സ്വർണം തുപ്പുന്ന അഗ്നിപർവതം; പ്രതിദിനം പുറത്തുവരുന്നത് ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണം
സ്വർണമഴ എന്നത് പരസ്യവാചകങ്ങളിൽ മാത്രമാണ് നമ്മൾ കേട്ടിട്ടുള്ളത്. എന്നാൽ അങ്ങ് അന്റാർട്ടിക്കയിൽ ഇത് വെറുമൊരു അതിശയോക്തിയല്ല. ലോകത്തിലെ ഏറ്റവും സജീവമായ അഗ്നിപർവതങ്ങളിലൊന്നായ മൗണ്ട് എറെബസിൽ നിന്നും സ്വർണം പെയ്യുകയാണ്

സ്വർണമഴ എന്നത് പരസ്യവാചകങ്ങളിൽ മാത്രമാണ് നമ്മൾ കേട്ടിട്ടുള്ളത്. എന്നാൽ അങ്ങ് അന്റാർട്ടിക്കയിൽ ഇത് വെറുമൊരു അതിശയോക്തിയല്ല. ലോകത്തിലെ ഏറ്റവും സജീവമായ അഗ്നിപർവതങ്ങളിലൊന്നായ മൗണ്ട് എറെബസിൽ നിന്നും സ്വർണം പെയ്യുകയാണ്. അഗ്നിപർവതത്തിനുള്ളിൽ നിന്നും പ്രതിദിനം ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണത്തരികൾ പുറന്തള്ളപ്പെടുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യം നാസയുടെ എർത്ത് ഒബ്സർവേറ്ററി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.
അന്റാർട്ടിക്കയിലെ തണുത്ത വായുവിലേക്ക് മൗണ്ട് എറെബസിൽ നിന്നും ഓരോ ദിവസവും 80 ഗ്രാം സ്വർണ്ണമെങ്കിലും പുറന്തള്ളപ്പെടുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. 2017ൽ നടന്ന ഒരു പഠനപ്രകാരം 138 അഗ്നിപർവതങ്ങളാണ് അന്റാർട്ടിക്കയിൽ ഉള്ളത്. അവയിൽ സജീവമായ ഒൻപത് അഗ്നിപർവതങ്ങളിൽ ഏറ്റവും പ്രശസ്തമാണ് മൗണ്ട് എറെബസ്. റോസ് ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഈ അഗ്നിപർവതത്തിന് 12,448 അടി ഉയരമുണ്ട്. പർവതത്തിനുള്ളിൽ നിന്നും പ്രവഹിക്കുന്ന വാതക പോക്കറ്റുകൾക്കുള്ളിലാണ് സ്വർണത്തരികൾ അടങ്ങിയിരിക്കുന്നത്.
ഇത്രയധികം ഉയരത്തിൽ സ്ഥിതിചെയ്യുന്നത് കൊണ്ടുതന്നെ അഗ്നിപർവ്വതത്തിൽ നിന്നും മൈലുകൾ അകലെയുള്ള പ്രദേശങ്ങളിൽ വരെ ഈ തരികൾ വന്നു പതിക്കുന്നുണ്ട്. 20 മൈക്രോമീറ്ററിൽ താഴെ മാത്രമാണ് ഈ തരികളുടെ വലിപ്പം. സ്വർണം പുറന്തള്ളുന്ന പ്രതിഭാസം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനകളിൽ വായു പ്രവാഹത്തിന്റെ ശക്തിയിൽ നൂറുകണക്കിന് കിലോമീറ്ററുകൾ അകലെ വരെ ഇവ വന്നു പതിക്കുന്നുണ്ടെന്ന് ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞു.
സ്വർണം പുറന്തള്ളുന്നതിനു പുറമേ മറ്റൊരു സവിശേഷത കൂടി മൗണ്ട് എറെബസിനുണ്ട്. കൊടുമുടിയിലെ ഗർത്തത്തിനുള്ളിൽ കണ്ടെത്തിയ ലാവാ തടാകമാണത്. സാറ്റലൈറ്റ് ചിത്രങ്ങളിൽ ലാവാ തടാകം ചുവപ്പു കലർന്ന നിറത്തിലാണ് കാണപ്പെടുന്നത്. ആഗോളതലത്തിൽ ലാവാ തടാകമുള്ള ചുരുക്കം ചില അഗ്നിപർവതങ്ങളിൽ ഒന്നാണ് മൗണ്ട് എറെബസ്. 1841ൽ ക്യാപ്റ്റൻ സർ ജെയിംസ് ക്ലാർക്ക് റോസാണ് ആദ്യമായി ഈ അഗ്നിപർവതം കണ്ടെത്തിയത്. ആ സമയത്ത് അഗ്നിപർവതം പൊട്ടിത്തെറിക്കുന്ന നിലയിലായിരുന്നു എന്ന് പറയപ്പെടുന്നു.
അന്റാർട്ടിക്കയിലെ ഉൾപ്രദേശത്ത് സ്ഥിതിചെയ്യുന്ന സജീവമായ അഗ്നിപർവതമായതിനാൽ ഇതിനരികിലേക്ക് എത്തുക എന്നത് അസാധ്യമാണ്. അതിനാൽ സാറ്റലൈറ്റുകളുടെ സഹായത്തോടെയാണ് ഗവേഷകർ അഗ്നിപർവതത്തെ സസൂക്ഷ്മം നിരീക്ഷിച്ചുവരുന്നത്. അതായത് ഇത്രയധികം സ്വർണം ഭൂമിയിൽ വന്ന് പതിക്കുന്നുണ്ടെങ്കിലും അത് സ്വന്തമാക്കാനുള്ള അവസരം മനുഷ്യർക്ക് ഇല്ല എന്ന് ചുരുക്കം.