽകി. 2016 മുതൽ നാല് പരാതികളാണ് ആനിനെതിരെ നൽകിയത്. പക്ഷികളുടെ കാഷ്ഠം കാരണം തങ്ങളുടെ വീടും പരിസരവും എന്നും വൃത്തികേടാകുന്നുവെന്നും പക്ഷികളുടെ ഭക്ഷണം കുമിഞ്ഞുകൂടുന്നത് കീടങ്ങൾ വരുന്നതിനും അതുവഴി രോഗങ്ങൾ ഉണ്ടാകുന്നതിനും കാരണമാകുന്നുവെന്നും പരാതിയിൽ പറയുന്നു.
തുടർന്ന് ആനിനെതിരെ നടപടിയെടുക്കാൻ കൗൺസിൽ തീരുമാനിക്കുകയായിരുന്നു. പക്ഷികൾക്ക് ഭക്ഷണം നൽകുന്നത് ക്രിമിനൽ കുറ്റമായി പ്രഖ്യാപിക്കുകയും വയോധികയ്ക്ക് പിഴ ചുമത്തുകയും ചെയ്തു. കൗൺസിലിന്റെ നടപടി പക്ഷി സ്നേഹിയായ തന്റെ മാതാവിനെ ഏറെ വേദനിപ്പിച്ചെന്ന് മകൻ അലൻ പറഞ്ഞു.