കടുവ കിടുവാ: പക്ഷേ, അവിശ്വസനീയമാം വിധം എണ്ണം കുറയുന്നു, ഭീഷണി
പ്രകൃതിയിൽ മനുഷ്യന്റെ ഇടപെടൽ ഉണ്ടാകുന്നതിന്റെ അനന്തരഫലം അനുഭവിക്കേണ്ടിവരുന്നത് ഭൂമിയിലെ സകല ജീവജാലങ്ങളുമാണ്. ഓരോ ദിവസം കഴിയുംതോറും വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ എണ്ണവും വർധിക്കുന്നു. ഒരുകാലത്ത് ഭൂമിയിൽ പ്രതാപത്തോടെ കഴിഞ്ഞിരുന്ന പല ജീവികളും ഇന്ന് പ്രത്യേക സംരക്ഷണം ലഭിച്ചില്ലെങ്കിൽ പൂർണ്ണമായും
പ്രകൃതിയിൽ മനുഷ്യന്റെ ഇടപെടൽ ഉണ്ടാകുന്നതിന്റെ അനന്തരഫലം അനുഭവിക്കേണ്ടിവരുന്നത് ഭൂമിയിലെ സകല ജീവജാലങ്ങളുമാണ്. ഓരോ ദിവസം കഴിയുംതോറും വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ എണ്ണവും വർധിക്കുന്നു. ഒരുകാലത്ത് ഭൂമിയിൽ പ്രതാപത്തോടെ കഴിഞ്ഞിരുന്ന പല ജീവികളും ഇന്ന് പ്രത്യേക സംരക്ഷണം ലഭിച്ചില്ലെങ്കിൽ പൂർണ്ണമായും
പ്രകൃതിയിൽ മനുഷ്യന്റെ ഇടപെടൽ ഉണ്ടാകുന്നതിന്റെ അനന്തരഫലം അനുഭവിക്കേണ്ടിവരുന്നത് ഭൂമിയിലെ സകല ജീവജാലങ്ങളുമാണ്. ഓരോ ദിവസം കഴിയുംതോറും വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ എണ്ണവും വർധിക്കുന്നു. ഒരുകാലത്ത് ഭൂമിയിൽ പ്രതാപത്തോടെ കഴിഞ്ഞിരുന്ന പല ജീവികളും ഇന്ന് പ്രത്യേക സംരക്ഷണം ലഭിച്ചില്ലെങ്കിൽ പൂർണ്ണമായും
പ്രകൃതിയിൽ മനുഷ്യന്റെ ഇടപെടൽ ഉണ്ടാകുന്നതിന്റെ അനന്തരഫലം അനുഭവിക്കേണ്ടിവരുന്നത് ഭൂമിയിലെ സകല ജീവജാലങ്ങളുമാണ്. ഓരോ ദിവസം കഴിയുംതോറും വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ എണ്ണവും വർധിക്കുന്നു. ഒരുകാലത്ത് ഭൂമിയിൽ പ്രതാപത്തോടെ കഴിഞ്ഞിരുന്ന പല ജീവികളും ഇന്ന് പ്രത്യേക സംരക്ഷണം ലഭിച്ചില്ലെങ്കിൽ പൂർണ്ണമായും ഇല്ലാതാവുന്ന അവസ്ഥയുണ്ട്. കടുവകളുടെ കാര്യവും വ്യത്യസ്തമല്ല. വേട്ടയാടലും ആവാസവ്യവസ്ഥ നഷ്ടപ്പെടുന്നതും മനുഷ്യരുമായുള്ള ഏറ്റുമുട്ടലും അനധികൃത വന്യജീവി വ്യാപാരവും ആഗോളതലത്തിൽ കടുവകളുടെ നിലനിൽപ്പിന് വലിയ ഭീഷണി ഉയർത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കടുവകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ രാജ്യാന്തരതലത്തിൽ കടുവ ദിനം ആചരിക്കുന്നത്. എല്ലാവർഷവും ജൂലൈ 29നാണ് രാജ്യാന്തര കടുവ ദിനം.
