കാലങ്ങളായി വീടിനുസമീപത്ത് കിടന്നിരുന്ന മാലിന്യം തന്നെ കോടീശ്വരനാക്കുമെന്ന് അമേരിക്കയിലെ കൊളറാഡോ സ്വദേശിയായ ജെയ്സൺ കൂപ്പർ കരുതിയില്ല. 2022ൽ തുടക്കമിട്ട സംഭവമാണിത്. വീടിനോട് ചേർന്ന ഭാഗത്ത് കിടന്നിരുന്ന മാലിന്യം നീക്കാൻ മണിക്കൂറുകൾ നീണ്ട പരിശ്രമം ആയിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലങ്ങളായി വീടിനുസമീപത്ത് കിടന്നിരുന്ന മാലിന്യം തന്നെ കോടീശ്വരനാക്കുമെന്ന് അമേരിക്കയിലെ കൊളറാഡോ സ്വദേശിയായ ജെയ്സൺ കൂപ്പർ കരുതിയില്ല. 2022ൽ തുടക്കമിട്ട സംഭവമാണിത്. വീടിനോട് ചേർന്ന ഭാഗത്ത് കിടന്നിരുന്ന മാലിന്യം നീക്കാൻ മണിക്കൂറുകൾ നീണ്ട പരിശ്രമം ആയിരുന്നു. അതിനിടയിലാണ് താൻ മാറ്റുന്നത് വെറുമൊരു മാലിന്യമല്ല, നൂറ്റാണ്ടുകൾ പഴക്കമുള്ള ദിനോസറിന്റെ അസ്ഥികൂടമാണെന്ന്! അതോടെ ജെയ്സണിന്റെ കണ്ടെത്തൽ മാധ്യമങ്ങൾ ആഘോഷിക്കാൻ തുടങ്ങി. ഇപ്പോൾ ആ അസ്ഥികൾ ലേലത്തിൽ വച്ചപ്പോൾ കിട്ടിയത് 373 കോടി (44.6 മില്യൺ ഡോളർ) രൂപയാണ്. ഫോസിലുകളുടെ ലേലങ്ങളിൽ ഏറ്റവും വലിയ ലേലമായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.

11 അടി ഉയരവും മൂക്ക് മുതൽ വാൽഭാഗം വരെ 27 അടി നീളമുള്ള സ്റ്റെഗോസോറസ് ദിനോസർ ആണിത്. ‘അപെക്സ്’ എന്നാണ് ഈ ഫോസിലിന് നൽകിയ പേര്. 150 ദശലക്ഷം വർഷങ്ങൾക്ക് മുൻപാണ് ഇവ ഭൂമിയിൽ ജീവിച്ചിരുന്നത്. സസ്യഭുക്കായ ഈ ദിനോസറിന്റെ 319 ഓളം അസ്ഥികളാണ് കണ്ടെത്തിയത്. 

ADVERTISEMENT

ന്യൂയോർക്ക് സിറ്റിയില്‍ നടന്ന ‘സോതെബിസ്’ലേലത്തിൽ ഏഴിലധികം പേരാണ് പങ്കെടുത്തത്. ഏറ്റവും വലിയ തുകയ്ക്ക് ലേലത്തിൽ പോയ ഫോസിലാണിതെന്നും പ്രതീക്ഷിച്ച തുകയുടെ 11 ഇരട്ടിയാണ് ലഭിച്ചതെന്നും സോതെബിസ് വ്യക്തമാക്കി. 2020ൽ സ്റ്റാൻ എന്നറിയപ്പെടുന്ന ടൈറനോസോറസ് റെക്സ് 31.8 മില്യൺ ഡോളർ (265 കോടി രൂപ)യ്ക്ക് വിറ്റുപോയിരുന്നു.

English Summary:

Discovering Apex: Man Finds Million-Dollar Dinosaur Skeleton in His Backyard

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT