പിരാനകളിലെ വെജിറ്റേറിയൻ ബന്ധുവിനെ കണ്ടെത്തി! ശരീരത്തിൽ വരയുള്ള സൗറോൺ
പിരാന... ആ പേര് കേൾക്കുമ്പോൾ തന്നെ എല്ലാവരുമൊന്നു കിടുങ്ങും. ആമസോണിലെ ഈ മീനുമായി ബന്ധപ്പെട്ടുള്ള കുപ്രസിദ്ധി അത്രയ്ക്കുണ്ട്. നിമിഷങ്ങൾ കൊണ്ട് കൊന്ന് മാംസം കടിച്ചെടുത്ത് നീങ്ങുന്ന മീനുകളെന്നാണ് ഇവയെക്കുറിച്ചുള്ള പൊതുബോധം.
പിരാന... ആ പേര് കേൾക്കുമ്പോൾ തന്നെ എല്ലാവരുമൊന്നു കിടുങ്ങും. ആമസോണിലെ ഈ മീനുമായി ബന്ധപ്പെട്ടുള്ള കുപ്രസിദ്ധി അത്രയ്ക്കുണ്ട്. നിമിഷങ്ങൾ കൊണ്ട് കൊന്ന് മാംസം കടിച്ചെടുത്ത് നീങ്ങുന്ന മീനുകളെന്നാണ് ഇവയെക്കുറിച്ചുള്ള പൊതുബോധം.
പിരാന... ആ പേര് കേൾക്കുമ്പോൾ തന്നെ എല്ലാവരുമൊന്നു കിടുങ്ങും. ആമസോണിലെ ഈ മീനുമായി ബന്ധപ്പെട്ടുള്ള കുപ്രസിദ്ധി അത്രയ്ക്കുണ്ട്. നിമിഷങ്ങൾ കൊണ്ട് കൊന്ന് മാംസം കടിച്ചെടുത്ത് നീങ്ങുന്ന മീനുകളെന്നാണ് ഇവയെക്കുറിച്ചുള്ള പൊതുബോധം.
പിരാന... ആ പേര് കേൾക്കുമ്പോൾ തന്നെ എല്ലാവരുമൊന്നു കിടുങ്ങും. ആമസോണിലെ ഈ മീനുമായി ബന്ധപ്പെട്ടുള്ള കുപ്രസിദ്ധി അത്രയ്ക്കുണ്ട്. നിമിഷങ്ങൾ കൊണ്ട് കൊന്ന് മാംസം കടിച്ചെടുത്ത് നീങ്ങുന്ന മീനുകളെന്നാണ് ഇവയെക്കുറിച്ചുള്ള പൊതുബോധം. അനേകം സിനിമകളിലൂടെയും മറ്റും നമ്മുടെ മനസ്സിൽ കയറിക്കൂടിയതാണ് ഈ പിരാനപ്പേടി.
പിരാനകളുമായി അടുത്ത ബന്ധം പുലർത്തുന്ന ചില മീനുകൾ സസ്യാഹാരികളാണ്. ഇക്കൂട്ടത്തിൽ വളരെ പ്രശസ്തമാണ് പാക്കസ് എന്ന മത്സ്യം. മനുഷ്യരുടെ പല്ലുകളുമായി വളരെയേറെ സാമ്യമുള്ള ഇവയുടെ പല്ലുകൾ സമൂഹമാധ്യമങ്ങളിലും മറ്റും വൈറലായിരുന്നു.
ഇത്തരത്തിൽ വെജിറ്റേറിയനായ മറ്റൊരു പിരാന കുടുംബാംഗത്തെ ആമസോണിൽ നിന്നു കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. മൈലോപ്ലസ് സൗറോൺ എന്നാണ് ഈ മീനിന്റെ പേര്. പ്രശസ്തമായ ലോർഡ് ഓഫ് ദ റിങ്സ് നോവലിലെ ഡാർക് ലോർഡ് എന്നറിയപ്പെടുന്ന സൗറോൺ എന്ന കഥാപാത്രത്തിന്റെ പേരിൽ നിന്നാണ് ഈ മീനിനു പേര് നൽകിയിരിക്കുന്നത്. സൗറോണിന്റെ കണ്ണുമായി സാമ്യമുള്ള ഒരു വര ഈ മീനിന്റെ ശരീരത്തിലുള്ളതാണ് ഈ പേര് കിട്ടാൻ കാരണം.
