ഒരു നൂറ്റാണ്ടിലേറെയായി കുത്തനെ ഒഴുകിനടക്കുന്ന ദുരൂഹ തടിക്കഷ്ണം; തടാകത്തിലെ വയോധികൻ
അമേരിക്കയിൽ ലോകപ്രശസ്തമായ ധാരാളം ദേശീയോദ്യാനങ്ങളുണ്ട്. ഇക്കൂട്ടത്തിൽ അഞ്ചാമത്തെ ദേശീയോദ്യാനമാണ് ഒറിഗണിലുള്ള ക്രേറ്റർ ലേക്ക് ദേശീയോദ്യാനം. 8000 വർഷം മുൻപ് മൗണ്ട് മസാമ എന്ന അഗ്നിപർവതത്തിലുണ്ടായ വിസ്‌ഫോടനവും തകർച്ചയും കാരണമാണ് ക്രേറ്റർ ലേക്ക് തടാകം ഈ മേഖലയിൽ രൂപീകരിക്കപ്പെട്ടത്

അമേരിക്കയിൽ ലോകപ്രശസ്തമായ ധാരാളം ദേശീയോദ്യാനങ്ങളുണ്ട്. ഇക്കൂട്ടത്തിൽ അഞ്ചാമത്തെ ദേശീയോദ്യാനമാണ് ഒറിഗണിലുള്ള ക്രേറ്റർ ലേക്ക് ദേശീയോദ്യാനം. 8000 വർഷം മുൻപ് മൗണ്ട് മസാമ എന്ന അഗ്നിപർവതത്തിലുണ്ടായ വിസ്‌ഫോടനവും തകർച്ചയും കാരണമാണ് ക്രേറ്റർ തടാകം ഈ മേഖലയിൽ രൂപീകരിക്കപ്പെട്ടത്. തുടർന്നുണ്ടായ ഗർത്തത്തിൽ വെള്ളം നിറഞ്ഞു.
യുഎസിലെ ഏറ്റവും ആഴമുള്ള തടാകമായാണ് ക്രേറ്റർ ലേക്ക് പരിഗണിക്കപ്പെടുന്നത്. 1949 അടിയാണ് ഇതിന്റെ ആഴം. നീലനിറം ചാലിച്ചതുപോലെയുള്ള തടാകം പല നാടോടിക്കഥകളിലുമൊക്കെ ദുരൂഹതയുടെ പരിവേഷം അണിഞ്ഞാണ് നിൽക്കുന്നത്. ഹിമാലയത്തിലെ യതിയെപ്പോലെയുള്ള സാങ്കൽപിക ജീവിയായ സാസ്‌ക്വാച്ചിനെയും പിന്നീട് യുഎഫ്ഒകളെയുമൊക്കെ ഇതിന്‌റെ സമീപത്ത് കണ്ടെന്ന് നിരവധി കഥകൾ ഇറങ്ങിയിട്ടുണ്ട്.
ഈ തടാകത്തിലെ വിസാഡ് ദ്വീപിൽ ആരുമില്ലാതെ തന്നെ ക്യാംപ്ഫയറുകളും മറ്റും എരിയുന്നെന്നുമൊക്കെ കിംവദന്തികൾ പല തവണ ഉയർന്നിട്ടുണ്ട്. എന്നാൽ ഇവയൊക്കെ ഒരുപക്ഷേ സാങ്കൽപികമായ കാര്യങ്ങളാണ്. സാങ്കൽപികമല്ലാത്ത ഒരു ദുരൂഹതയുണ്ട് ക്രേറ്റർ ലേക്കിൽ. തടാകത്തിലെ വയോധികൻ എന്നറിയപ്പെടുന്ന ഒരു തടി!. 30 അടി നീളമുള്ള ഈ തടി ഹെംലോക് മരത്തിന്റേതാണ്. ഏകദേശം 1896 മുതൽ ഈ തടിക്കഷ്ണം ഇവിടെയുണ്ടായിരുന്നതായി കണക്കാക്കപ്പെട്ടിട്ടുണ്ട്.
സാധാരണഗതിയിൽ തടിക്കഷ്ണങ്ങൾ താടകങ്ങളിലും മറ്റു ജലസ്രോതസ്സുകളിലും മറിഞ്ഞുവീണ നിലയിലാണ് കണ്ടെത്തപ്പെടാറുള്ളത്. എന്നാൽ തടാകത്തിലെ വയോധികൻ കുത്തിനിർത്തിയതുപോലെ സ്ഥിതി ചെയ്ത് ഒഴുകിനടക്കുകയാണ്.
ഇതെങ്ങനെ സംഭവിച്ചു? പണ്ട് കാലത്ത് വേരുകളോടെ ഈ തടാകത്തിൽ എത്തിയ ഒരു മരമായിരുന്നു തടാകത്തിലെ വയോധികനെന്ന് ഗവേഷകർ പറയുന്നു. അന്നു വേരിനൊപ്പെം എത്തിയ കല്ലുകളാണ് മരത്തടിയെ ഈ രീതിയിൽ കുത്തനെ നിർത്തിയത്. പിന്നീട് കല്ലുകൾ നശിച്ചുപോയി. പക്ഷേ വെള്ളവുമായി ദീർഘകാലം പ്രവർത്തിച്ചതുകൊണ്ടാവണം, തടി അതേ നില തുടരുകയാണ്. ധാരാളം ഐതിഹ്യങ്ങളും തദ്ദേശീയമായ വിശ്വാസങ്ങളും ഈ തടിയെച്ചുറ്റിപ്പറ്റിയുണ്ട്.