കാൽപാദം മരക്കൊമ്പിൽ, രണ്ട് മൃതദേഹം ചാലിയാറിൽ; 1984ൽ മേപ്പാടിയിലുണ്ടായ ഉരുൾപൊട്ടൽ ഭീകരം
വയനാട്ടിലെ മേപ്പാടിയിൽ പ്രകൃതിയുടെ കലിതുള്ളൽ ഉരുൾരൂപത്തിൽ എത്തിയപ്പോൾ പൊലിഞ്ഞത് 180ലധികം ജീവനുകളാണ്. ഇനിയും മണ്ണിൽപുതഞ്ഞു കിടക്കുന്ന ജീവനുകൾ പുറത്തെടുക്കാൻ ബാക്കി... കേരളം കണ്ട ഏറ്റവും വലിയ പരിസ്ഥിതി ദുരന്തമാണ് മുണ്ടക്കൈ, ചൂരൽമലയിലെ ഉരുൾപൊട്ടൽ.
വയനാട്ടിലെ മേപ്പാടിയിൽ പ്രകൃതിയുടെ കലിതുള്ളൽ ഉരുൾരൂപത്തിൽ എത്തിയപ്പോൾ പൊലിഞ്ഞത് 180ലധികം ജീവനുകളാണ്. ഇനിയും മണ്ണിൽപുതഞ്ഞു കിടക്കുന്ന ജീവനുകൾ പുറത്തെടുക്കാൻ ബാക്കി... കേരളം കണ്ട ഏറ്റവും വലിയ പരിസ്ഥിതി ദുരന്തമാണ് മുണ്ടക്കൈ, ചൂരൽമലയിലെ ഉരുൾപൊട്ടൽ.
വയനാട്ടിലെ മേപ്പാടിയിൽ പ്രകൃതിയുടെ കലിതുള്ളൽ ഉരുൾരൂപത്തിൽ എത്തിയപ്പോൾ പൊലിഞ്ഞത് 180ലധികം ജീവനുകളാണ്. ഇനിയും മണ്ണിൽപുതഞ്ഞു കിടക്കുന്ന ജീവനുകൾ പുറത്തെടുക്കാൻ ബാക്കി... കേരളം കണ്ട ഏറ്റവും വലിയ പരിസ്ഥിതി ദുരന്തമാണ് മുണ്ടക്കൈ, ചൂരൽമലയിലെ ഉരുൾപൊട്ടൽ.
വയനാട്ടിലെ മേപ്പാടിയിൽ പ്രകൃതിയുടെ കലിതുള്ളൽ ഉരുൾരൂപത്തിൽ എത്തിയപ്പോൾ പൊലിഞ്ഞത് 180ലധികം ജീവനുകളാണ്. ഇനിയും മണ്ണിൽപുതഞ്ഞു കിടക്കുന്ന ജീവനുകൾ പുറത്തെടുക്കാൻ ബാക്കി... കേരളം കണ്ട ഏറ്റവും വലിയ പരിസ്ഥിതി ദുരന്തമാണ് മുണ്ടക്കൈ, ചൂരൽമലയിലെ ഉരുൾപൊട്ടൽ. ഇതിനുമുൻപും മേപ്പാടിയിൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ട്. 1984 ജൂലൈ 2ന് ഉണ്ടായ ദുരന്തത്തിൽ 18 ജീവനുകളാണ് പൊലിഞ്ഞത്.
