മനുഷ്യന്റെ രണ്ട് മടങ്ങ് വലുപ്പം, 3500 കിലോവരെ ഭാരം; പുറംതോടില്ലാതിരുന്ന ഭീകരൻ കടലാമ!
കടലിലെ പ്രശസ്തരായ ജീവികളാണ് കടലാമകൾ. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടും മറ്റും കടലാമകളുടെ പേര് പലപ്പോഴും ഉയർന്നുകേൾക്കാറുണ്ട്. ഇന്നത്തെ ഭൂരിഭാഗം കടലാമകൾ വലുപ്പത്തിൽ ചെറുതാണ്. എന്നാൽ ആദിമകാലത്ത് കടലിൽ ഭീകരൻ കടലാമകൾ ജീവിച്ചിരുന്നു. ആർക്കിലോൺ എന്നാണ് ഇതറിയപ്പെട്ടത്.

കടലിലെ പ്രശസ്തരായ ജീവികളാണ് കടലാമകൾ. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടും മറ്റും കടലാമകളുടെ പേര് പലപ്പോഴും ഉയർന്നുകേൾക്കാറുണ്ട്. ഇന്നത്തെ ഭൂരിഭാഗം കടലാമകൾ വലുപ്പത്തിൽ ചെറുതാണ്. എന്നാൽ ആദിമകാലത്ത് കടലിൽ ഭീകരൻ കടലാമകൾ ജീവിച്ചിരുന്നു. ആർക്കിലോൺ എന്നാണ് ഇതറിയപ്പെട്ടത്. 15 അടിവരെയൊക്കെ ശരീരത്തിനു നീളമുള്ളതായിരുന്നു ഈ കടലാമകൾ.
2500 കിലോ മുതൽ 3500 കിലോവരെയായിരുന്നു ഈ ആമകളുടെ ശരീരഭാരം. 1895ൽ സൗത്ത് ഡക്കോട്ടയിൽ നിന്ന് അമേരിക്കൻ പാലിയന്റോളജിസ്റ്റായ ജോർജ് റീബറാണ് ഈ ആമയുടെ ഫോസിൽ കണ്ടെത്തിയത്. പ്രോട്ടോസ്റ്റെഗിഡെ എന്ന ജന്തുവിഭാഗത്തിൽ ഇതിനെ ഉൾപ്പെടുത്തി. ഇന്ന് പ്രോട്ടോസ്റ്റെഗിഡെ കുടുംബത്തിൽ മറ്റു ജീവികളൊന്നുമില്ല.
സാധാരണ കടലാമകളുടെ പുറത്തുള്ള കട്ടിയുള്ള തോട് ആർക്കിലോണുകൾക്ക് ഉണ്ടായിരുന്നില്ല. മറിച്ച് കട്ടിയുള്ള ത്വക്കോടുകൂടിയ കാരസ്പേസ് എന്ന ഘടനയാണ് ഉണ്ടായിരുന്നത്. കൊഞ്ചുവർഗത്തിലും കക്കവർഗത്തിലുമുള്ള ജീവികൾ, സ്പഞ്ചുകൾ, മത്സ്യങ്ങൾ തുടങ്ങിയവയായിരുന്നു ഈ ആമകളുടെ പ്രധാന ഭക്ഷണം. ഇതു താമസിച്ചിരുന്ന കടൽമേഖല ചുരുങ്ങിപ്പോയതാണ് ഇവ നശിക്കാനിടയാക്കിയതെന്ന് കരുതപ്പെടുന്നു.
യുഎസിലെ ന്യൂ മെക്സിക്കോ സംസ്ഥാനത്തുള്ള പിയറി ഷേൽ മേഖലയിൽ നിന്നു മാത്രമാണ് ഈ കടലാമകൾ കണ്ടെത്തപ്പെട്ടിരിക്കുന്നത്. ഇന്ന് ഭൂമിയിലുള്ള ഏറ്റവും വലിയ കടലാമ ലെതർബാക്ക് ടർട്ടിൽ എന്ന ജീവിയാണ്. ഈ ജീവികൾക്കും ആർക്കിലോണുകളെപ്പോലെ പുറന്തോടിനുപകരം കാരസ്പേസ് ഘടനയാണ്. ആർക്കിലോണുകളെ കണ്ടെത്തപ്പെട്ട കാലങ്ങളിൽ ഇവ ലെതർബാക്ക് ടർട്ടിലുകളുടെ ബന്ധുവാണെന്ന് വിശ്വസിക്കപ്പെട്ടിരുന്നെങ്കിലും ഇതു തെറ്റാണെന്ന് പിന്നീട് തെളിഞ്ഞു.
ലെതർബാക്ക് ടർട്ടിലുകൾക്ക് 2.7 മീറ്റർ വരെയൊക്കെ നീളം വയ്ക്കും. ഇവ വംശനാശഭീഷണി നേരിടുന്ന ജീവികളാണ്.