ഒരു മനുഷ്യനെക്കാൾ വലുപ്പം, വലിയ കോമ്പല്ല്; ഗോണ്ട്വാന കാലത്തെ ഭീമൻ നീർപ്പല്ലിയെ ചതുപ്പിൽ കണ്ടെത്തി
ദിനോസറുകൾക്കും മുൻപ് ജലാശയങ്ങളെ വിറപ്പിച്ചിരുന്ന ഭീകരൻ നീർപ്പല്ലിയുടെ ഫോസിൽ ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്ന് ഗവേഷകർ കണ്ടെത്തി. 28 കോടി വർഷത്തോളം പഴക്കമുള്ളതാണ് ഈ ഫോസിൽ. ഗയാസിയ ജെന്ന്യെ എന്ന് ശാസ്ത്രീയമായി നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ഫോസിൽ ഏകദേശം 2.5 മീറ്റർ നീളമുള്ളതാണ്.

ദിനോസറുകൾക്കും മുൻപ് ജലാശയങ്ങളെ വിറപ്പിച്ചിരുന്ന ഭീകരൻ നീർപ്പല്ലിയുടെ ഫോസിൽ ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്ന് ഗവേഷകർ കണ്ടെത്തി. 28 കോടി വർഷത്തോളം പഴക്കമുള്ളതാണ് ഈ ഫോസിൽ. ഗയാസിയ ജെന്ന്യെ എന്ന് ശാസ്ത്രീയമായി നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ഫോസിൽ ഏകദേശം 2.5 മീറ്റർ നീളമുള്ളതാണ്. ടോയ്‌ലറ്റ് സീറ്റുകളുടെ തരത്തിലുള്ള തലയുള്ള ഈ ജീവിക്ക് പേടിപ്പെടുത്തുന്ന കോമ്പല്ലുകളുമുണ്ടായിരുന്നെന്ന് ഗവേഷകർ പറയുന്നു. 2.5 മീറ്ററായിരുന്നു ഈ ജീവിയുടെ നീളം. വാ തുറന്നുവച്ച് നീന്തിയിരുന്ന ഈ നീർപല്ലി ജലാശയത്തിലെ പ്രാചീനകാല മീനുകളെയും മറ്റനേകം ജലജീവികളെയും തന്റെ ഭക്ഷണമാക്കിയിരുന്നു.
അന്നത്തെ കാലത്തെ ഏറ്റവും വലിയ വേട്ടക്കാരിലൊരാളായിരുന്നേ്രത ഈ ജീവി. നമീബിയയിലെ ഗയ് അസ് ഘടനയിൽ നിന്നാണ് ഈ ഫോസിൽ കണ്ടെത്തിയത്. അതിനാലാണ് അതുമായി ബന്ധപ്പെട്ടുള്ള ശാസ്ത്രനാമവും കൊടുത്തത്. ഈ പല്ലികളുടെ നാല് ഭാഗിക ഫോസിലുകളാണ് കണ്ടെത്തിയിരിക്കുന്നത്. തലയോട്ടിയുടെ ഭാഗങ്ങളും നട്ടെല്ലും ഫോസിലുകളുടെ കൂട്ടത്തിലുണ്ട്.
ഈ ജീവി ജീവിച്ചിരുന്ന കാലത്തെ ഭൗമഘടനയും ശാസ്ത്രജ്ഞരിൽ കൗതുകമുണർത്തുന്നുണ്ട്. അക്കാലത്ത് നമീബിയ കൂടുതൽ തെക്കോട്ടായിരുന്നു സ്ഥിതി ചെയ്തത്. ഇന്നത്തെകാലത്തെ അന്‌റാർട്ടിക്കയുടെ വടക്കൻ ഭാഗത്തിനു തുല്യമായ നേർരേഖയിൽ ആയിരുന്നു ഇതിന്‌റെയും സ്ഥാനം.
അക്കാലത്ത് വൻകരകൾ ഈ രീതിയിലുമല്ലായിരുന്നു. അന്നത്തെ വലിയ തെക്കൻഭൂഖണ്ഡമായ ഗോണ്ട്വാനയുടെ ഭാഗമായിരുന്നു നമീബിയയും. ഒരു സൂപ്പർകോണ്ടിനെന്‌റായ ഗോണ്ട്വാനയുടെ ഭാഗങ്ങളാണ് ഇന്നത്തെ മുഴുവൻ കരഭൂമിയുടെയും മൂന്നിൽ രണ്ടോളം ഭാഗം. തെക്കേ അമേരിക്ക, ആഫ്രിക്ക, അന്‌റാർട്ടിക്ക, ഓസ്‌ട്രേലിയ, സീലാൻഡിയ, അറേബ്യ, ഇന്ത്യൻ ഉപഭൂഖണ്ഡം തുടങ്ങിയ കരഭാഗങ്ങൾ അന്ന് ഗോണ്ട്വാനയിൽ അടങ്ങിയിരുന്നു.
പാൻജിയ എന്ന വലിയ വൻകര വേർപെട്ടാണ് ഗോണ്ട്വാന ഉണ്ടായത്. മറ്റൊരു ഭാഗം ലോറേഷ്യ എന്ന പേരിൽ സ്ഥിതി ചെയ്തു. പിൽക്കാലത്ത് വൻകരകൾ കൂടുതൽ വേർപെടലുകളും ബന്ധിക്കലുകളും നടത്തുകയും ഇന്നു കാണുന്ന രീതിയിൽ ഭൗമഘടന ഉടലെടുക്കുകയും ചെയ്തു.