നാല് കിലോമീറ്റർ നീളത്തിലും 500 മീറ്റർ വീതിയിലുമാണ് മണ്ണ് കുത്തിയൊലിച്ച് എത്തിയത്. മുണ്ടക്കൈയ്ക്ക് സമീപമുള്ള കരിമറ്റം എസ്റ്റേറ്റ് ബംഗ്ലാവിൽ താമസിച്ചിരുന്ന പാപ്പൻ (40), കുശനിക്കാരൻ ഷാജി (15), നേപ്പാൾ സ്വദേശി ഗൂർഖ വിക്രം (45) എന്നിവരും ബംഗ്ലാവിനു സമീപത്ത് കുടിലിൽ താമസിച്ചിരുന്ന മൂന്ന് കുടുംബത്തിലെ മുഴുവൻ അംഗങ്ങളും കുത്തിയൊലിച്ചെത്തിയ വെള്ളത്തിൽ പോയി. 15 ലധികം ആളുകൾ കുടിലിലുണ്ടായിരുന്നതായാണ് കണക്ക്. എല്ലാ മൃതദേഹങ്ങളും പുറത്തെടുക്കാനായില്ല. ചില ശരീരങ്ങളുടെ കാൽപാദവും മുട്ടിനുതാഴെയുള്ള എല്ലും മാത്രമാണ് ലഭിച്ചത്. ഇതുകൂടാതെ ചാലിയാർ പുഴയിൽ നിന്നും രണ്ട് മൃതദേഹങ്ങൾ ഒഴുകിയെത്തിയിരുന്നു. ഇക്കാര്യം ജൂലൈ 13 ന് ചേർന്ന നിയമസഭാ സമ്മേളനത്തിൽ അന്നത്തെ റവന്യൂ മന്ത്രിയായിരുന്ന പി.ജെ. ജോസഫ് സബ്‌മിഷനിൽ വ്യക്തമാക്കിയിട്ടുണ്ട്.
മേപ്പാടിയിൽ നിന്ന് 30 കി.മീറ്റർ അകലെയായാണ് കരിമറ്റം എസ്റ്റേറ്റ്. ഇവിടെനിന്നാണ് ഉരുൾപൊട്ടലുണ്ടായതെന്നു പറയാമെങ്കിലും റാണിമലയുടെ ഒരു ഭാഗം തകർന്നുവീണതോടെയാണ് ദുരന്തം സംഭവിച്ചതെന്ന് നാട്ടുകാരിൽ ചിലർ പറയുന്നു. നൂറു മുതൽ 200 അടിവരെ വീതിയിലും 50 അടിവരെ ഉയരത്തിലുമാണ് മണ്ണും ചെളിയും മരങ്ങളും അടിഞ്ഞത്. ഫയർഫോഴ്സും ഫോറസ്റ്റ്ഗാർഡും തിരച്ചിൽ നടത്തിയെങ്കിലും ഇവിടെ മണ്ണുമാറ്റി മൃതദേഹം കണ്ടെത്തുകയെന്നത് ദുഷ്കരമായതിനാൽ തിരച്ചിൽ നിർത്തുകയായിരുന്നു.
കേരളത്തിലെ 13% പ്രദേശങ്ങളും ഉരുൾപൊട്ടൽ ഭീഷണിയിൽ
വയനാടും ഇടുക്കിയുമാണ് ഏറ്റവും കൂടുതൽ ഉരുൾപൊട്ടൽ ഭീഷണി നേരിടുന്നത്. ഒരേ സ്ഥലത്തുതന്നെ പലതവണയായി അപകടം ഉണ്ടാകുന്നുണ്ട്. കേരളത്തിലെ 13% പ്രദേശങ്ങളും ഉരുൾപൊട്ടൽ ഭീഷണിയിലാണ്.2017 മുതൽ 2020 വരെ ബഹിരാകാശ നിരീക്ഷണത്തിലൂടെ ഡീപ് ലേണിങ് ടെക്നോളജി ഉപയോഗിച്ചു കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല(കുഫോസ്) നടത്തിയ പഠനം വഴി കേരളത്തിന്റെ ഉരുൾപൊട്ടൽ സാധ്യതാ ഭൂപടം തയാറാക്കി. ഇടുക്കി, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഭൂരിഭാഗം പ്രദേശങ്ങളും. 2018 ലെ പ്രളയത്തിനു കാരണമായ മഴ ഇടുക്കി, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ ഉരുൾപൊട്ടൽ സാധ്യത 3.46 % വർധിപ്പിച്ചെന്നു റിപ്പോർട്ടിൽ പറയുന്നു.
ഹൈറേഞ്ചുകളിൽ, സമുദ്ര നിരപ്പിൽനിന്ന് 600 മീറ്ററിനു മുകളിൽ ഉയരത്തിലുള്ള ഭാഗത്ത് 31% ഉരുൾപൊട്ടൽ ഭീഷണിയാണ്. ഇതിൽ 10 മുതൽ 40 ഡിഗ്രി വരെ ചരിവുള്ള പ്രദേശങ്ങളിൽ ഭീഷണിയുടെ തോത് വലുതാണ്.