2010ൽ സെന്റ് പീറ്റേഴ്സ് ബർഗിൽ നടന്ന ടൈഗർ സമ്മിറ്റിലാണ് ജൂലൈ 29 രാജ്യാന്തര കടുവ ദിനമായി ആചരിക്കാൻ തീരുമാനമെടുത്തത്. കടുവകളുടെ എണ്ണത്തിൽ ഭയാനകമായ രീതിയിൽ കുറവുണ്ടാകുന്നു എന്നതിലേക്ക് ലോകത്തിന്റെ മുഴുവൻ ശ്രദ്ധ ആകർഷിക്കാനായിരുന്നു ഇത്തരമൊരു സമ്മേളനം. അന്നുമുതലിങ്ങോട്ട് ആവാസ വ്യവസ്ഥയുടെ സുഗമമായ നിലനിൽപ്പിന് കടുവകൾ വഹിക്കുന്ന പങ്കും അവ നേരിടുന്ന വെല്ലുവിളികളും എത്രത്തോളം പ്രാധാന്യമർഹിക്കുന്നുണ്ടെന്ന് ലോകജനതയെ ബോധ്യപ്പെടുത്താൻ കടുവ ദിനത്തിൽ പ്രത്യേക പരിപാടികളും സംഘടിപ്പിക്കപ്പെടുന്നുണ്ട്. കടുവകളുടെ മാത്രമല്ല വന്യജീവികളുടെ ആകെ സംരക്ഷണം ഉറപ്പാക്കാനുള്ള ശ്രമങ്ങൾക്ക് പ്രചോദനമാണ് ഈ ദിനം.
വെള്ളക്കടുവ, റോയല്‍ ബംഗാള്‍ കടുവ, സൈബീരിയന്‍ കടുവ തുടങ്ങി വിവിധ ഇനങ്ങള്‍ ലോകത്തിന്റെ വ്യത്യസ്ത മേഖലകളിലെ വനപ്രദേശങ്ങളിൽ വസിക്കുന്നുണ്ട്. അവ ഓരോന്നും അതാത് ആവാസ വ്യവസ്ഥയെ നിയന്ത്രിക്കുന്നു എന്നും പറയാം. ഇരപിടിക്കുന്ന ജീവികളിൽ ഏറ്റവും മുൻനിരയിലുള്ള കടുവകളുടെ സാന്നിദ്ധ്യം പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് ഏറ്റവും അനിവാര്യമാണ്. കടുവകളുടെ എണ്ണം കുറയുന്നതനുസരിച്ച് അവ ഭക്ഷണമാക്കുന്ന ജീവികളുടെ എണ്ണം പെരുകും. ഇത് പരിസ്ഥിതിക്ക് വരുത്തി വച്ചേക്കാവുന്ന ഭീഷണി ചെറുതല്ല. പ്രകൃതിദത്ത ഭക്ഷ്യ ശൃംഖല തന്നെ തകരുന്നതിലേക്ക് കടുവകളുടെ എണ്ണം കുറയുന്നത് വഴിവയ്ക്കുമെന്ന് ചുരുക്കം.