പാക്കസ് വിഭാഗത്തിൽതന്നെയുള്ളതാണ് ഈ മത്സ്യവും. അനുകൂല സാഹചര്യങ്ങളിൽ ഒരു മീറ്റർ വരെ നീളം വയ്ക്കാൻ ശേഷിയുള്ളതാണ് പാക്കസ് മീനുകൾ. 20 കിലോ വരെ ഭാരവും ഉണ്ടാകാം. ഈ അസാമാന്യ വലുപ്പം കണ്ടിട്ട് ഇവ അപകടകാരികളാണെന്ന ചിന്ത പലരും ആദ്യം പുലർത്തിയിരുന്നു. എന്നാൽ തീരെ അപകടകാരികളല്ല ഇവയെന്നും പറയാൻ സാധിക്കില്ല. പാക്കസ് വിഭാഗത്തിലുള്ള മീനുകൾ പാപ്പുവ ന്യൂഗിനിയിൽ ഒരു നീന്തൽക്കാരനെ ആക്രമിച്ച സംഭവം നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ലോകത്തെ ഏറ്റവും അപകടകാരികളായ മീനുകളിൽ ഒന്നായിട്ടാണ് പിരാനകളെ ജനം കരുതുന്നത്. യുഎസ് പ്രസിഡന്റായിരുന്ന തിയഡോർ റൂസ്‌വെൽറ്റ് 1913ൽ തെക്കേ അമേരിക്കയിൽ പോകുകയും അവിടെ ഈ മീനുകളെ കണ്ടതിനെപ്പറ്റി വിവരണം എഴുതുകയും ചെയ്തു. ഈ വിവരണമാണ് പിരാനകളെക്കുറിച്ചുള്ള കുപ്രസിദ്ധി വൻ രീതിയിൽ കൂട്ടിയത്. പിരാനകളെല്ലാം ഒരേപോലെയല്ലെന്നും വിവിധ ഭക്ഷണരീതികൾ പിന്തുടരുന്നവ ഇവയുടെ കൂട്ടത്തിലുണ്ടെന്നും ഗവേഷകർ പറയുന്നു. ഏകദേശം 2.5 കോടി വർഷമായി പിരാനകൾ ഭൂമിയിൽ ജീവിക്കുന്നുണ്ട്. വെനസ്വേലയിലെ ഓറിനോകോ നദീതടം മുതൽ അർജന്റീനയില പരാന നദിവരെയും വിവിധ ശുദ്ധ ജലതടാകങ്ങളിലും ഇവയുണ്ട്.
പിരാനകളെ ഓമനമത്സ്യങ്ങളായി വളർത്തുന്നവരുമുണ്ട്. മൂർച്ചയുള്ള പല്ലുകളാണ് ഇവയുടെ പ്രധാന സവിശേഷത. മനുഷ്യരെ കടിച്ചുകീറി കൊലപ്പെടുത്തി നിമിഷങ്ങൾക്കുള്ളിൽ ശാപ്പിടുന്ന മത്സ്യങ്ങളായി പിരാനകൾ സിനിമകളിലും മറ്റും കാണിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇതു കൂടുതലും ഭാവനയാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. തങ്ങളുടെ മുട്ടകളെയും മറ്റും ആക്രമിക്കുമോയെന്ന ഭയത്തിൽ പിരാനകൾ മനുഷ്യരെ ആക്രമിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്.
പിരാനകൾ നായ കുരയ്ക്കുന്നതുപോലെ വ്യത്യസ്തമായ ശബ്ദം പുറപ്പെടുവിക്കാറുമുണ്ട്. ആമസോണിന്റെ പല ഭാഗങ്ങളിലും പിരാനകളെ ഭക്ഷിക്കുന്നത് തദ്ദേശീയർ നിരുത്സാഹപ്പെടുത്തിയിരുന്നു. എന്നാൽ ബ്രസീലിലെ പാന്റനാൽ മേഖലയിൽ ഇവയെ ഗ്രിൽ ചെയ്തും സൂപ്പുവച്ചുമൊക്കെ ഭക്ഷിക്കാറുണ്ട്.