കേരളത്തിലെ പ്രധാന ഉരുൾപൊട്ടലുകൾ
(തീയതി, സ്‌ഥലം, ജില്ല, മരണസംഖ്യ എന്നീ ക്രമത്തിൽ)
∙ 1949 ഓഗസ്‌റ്റ് 28: കരുമല്ലൂർ, തൊടുപുഴ (ഇടുക്കി) 09
∙ 1958 ഓഗസ്‌റ്റ് 07: കൂട്ടിക്കൽ, തൊടുപുഴ (ഇടുക്കി) 29
∙ 1961 ജൂലൈ 05: അട്ടപ്പാടി (പാലക്കാട്) 73
∙ 1968 ജൂലൈ 13: കായണ്ണ (കോഴിക്കോട്) 09
∙ 1974 ജൂലൈ 26: അടിമാലി (ഇടുക്കി) 33
∙ 1975 നവംബർ 02: കോഴിക്കോട് തേവർമലയടക്കം വിവിധ ഭാഗങ്ങളിൽ 08
∙ 1976 ജൂലൈ 24: വലക്കാവ്, പട്ടിക്കാട് (തൃശൂർ) 16
∙ 1977 നവംബർ 09: പാലക്കാട് 15
∙ 1978 ജൂലൈ 11: ആനക്കാംപൊയിൽ (കോഴിക്കോട്) 04
∙ 1984 ജൂൺ 15: പുതുപ്പാടി (വയനാട്) 08
∙ 1984 ജൂലൈ 02: മേപ്പാടി (വയനാട്) 18
∙ 1984 ഒക്‌ടോബർ 08, 09: കോഴിക്കോട്, വയനാട്17
∙ 1985 ജൂൺ 26,27: ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ 55
∙ 1989 ജൂലൈ 23: കുന്തളം പാറ, കട്ടപ്പന (ഇടുക്കി) 05
∙ 1992 നവംബർ 14: പാലാർ, നെടുങ്കണ്ടം (ഇടുക്കി) 05
∙ 1992 ജൂൺ 19: പടിഞ്ഞാറേത്തറ (വയനാട്)11
∙ 1994 ജൂലൈ 14: ബൈസൺവാലി (ഇടുക്കി) 07
∙ 1997 ജൂലൈ 21: പഴമ്പള്ളിച്ചാൽ (ഇടുക്കി) 16
∙ 2001 നവംബർ 09: അമ്പൂരി (തിരുവനന്തപുരം) 38
∙ 2004 ഓഗസ്‌റ്റ് 04: കുറ്റ്യാടി (കോഴിക്കോട്) 10
∙ 2012 ഓഗസ്‌റ്റ് 06: ആനക്കാംപൊയിൽ (കോഴിക്കോട്) 08
∙ 2012 ഓഗസ്‌റ്റ് 18: പൈങ്ങോട്ടൂർ, മൂവാറ്റുപുഴ (എറണാകുളം) 06
∙ 2018 ഓഗസ്റ്റ് 14: കട്ടിപ്പാറ (കോഴിക്കോട്) 07
∙ 2018 ഓഗസ്റ്റ് 16: പോത്തുണ്ടി (പാലക്കാട്) 07
∙ 2019 ഓഗസ്റ്റ് 08: പുത്തുമല (വയനാട്) 17
∙ 2019 ഓഗസ്റ്റ് 08: കവളപ്പാറ (മലപ്പുറം) 59
∙ 2020 ഓഗസ്റ്റ് 06: പെട്ടിമുടി (ഇടുക്കി) 70
ഉരുളിൽ ആറാം സ്ഥാനം, മരണത്തിൽ മുന്നിൽ
രാജ്യത്ത് ഉരുൾപൊട്ടൽ ദുരന്തമുണ്ടാകുന്ന 19 സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ആറാം സ്ഥാനത്ത്. ഐഎസ്ആർഒ പുറത്തിറക്കിയ ‘ലാൻഡ്‌സ്‌ലൈഡ് അറ്റ്ലസ്’ പ്രകാരം ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, അരുണാചൽപ്രദേശ്, മിസോറം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണു കേരളത്തിനു മുന്നിൽ. ഉയർന്ന ജനസാന്ദ്രതയുള്ളതിനാൽ ഉരുൾപൊട്ടൽ കാരണമുള്ള മരണനിരക്ക് കേരളത്തിൽ കൂടുതലാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഉരുൾപൊട്ടൽ കൂടുതലാണെങ്കിലും മരണനിരക്കു കുറവാണ്.