രാത്രിയിൽ കണ്ടാൽ കടുംപച്ചനിറത്തിൽ തിളങ്ങുന്ന മൂങ്ങയുടെ പ്രതീതി സൃഷ്ടിക്കുന്ന സസ്യമാണ് തിസ്മിയ തയ്തോങ്ങിയാന. ഇത്തവണത്തെ വേൾഡ് നേച്ചർ ഫോട്ടോഗ്രഫി അവാർഡ്സിൽ ഒരു വിഭാഗത്തിൽ പുരസ്കാരം ലഭിച്ചത് ഈ അപൂർവസസ്യത്തിന്റെ ചിത്രത്തിനായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാത്രിയിൽ കണ്ടാൽ കടുംപച്ചനിറത്തിൽ തിളങ്ങുന്ന മൂങ്ങയുടെ പ്രതീതി സൃഷ്ടിക്കുന്ന സസ്യമാണ് തിസ്മിയ തയ്തോങ്ങിയാന. ഇത്തവണത്തെ വേൾഡ് നേച്ചർ ഫൊട്ടോഗ്രഫി അവാർഡ്സിൽ ഒരു വിഭാഗത്തിൽ പുരസ്കാരം ലഭിച്ചത് ഈ അപൂർവസസ്യത്തിന്റെ ചിത്രത്തിനായിരുന്നു.

തായ്‌ലൻഡിലെ ഒരു വന്യജീവി സംരക്ഷണകേന്ദ്രത്തിലാണ് ഈ സസ്യം വളരുന്നത്. മരങ്ങളുടെ താഴെ നിന്നും ഇവ മുളച്ചുവരും. മൈക്കോ ഹെറ്ററോടോപിക് വിഭാഗത്തിൽ പെടുന്നതാണ് ഈ സസ്യം. സാധാരണ സസ്യങ്ങളെപ്പോലെ പ്രകാശസംശ്ലേഷണത്തിലൂടെ ഊർജവും ധാതുക്കളും കണ്ടെത്തുന്നതിനു പകരം ഫംഗസുകളിൽ നിന്നാണ് ഈ സസ്യങ്ങൾ  സ്വീകരിക്കുന്നത്. മരങ്ങളുടെ വേരുകളുമായി ബന്ധപ്പെട്ടുള്ള ഫംഗസുകളെ ചുറ്റിപ്പറ്റിയാണ് ഇവയുടെ വളർച്ച. 2018ൽ തായ്‌ലൻഡിലെ ഡോയ് ഹുവാ മോട്ട് മലനിരകളിലാണ് ഇവയെ കണ്ടെത്തിയത്.

തിസ്മിയ തയ്തോങ്ങിയാന (Photo: X/@batrach0spermum)
ADVERTISEMENT

ഈ സസ്യത്തെക്കുറിച്ചുള്ള പഠനങ്ങൾ കുറവായതിനാൽ ഇവയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. വിചിത്രമൂങ്ങയുടെ കണ്ണ് എന്ന് തായ്‌ലൻഡിലെ ഭാഷയിൽ അർഥം വരുന്ന ഫിസവോങ് ടാ നോക് ഹുക് എന്ന പേരും ഇതിനുണ്ട്. ഈ ചെടി മണ്ണിൽ നിന്നു പൊട്ടിവിടരുന്ന ഘട്ടമെത്തുന്നതു വരെ ഭൂമിക്കടിയിലാണ് വസിക്കുന്നത്. ഭൂമിയിൽ നിന്നു വന്നാലും ഇവയെ കണ്ടെത്താൻ പാടാണ്. ഇവയുടെ വലുപ്പം വളരെ ചെറുതായതിനാലാണ് ഇത്. 2 മുതൽ 8 മില്ലിമീറ്റർ വരെയാണ് ഇവയുടെ വലുപ്പം.

ഈ സസ്യങ്ങളല്ലാതെയും മൈക്കോ ഹെറ്ററോടോപിക് ശൈലി പിന്തുടരുന്നവയുണ്ട്. ഫംഗസുകളിൽ നിന്ന് ഊർജവും ധാതുക്കളും മോഷ്ടിക്കുന്നവയായാണ് ഇവയെ കണക്കാക്കുന്നത്.

English Summary:

The Mysterious Underground Plant that Glows Like an Owl at Night