ജീവനെടുക്കുന്നത് ആനയും കടുവയും; കേരളത്തിൽ 5 വർഷത്തിനിടെ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 486 പേർ
2019–24 കാലയളവിൽ കേരളത്തിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 486 പേർ. 2023–24 കാലയളവിൽ മാത്രമായി 94 പേർക്കാണ് ജീവൻ നഷ്ടമായത്. ഏറ്റവും കൂടുതൽ മരണം രേഖപ്പെടുത്തിയത് 2021–22 കാലഘട്ടത്തിലാണ് (114 പേർ).

2019–24 കാലയളവിൽ കേരളത്തിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 486 പേർ. 2023–24 കാലയളവിൽ മാത്രമായി 94 പേർക്കാണ് ജീവൻ നഷ്ടമായത്. ഏറ്റവും കൂടുതൽ മരണം രേഖപ്പെടുത്തിയത് 2021–22 കാലഘട്ടത്തിലാണ് (114 പേർ). ആനകളുടെ ആക്രമണത്തിൽ 35 പേരും കടുവകളുടെ ആക്രമണത്തിൽ ഒരാളും മറ്റ് വന്യജീവികളുടെ ആക്രമണത്തിൽ 78 പേരുമാണ് അന്ന് മരിച്ചത്. 2020–21 കാലയളവിൽ 88 പേരും 2022–23 കാലയളവിൽ 98 പേരുമാണ് മരിച്ചത്. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയമാണ് കണക്ക് പുറത്തുവിട്ടത്.
രാജ്യത്ത് ആനയുടെയും കടുവയുടെ ആക്രമണത്തിലാണ് കൂടുതൽപേർ മരിക്കുന്നത്. ആനയുടെ ആക്രമണത്തിൽ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് ഒഡിഷയിലാണ്. കടുവകളുടെ ആക്രമണത്തിൽ ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് മഹാരാഷ്ട്രയിലാണ്. 2022ൽ 82 പേരും 2023ൽ 35 പേർക്കുമാണ് ജീവൻ നഷ്ടമായത്. 2019–2024 കാലയളവിൽ രാജ്യത്ത് ആനയുടെ ആക്രമണത്തിൽ 2,727 പേരാണ് മരിച്ചത്. 2019-20-ൽ 574, 2020-21-ൽ 114, 2021-22-ൽ 520, 2022-23-ൽ 583, 2023-24-ൽ 606 എന്നിങ്ങനെയാണ് ആനയുടെ ആക്രമണത്തിൽ മരിച്ചവരുടെ കണക്ക്.
2019-20ൽ 49, 2020-21ൽ 49, 2021-22ൽ 59, 2022-23ൽ 110, 2023-24ൽ 82 പേരാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.