ചുരുട്ടിവച്ചതുപോലെ കൊമ്പ്, പാമ്പുകളെ കൊന്നുതിന്നും; മൃഗശാലയിലെ വിഐപി ‘കാട്ടാട്’
ഉത്തരാഖണ്ഡ് നൈനിറ്റാളിലെ പ്രശസ്തമായ മൃഗശാലകളിലൊന്നാണ് ജിബി പന്ത് ഹൈ ആൾട്ടിറ്റ്യൂഡ് മൃഗശാല. വിദേശത്തുനിന്നും നിരവധി വന്യമൃഗങ്ങൾ ഇവിടെയുണ്ടെങ്കിലും വിനോദസഞ്ചാരികളുടെ മുഖ്യ ആകർഷണം മാർഖോർ ആണ്. സ്ക്രൂ കൊമ്പുള്ള ആട് എന്നും ഇവ അറിയപ്പെടുന്നു. ക്ലാസിക്കൽ പേർഷ്യൻ ഭാഷയിൽ മാർഖോർ എന്നാൽ പാമ്പിനെ തിന്നുന്നവൻ

ഉത്തരാഖണ്ഡ് നൈനിറ്റാളിലെ പ്രശസ്തമായ മൃഗശാലകളിലൊന്നാണ് ജിബി പന്ത് ഹൈ ആൾട്ടിറ്റ്യൂഡ് മൃഗശാല. വിദേശത്തുനിന്നും നിരവധി വന്യമൃഗങ്ങൾ ഇവിടെയുണ്ടെങ്കിലും വിനോദസഞ്ചാരികളുടെ മുഖ്യ ആകർഷണം മാർഖോർ ആണ്. സ്ക്രൂ കൊമ്പുള്ള ആട് എന്നും ഇവ അറിയപ്പെടുന്നു.
ക്ലാസിക്കൽ പേർഷ്യൻ ഭാഷയിൽ മാർഖോർ എന്നാൽ പാമ്പിനെ തിന്നുന്നവൻ എന്നാണ്. സ്ക്രൂ പോലെയുള്ള കൊമ്പുകൾ ഉപയോഗിച്ച് പാമ്പുകളെ വേഗത്തിൽ കൊല്ലുകയും അവയെ ഭക്ഷിക്കുകയും ചെയ്യുമെന്ന് പറയപ്പെടുന്നു. എന്നാൽ ഇതിന് വ്യക്തമായ തെളിവുകളില്ലെന്ന് സൂ ബയോളജിസ്റ്റ് അനൂജ് പറയുന്നു.
ഉയർന്ന ഹിമാലയൻ പ്രദേശങ്ങളിലാണ് മാർഖോർ കൂടുതൽ കാണപ്പെടുന്നത്. 2014ൽ യുണൈറ്റഡ് നേഷൻസ് വെബ്സൈറ്റ് അനുസരിച്ച് വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളുടെ പട്ടികയിൽ ഇവയെ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോകത്ത് ഏകദേശം 5,700 മാർഖോറുകളാണ് അവശേഷിക്കുന്നത്. ഡാർജിലിങ്ങുമായി നടത്തിവരുന്ന മൃഗങ്ങളുടെ കൈമാറ്റത്തിനിടയിലാണ് 2014ൽ ഒരു ജോഡി മാർഖോറിനെ നൈനിറ്റാൾ മൃഗശാലയിലേക്ക് കൊണ്ടുവന്നത്.