ദക്ഷിണാഫ്രിക്കയിൽ കാലാവസ്ഥാ വ്യതിയാനം ചെറുക്കാനായി ആദ്യ സമഗ്ര നിയമം. വലിയ തോതിൽ വികിരണങ്ങൾ പുറപ്പെടുവിക്കുന്ന കമ്പനികൾക്കും നഗരങ്ങൾക്കുമൊക്കെ നിയന്ത്രണങ്ങൾ വച്ചാണ് നിയമം. പാരിസ് ഉടമ്പടി പ്രകാരമുള്ള വികിരണത്തോത് കിട്ടാൻ ദക്ഷിണാഫ്രിക്കയെ അനുവദിക്കുന്ന നിയമനിർമാണങ്ങളാണ് ഇത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദക്ഷിണാഫ്രിക്കയിൽ കാലാവസ്ഥാ വ്യതിയാനം ചെറുക്കാനായി ആദ്യ സമഗ്ര നിയമം. വലിയ തോതിൽ വികിരണങ്ങൾ പുറപ്പെടുവിക്കുന്ന കമ്പനികൾക്കും നഗരങ്ങൾക്കുമൊക്കെ നിയന്ത്രണങ്ങൾ വച്ചാണ് നിയമം. പാരിസ് ഉടമ്പടി പ്രകാരമുള്ള വികിരണത്തോത് കിട്ടാൻ ദക്ഷിണാഫ്രിക്കയെ അനുവദിക്കുന്ന നിയമനിർമാണങ്ങളാണ് ഇത്. ഉടമ്പടിയിൽ ദക്ഷിണാഫ്രിക്ക പ്രസിഡന്റ് സിറിൽ രാമഫോസ ഒപ്പുവച്ചു.

ലോകത്തിൽ ധാരാളം ഹരിതഗൃഹവാതകങ്ങൾ പുറത്തുവിടുന്ന രാജ്യങ്ങളിൽ ആദ്യ 15 സ്ഥാനങ്ങൾക്കുള്ളിലുള്ള രാജ്യമാണ് ദക്ഷിണാഫ്രിക്ക. വൈദ്യുതോർജത്തിനായി കൽക്കരി ധാരാളമായി ഉപയോഗിക്കുന്നതാണ് ഇതിനുള്ള പ്രധാനകാരണം. എല്ലാ സർക്കാർ വകുപ്പുകളും സ്വകാര്യ സ്ഥാപനങ്ങളും അനുവദിച്ച പരിധിക്കുള്ളിൽ വികിരണത്തോത് നിയന്ത്രിച്ചുനിർത്താനുള്ള ശ്രമങ്ങൾ ഉറപ്പാക്കുന്നതാണ് ദക്ഷിണാഫ്രിക്കയുടെ പുതിയ നീക്കം. മന്ത്രിമാർ മേൽനോട്ടം വഹിക്കും. പരിധി ലംഘിക്കുന്നവർ കാർബൺ നികുതി എന്ന കരമടയ്ക്കണം.

ADVERTISEMENT

ഇതിനിടെ ശ്രദ്ധേയമായ ഒരു നീക്കവുമായി യുഎസും രംഗത്തെത്തിയിട്ടുണ്ട്. ശക്തമായ ഹരിതഗൃഹവാതകങ്ങളിലൊന്നായ നൈട്രസ് ഓക്സൈഡിന്റെ പുറന്തള്ളൽ പൂർണമായും ഇല്ലാതെയാക്കാനാണ് യുഎസ് ശ്രമം. പാരിസ് ഉടമ്പടി പാലിക്കാനുള്ള പുതിയ നയരൂപീകരണത്തിന്റെ ഭാഗമായിട്ടാണ് യുഎസിന്റെ ഈ ശ്രമം. മീഥെയ്ൻ പോലെ തന്നെ കുറച്ചുനേരം അന്തരീക്ഷത്തിൽ നിലനിൽക്കുന്നതും എന്നാൽ കടുത്ത ഹരിതഗൃഹ ആഘാതം ഉണ്ടാക്കുന്നതുമായ വാതകമാണ് നൈട്രസ് ഓക്സൈഡ്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ചർച്ചകളിലെല്ലാം കാർബൺ ഡയോക്സൈഡാണ് പ്രധാന വിഷയമെങ്കിലും മീഥെയ്നും നൈട്രസ് ഓക്സൈഡും ഹരിതഗൃഹ പ്രതിഭാസത്തിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്.

English Summary:

South Africa Enacts Landmark Climate Change Law: Paving the Path to Paris Agreement Compliance