ചെന്നായയുടെ വലുപ്പവും തവളക്കാലും; കാപ്പിയുടെ നാട്ടിലെ കാപ്പിബാര! വെള്ളത്തിൽ മുങ്ങിയാൽ പൊങ്ങാൻ പാട്
എലിയും അണ്ണാനും അടങ്ങിയ കരണ്ടു തിന്നുന്ന റോഡന്റ് വർഗത്തിൽപെടുന്ന ഏറ്റവും വലിയ ജീവിയാണ് കാപ്പിബാര. തെക്കേ അമേരിക്കയിൽ മാത്രം പ്രകൃതിപരമായി കാണപ്പെടുന്ന ജീവികളാണ് ഇവ. പ്രത്യേകിച്ചും ബ്രസീലാണ് ഇവയുടെ പ്രധാന ആവാസമേഖല.

എലിയും അണ്ണാനും അടങ്ങിയ കരണ്ടു തിന്നുന്ന റോഡന്റ് വർഗത്തിൽപെടുന്ന ഏറ്റവും വലിയ ജീവിയാണ് കാപ്പിബാര. തെക്കേ അമേരിക്കയിൽ മാത്രം പ്രകൃതിപരമായി കാണപ്പെടുന്ന ജീവികളാണ് ഇവ. പ്രത്യേകിച്ചും ബ്രസീലാണ് ഇവയുടെ പ്രധാന ആവാസമേഖല. ലോകത്തിലെ ഏറ്റവും ക്യൂട്ടായ വന്യജീവിയെന്ന് കാപ്പിബാരയെ വിശേഷിപ്പിക്കാറുണ്ട്.
കരയിലും വെള്ളത്തിലുമായി ജീവിക്കാനിഷ്ടപ്പെടുന്ന കാപ്പിബാര പ്രധാനമായും ചതുപ്പുനിലങ്ങൾക്കരികിലും വെള്ളംപൊങ്ങിയ പുൽമേടുകളിലും കാനനത്തിലെ കുളങ്ങളുടെ സമീപവുമൊക്കെയാണ് കാണപ്പെടുന്നത്. കാണാൻ ചെറുതാണെങ്കിലും കാപ്പിബാര ഒരു വ്യത്യസ്തനാണ്. പ്രാചീനകാലത്ത് കരണ്ടുതിന്നുന്ന വമ്പൻ ജീവികൾ തെക്കേ അമേരിക്കയിൽ ധാരാളമായി കാണപ്പെട്ടിരുന്നു. എന്നാൽ ഇവ കാലക്രമേണ വംശനാശത്തിൽ മറഞ്ഞു. ഇക്കൂട്ടത്തിൽ ഇന്നും നിലനിൽക്കുന്ന ഒരേയൊരു ജീവിയാണ് കാപ്പിബാര.
പൂർണവളർച്ചയെത്തിയ ഒരു കാപ്പിബാരയ്ക്ക് ഒരു ചെന്നായയുടെ വലുപ്പമുണ്ടാകും. കരയിലും വെള്ളത്തിലും ജീവിക്കുന്നതിൽ തവളകളെപ്പോലെ കൂടിച്ചേർന്ന വിരലുകളോടെയുള്ള കാലുകൾ കാപ്പിബാരകൾക്കുണ്ട്, വെള്ളത്തിൽ ദീർഘനേരം മുങ്ങിക്കിടക്കാൻ അനുവദിക്കുന്ന മറ്റ് ശാരീരിക പ്രത്യേകതകളും ഇവയ്ക്കുണ്ട്. ഇതിനാൽ തന്നെ കാപ്പിബാരകൾക്ക് ദീർഘനേരം വെള്ളത്തിൽ മുങ്ങിക്കിടന്ന് ഇവയുടെ വേട്ടക്കാരിൽ നിന്ന് രക്ഷപ്പെടാൻ അവസരമുണ്ട്.
വലുപ്പം മാറുന്ന ദഹനവ്യവസ്ഥ ഈ ജീവികളുടെ മറ്റൊരു പ്രത്യേകതയാണ്. പുല്ലും വെള്ളത്തിൽ വളരുന്ന ചെടികളുമാണ് കാപ്പിബാരകളുടെ പ്രധാന ആഹാരം. വരണ്ടകാലത്ത് പുല്ലിന്റെ പോഷണങ്ങൾ കുറയും. അപ്പോൾ ഈ ജീവികളുടെ ചെറുകുടൽ കൂടുതൽ വികസിക്കും. കൂടുതൽ പോഷണങ്ങൾ വലിച്ചെടുക്കാൻ ഇവയ്ക്ക് ഇതുമൂലം സാധ്യമാണ്. മഴക്കാലത്ത് ഇവയുടെ ചെറുകുടലുകൾ സാധാരണ നിലയിലും പ്രവർത്തിക്കും.
കാപ്പിബാരകൾ പരിസ്ഥിതിക്ക് വളരെ പ്രധാനപ്പെട്ട ജീവികളാണ്. തെക്കേ അമേരിക്കയിലെ ജാഗ്വറും പ്യൂമകളുമാണ് ഇവയുടെ പ്രധാന വേട്ടക്കാർ. തെക്കേ അമേരിക്കയിൽ തുടരുന്ന വനനശീകരണവും അനധികൃത കൃഷിയുമൊക്കെ കാപ്പിബാരകൾക്ക് ഭീഷണി സൃഷ്ടിക്കുന്നുണ്ട്.