പൂക്കളും, കിളികളും...: ഗൾഫിലെ മഴ അനുഗ്രഹമായി, കണ്ണിനു കുളിർമയായി മരുഭൂമിയിലെ പച്ചപ്പ്
ഗൾഫ് രാജ്യങ്ങളിൽ കനത്ത മഴ പെയ്തതിനു പിന്നാലെ മരുഭൂമിയെല്ലാം ഹരിതവർണത്തിലാണ്. പുല്ലുപോലും മുളയ്ക്കില്ലെന്ന് പറഞ്ഞിരുന്ന സ്ഥലങ്ങളിലെല്ലാം ഇപ്പോൾ പൂക്കൾവരെ കാണാം. കേരളം മരുഭൂമിയായും ഗൾഫ് കേരളമായും മാറുന്ന രീതിയാണ് ഇപ്പോൾ കാണുന്നത്. മക്കയ്ക്കും മദീനയ്ക്കും ഇടയിലുള്ള സൗദി അറേബ്യയുടെ വിശാലമായ മരുഭൂമിയുടെ

ഗൾഫ് രാജ്യങ്ങളിൽ കനത്ത മഴ പെയ്തതിനു പിന്നാലെ മരുഭൂമിയെല്ലാം ഹരിതവർണത്തിലാണ്. പുല്ലുപോലും മുളയ്ക്കില്ലെന്ന് പറഞ്ഞിരുന്ന സ്ഥലങ്ങളിലെല്ലാം ഇപ്പോൾ പൂക്കൾവരെ കാണാം. കേരളം മരുഭൂമിയായും ഗൾഫ് കേരളമായും മാറുന്ന രീതിയാണ് ഇപ്പോൾ കാണുന്നത്. മക്കയ്ക്കും മദീനയ്ക്കും ഇടയിലുള്ള സൗദി അറേബ്യയുടെ വിശാലമായ മരുഭൂമിയുടെ ഒരു ഭാഗത്തിന് അദ്ഭുതപ്പെടുത്തുന്ന രൂപമാറ്റമാണ് സംഭവിച്ചിരിക്കുന്നത്. ഒട്ടകങ്ങൾ പുല്ലുതിന്നുന്ന കാഴ്ചകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
അമിതമഴ സൗദിയുടെ പടിഞ്ഞാറൻ മേഖലകളിലെ മണ്ണിനെ പോഷിപ്പിക്കുകയാണ് ചെയ്തത്. ഇത് സമൃദ്ധമായ സസ്യജാലങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. യുഎഇയിലും വ്യത്യസ്തമല്ല. കേരളത്തിൽ പച്ചവിരിച്ചുകിടക്കുന്ന മലനിരകൾ പോലെ യുഎഇയിലെ മലനിരകളും ചെറുചെടികളാൽ നിറഞ്ഞിരിക്കുകയാണ്. ഫുജേറയിലേക്കും കൽബയിലേക്കും പോകുമ്പോൾ റോഡിന് ഇരുവശത്തും മലനിരകളാണ്. ഇവയെല്ലാം ഇപ്പോൾ പുല്ലുകൾകൊണ്ടും പൂക്കൾകൊണ്ടും നിറഞ്ഞിരിക്കുകയാണ്.
മഴ ശരിക്കും ഗൾഫ് രാജ്യത്തിന് അനുഗ്രമായിരിക്കുകയാണ്. വരുംദിവസങ്ങളിലും പലയിടങ്ങളിലും മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രങ്ങൾ അറിയിച്ചിട്ടുണ്ട്.