ഭൂരിഭാഗം ജീവജാലങ്ങൾക്കും പ്രത്യേക രീതിയിലുള്ള കാലാവസ്ഥയിലും പരിതസ്ഥിതിയിലും മാത്രമേ ജീവിക്കാൻ സാധിക്കു എങ്കിൽ പുല്‍മേടുകള്‍, ഉഷ്ണമേഖലാ മഴക്കാടുകള്‍, മഞ്ഞുവീഴ്ചയുള്ള പ്രദേശങ്ങൾ, കണ്ടല്‍ ചതുപ്പുകള്‍ തുടങ്ങി തികച്ചും വ്യത്യസ്തങ്ങളായ പ്രകൃതിദത്ത ആവാസവ്യവസ്ഥകളില്‍ ജീവിക്കാന്‍ കടുവകള്‍ക്ക് കഴിയും. അതിനാൽ കടുവകളുടെ സംരക്ഷണം ഉറപ്പാക്കുന്നത് അതത് പരിസ്ഥിതികളിലെ ലക്ഷക്കണക്കിന് ജീവജാലങ്ങൾക്ക് കൂടിയാണ് പ്രയോജനപ്പെടുന്നത്. ഈ കാരണം കൊണ്ടുതന്നെ 'അംബർലാ സ്പീഷീസ്' എന്നും കടുവകൾക്ക് വിളിപ്പേരുണ്ട്. തികച്ചും വേറിട്ട പരിതസ്ഥിതികളിൽ നിലനിൽക്കാൻ സാധിക്കുന്ന ജീവികളായിട്ട് പോലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ കടുവകളുടെ എണ്ണത്തിൽ അവിശ്വസനീയമാം വിധത്തിലാണ് കുറവ് വന്നിരിക്കുന്നത്.
വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിന്റെ കണക്കുകൾ പ്രകാരം ഒരു നൂറ്റാണ്ട് മുൻപ് ഏകദേശം ഒരു ലക്ഷം കടുവകളാണ് ലോകമാകമാനമുള്ള വനങ്ങളിൽ സ്വൈര്യവിഹാരം നടത്തിയിരുന്നത്. എന്നാൽ ഇന്ന് ഇവയിൽ നാലായിരത്തിനടുത്ത് എണ്ണം മാത്രമാണ് അവശേഷിക്കുന്നത്. മാത്രമല്ല ഈ എണ്ണത്തിലും വളരെ വേഗത്തിൽ കുറവുണ്ടാകുന്നു എന്നതും ആശങ്കയുളവാക്കുന്നുണ്ട്. കടുവകളുടെ സംരക്ഷണം ഉറപ്പാക്കാൻ വൈകുന്ന ഓരോ നിമിഷവും വിലപ്പെട്ടതാണെന്ന് മനസ്സിലാക്കി അതാത് രാജ്യങ്ങളും വന്യജീവി സംരക്ഷണ സംഘടനകളും ബോധവത്ക്കരണ പരിപാടികളും മീഡിയ കാംപെയ്നുകളും നടത്തുന്നുണ്ട്. ഈ വർഷം വന്യജീവികൾക്കെതിരായുള്ള കുറ്റകൃത്യങ്ങൾ തടയിടുന്നതിനാണ് പ്രത്യേക ശ്രദ്ധ ചെലുത്തുന്നത്.
സംരക്ഷിത മേഖലകൾ വികസിപ്പിക്കുക, പ്രാദേശിക സമൂഹങ്ങൾക്കിടയിൽ സുസ്ഥിരത ഉറപ്പാക്കുന്ന ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, കടുവകളുടെ നിലവിലെ ദാരുണ സ്ഥിതിയെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് പ്രവർത്തനങ്ങൾ. ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങളിലെയും ജനവാസ മേഖലകളിൽ കടുവകളുടെ ആക്രമണം വർക്കുന്ന സാഹചര്യമുണ്ട്. എണ്ണത്തിൽ കുറവായിട്ടും ഇത്തരം ആക്രമണങ്ങൾ ഉണ്ടാകുന്നത് ആവാസവ്യവസ്ഥ നഷ്ടപ്പെടുന്നതിന്റെ ഭീകരമുഖമാണ് വ്യക്തമാക്കുന്നത്. പരിസ്ഥിതിയിൽ കടുവകൾ നിലനിൽക്കേണ്ടത് ഭൂമിയിലെ ജീവജാലങ്ങളുടെ ആകെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണെന്ന് തിരിച്ചറിഞ്ഞ് ജനങ്ങളും ഭരണകൂടങ്ങളും സംഘടനകളും ഒത്തുചേർന്ന് പ്രവർത്തിക്കണമെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് രാജ്യാന്തര കടുവ ദിനം.