കടൽവെള്ളത്തേക്കാൾ 4 മടങ്ങ് ഉപ്പ്; ഞണ്ടുകളെ കൊന്ന് ഉപ്പിലിടുന്ന സമുദ്രത്തിലെ ദുരൂഹജല സംഭരണി
വലിയ അദ്ഭുതങ്ങൾ നിലകൊള്ളുന്ന ഇടങ്ങളാണ് സമുദ്രങ്ങൾ. വിചിത്രമായ സാഹചര്യങ്ങളുള്ള മേഖലകളും പരിതസ്ഥിതികളും സമുദ്രത്തിലുണ്ട്. ഇത്തരത്തിലൊന്നാണ് ഹോട്ട് ടബ് ഓഫ് ഡെസ്പയർ. മെക്‌സിക്കൻ ഉൾക്കടലിലാണ് ഈ സമുദ്രപ്രദേശം നിലകൊള്ളുന്നത്

വലിയ അദ്ഭുതങ്ങൾ നിലകൊള്ളുന്ന ഇടങ്ങളാണ് സമുദ്രങ്ങൾ. വിചിത്രമായ സാഹചര്യങ്ങളുള്ള മേഖലകളും പരിതസ്ഥിതികളും സമുദ്രത്തിലുണ്ട്. ഇത്തരത്തിലൊന്നാണ് ഹോട്ട് ടബ് ഓഫ് ഡെസ്പയർ. മെക്‌സിക്കൻ ഉൾക്കടലിലാണ് ഈ സമുദ്രപ്രദേശം നിലകൊള്ളുന്നത്. ഉൾക്കടലിന്റെ ആഴങ്ങളിൽ ഏറ്റവും അടിത്തട്ടിൽ. കടുത്ത അളവിൽ ഉപ്പും മറ്റു ലവണങ്ങളും അടങ്ങിയ ടബ് ഓഫ് ഡെസ്പയറിൽ ബാക്ടീരിയകൾക്കും ചില പ്രത്യേക ജീവജാലങ്ങൾക്കും മാത്രമേ നിലകൊള്ളാനാവൂ.
2015ൽ മെക്‌സിക്കൻ ഉൾക്കടലിന്റെ ആഴങ്ങളിൽ നടത്തിയ പര്യവേഷണത്തിലാണ് ഈ മേഖല കണ്ടെത്തിയത്. ഹൈഡ്രോകാർബണുകൾ കടലിന്‌റെ അടിത്തട്ടിൽ നിന്ന് വെള്ളത്തിലേക്ക് കലരുന്ന കോൾഡ് സീപ് മേഖലകൾ തേടി നടത്തിയതായിരുന്നു ആ പര്യവേക്ഷണം. മെക്‌സിക്കൻ ഉൾക്കടലിന്റെ അടിത്തട്ടിൽ ഉപ്പുപാളികളുടെ സ്ഥാനം മാറ്റിയാണ് ഹൈഡ്രോകാർബണുകൾ കടൽ വെള്ളത്തിലേക്ക് എത്തുന്നതെന്ന് ഗവേഷകർ കണ്ടെത്തി.
ഹോട്ട് ടബ് ഓഫ് ഡെസ്പയറും ഒരു കോൾഡ് സീപ്പാണ്. സമുദ്രനിരപ്പിൽ നിന്ന് 3300 അടി താഴെ ഇതു സ്ഥിതി ചെയ്യുന്നു.100 അടി വ്യാസവും 12 അടി ആഴവുമുള്ളതാണ് ഈ മേഖല. ചുറ്റുമുള്ള കടൽവെള്ളത്തേക്കാൾ 4 മടങ്ങ് ഉപ്പ് സാന്നിധ്യം കൂടുതലാണ് ഇതിലെ വെള്ളത്തിന്. ഇത് ഉയർന്ന സാന്ദ്രതയ്ക്ക് വഴി വയ്ക്കുന്നു. അതിനാൽ ചുറ്റുമുള്ള കടൽവെള്ളവും ഇതിലെ വെള്ളവും തമ്മിൽ കലരില്ല. ഇതിനുള്ളിൽ ഉപ്പിലിട്ട പോലെ ചത്ത ഞണ്ടുകളെയും മറ്റു ജീവികളെയും കണ്ടെത്തിയതാണ് ഈ മേഖലയുടെ കണ്ടെത്തലിലേക്കും തുടർപഠനത്തിലേക്കും ശാസ്ത്രജ്ഞരെ നയിച്ച സംഗതി.
19 ഡിഗ്രി സെൽഷ്യസ് വരെയാണ് ഇതിലെ ജലത്തിന്റെ താപനില. ഇതിലെ കടുത്ത ഉപ്പ് പല ജീവികളെയും കൊല്ലുന്നതാണ്. ഉപ്പിനു പുറമേ ഹൈഡ്രജൻ സൾഫൈഡും മീഥെയ്‌നും ഈ ജലത്തിലുണ്ടെന്നുള്ളതും കടലിലെ ഏറ്റവും ദുഷ്‌കരമായ മേഖലകളിലൊന്നായി ഇതിനെ മാറ്റുന്നു. ചിലയിനം കക്കകൾ ഇതിൽ കഴിയാൻ ശേഷിയുള്ളവയാണ്.