പൂച്ചയുടെ ഒരു കൈയബദ്ധം! വീട് കത്തിനശിച്ചു, ലക്ഷങ്ങളുടെ നാശനഷ്ടം
പൂച്ചയുടെ അശ്രദ്ധ കാരണമുണ്ടായ തീപിടിത്തത്തിൽ വീട് കത്തിനശിച്ചു. തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലാണ് സംഭവം. ദൻഡാൻ എന്ന വ്യക്തിയുടെ ജിങ്കൗഡിയോ എന്ന പൂച്ചയാണ് പ്രതിസ്ഥാനത്ത്. പൂച്ചയുടെ കാൽതട്ടി ഇൻഡക്ഷൻ കുക്കർ ഓണായതാണ് അപകടത്തിനു കാരണം.

തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ പൂച്ചയുടെ അശ്രദ്ധ കാരണമുണ്ടായ തീപിടിത്തത്തിൽ വീട് കത്തിനശിച്ചു. ദൻഡാൻ എന്ന വ്യക്തിയുടെ ജിങ്കൗഡിയോ എന്ന പൂച്ചയാണ് പ്രതിസ്ഥാനത്ത്. പൂച്ചയുടെ കാൽതട്ടി ഇൻഡക്ഷൻ കുക്കർ ഓണായതാണ് തീപിടിത്തത്തിനു കാരണം.
ദൻഡാൻ ജിങ്കൗഡിയോയെ വീട്ടിലാക്കി പുറത്തുപോയ സമയത്താണ് അപകടം. ഫ്ലാറ്റിന് തീപിടിച്ചെന്ന് അവിടത്തെ ജീവനക്കാരൻ വിളിച്ചു പറഞ്ഞതിനെ തുടർന്നാണ് ദൻഡാൻ സ്ഥലത്തെത്തിയത്. അപ്പോഴേക്കും അടുക്കള ഉൾപ്പെടുന്ന വീടിന്റെ ഒരു ഭാഗം കത്തിനശിച്ചിരുന്നു. ഇൻഡക്ഷൻ കുക്കർ കൂടുതൽ സമയം ഓണായി കിടന്നതാണ് അപകടത്തിനു കാരണമായത്. സിസിടിവി പരിശോധിച്ചപ്പോൾ പൂച്ചയുടെ കാൽതട്ടി ഇൻഡക്ഷൻ കുക്കർ ഓൺ ആവുന്നത് കണ്ടെത്തി. അടുക്കളയിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ ടച്ച് പാനലിൽ കാൽ തട്ടുകയായിരുന്നു. അപകടത്തിൽ സാരമായ പരുക്കുകളോടെ ജിങ്കൗഡിയോ രക്ഷപ്പെട്ടു.
തീപിടിത്തത്തിൽ 12 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ദൻഡാന് ഉണ്ടായിരിക്കുന്നത്. എങ്കിലും അദ്ദേഹത്തിന് പരിഭവമൊന്നുമില്ല. അദ്ദേഹം തന്നെയാണ് വിഷയം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. തങ്ങളുടെ അരുമകൾ ചെയ്ത കുസൃതികളെക്കുറിച്ച് പലരും കുറിപ്പിനു താഴെ കമന്റ് ചെയ്തിട്ടുണ്ട്.