ലോകത്തിലെ ഏറ്റവും വിദൂരത്തുള്ള ദ്വീപെന്ന റെക്കോർഡിന് ഉടമ ബൂവെ ഐലൻഡ് എന്ന വടക്കൻ അന്റാർട്ടിക് ദ്വീപാണ്. നോർവേയുടെ അധീനതയിലുള്ള ഈ ദ്വീപ് സബ്അന്റാർട്ടിക് ഗണത്തിൽപെടുന്നതാണ്. അന്റാർട്ടിക്കയുടെ പ്രിൻസസ് ആസ്ട്രിഡ് തീരത്തിന് 1700 കിലോമീറ്റർ വടക്കായാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തിലെ ഏറ്റവും വിദൂരത്തുള്ള ദ്വീപെന്ന റെക്കോർഡിന് ഉടമ ബൂവെ ഐലൻഡ് എന്ന വടക്കൻ അന്റാർട്ടിക് ദ്വീപാണ്. നോർവേയുടെ അധീനതയിലുള്ള ഈ ദ്വീപ് സബ്അന്റാർട്ടിക് ഗണത്തിൽപെടുന്നതാണ്. അന്റാർട്ടിക്കയുടെ പ്രിൻസസ് ആസ്ട്രിഡ് തീരത്തിന് 1700 കിലോമീറ്റർ വടക്കായാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്.‌‌ മറ്റു കരഭാഗങ്ങളിൽ നിന്നെല്ലാം ആയിരക്കണക്കിന് കിലോമീറ്ററുകൾ ദൂരത്തായതാണ് ഈ ദ്വീപിനെ ഏറ്റവും ഒറ്റപ്പെട്ട ദ്വീപെന്ന് വിളിക്കാൻ കാരണം.

ഏകദേശം 49 ചതുരശ്ര കിലോമീറ്ററാണ് ബൂവെ ഐലൻഡിന്റെ വിസ്തീർണം. ഇതിന്റെ 93 ശതമാനം ഭൂമേഖലയും ഒരു ഹിമാനിയാണ്. 1739ൽ ഫ്രഞ്ചുകാരനായ യീൻ ചാൾസ് ബൂവി ഡി ലോസിയറാണ് ഈ ദ്വീപ് കണ്ടെത്തിയത്. എന്നാൽ അദ്ദേഹം ഈ ദ്വീപിൽ ഇറങ്ങിയില്ല. ഇതിന്റെ അക്ഷാംശവും രേഖാംശവും അബദ്ധത്തിൽ തെറ്റായി രേഖപ്പെടുത്തുകയും ചെയ്തു.

(Photo: X/@1337nubcakes)
ADVERTISEMENT

പിന്നീട് 1808 വരെ ആരും ഈ ദ്വീപ് കണ്ടെത്തിയില്ല. 1808ൽ ബ്രിട്ടിഷ് തിമിംഗലവേട്ടക്കാരനായ ജെയിംസ് ലിൻഡ്സേ ഈ ദ്വീപ് കണ്ടെത്തുകയും ഇതിന് ലിൻഡ്സേ ദ്വീപെന്ന് പേരിടുകയും ചെയ്തു. 1927ൽ ഒരു നോർവീജിയൻ പര്യവേക്ഷണ വാഹനം ഇവിടെയെത്തുകയും ഈ ദ്വീപ് നോർവേയുടെ അധീനതയിലാക്കുകയും ചെയ്തു. ചുരുക്കത്തിൽ പറഞ്ഞാൽ ഉത്തരധ്രുവമേഖലയ്ക്കരികിൽ സ്ഥിതി ചെയ്യുന്ന നോർവേ എന്ന രാജ്യത്തിന് ദക്ഷിണധ്രുവമേഖലയ്ക്കരികിലുള്ള അധീനഭൂമിയാണ് ഈ ദ്വീപ്.

ദുർഘടമായ കാലാവസ്ഥയുള്ള ഈ ദ്വീപ് ജനവാസമില്ലാത്തതാണ്. എന്നാൽ ചില സ്ഥാപനങ്ങളും റിസർച് സ്റ്റേഷനുകളുമൊക്കെ നോർവേ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ചില നോർവേക്കാർ സീസൺ അടിസ്ഥാനത്തിൽ ഇവിടെ താമസിക്കാറുണ്ട്.

ബൂവെ ഐലൻഡ് (Photo:X/@horrorsig)
ADVERTISEMENT

ഈ ദ്വീപിനെ കുപ്രസിദ്ധമാക്കിയ ഒരു സംഭവമുണ്ട്. 1964ൽ ഈ ദ്വീപിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു ലൈഫ്ബോട്ട് നൗക കണ്ടെത്തി. എന്നാൽ ഈ നൗകയിൽ യാത്രക്കാർ ആരും ഉണ്ടായിരുന്നില്ല. ആരാണ് ഈ നൗക ഇവിടെ കൊണ്ടുവന്നത്? ഇതിലെ യാത്രക്കാർ എവിടെപ്പോയി തുടങ്ങിയ ചോദ്യങ്ങൾ ഉത്തരമില്ലാതെ നിലനിൽക്കുന്നു. പ്രശസ്ത ഹൊറർ ചിത്രമായ ഏലിയൻസ് വേഴ്സസ് പ്രിഡേറ്റേഴ്സ് ഷൂട്ട് ചെയ്തതും ഈ ദ്വീപിലാണ്.

English Summary:

Discover Bouvet Island: The World’s Most Remote and Isolated Island