2018 ല്‍ ഉരുള്‍പൊട്ടിയത് വയനാട്ടിലെ 1132 സ്ഥലങ്ങളില്‍; ദുരന്തങ്ങൾക്ക് പിന്നിൽ 5 ഘടകങ്ങൾ
2018 ല്‍ വയനാട്ടിലെ 1132 സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലുകളും (Landslide) മണ്ണിടിച്ചിലുകളും (Landslip) മണ്ണ് നിരങ്ങി നീങ്ങുന്ന (Subsidence) പ്രതിഭാസവും ഉണ്ടായിട്ടുണ്ട്. ഇതില്‍ 72 ഉരുള്‍പൊട്ടലുകളും, 62 ഭൂമി നിരങ്ങി നീങ്ങലും 625 മണ്ണിടിച്ചിലും ആണ് ഉണ്ടായത്. 2019 ല്‍ 69 സ്ഥലങ്ങളിലും ഇത്തരത്തിലുള്ള പ്രതിഭാസങ്ങള്‍ ഉണ്ടായി.

2018 ല്‍ വയനാട്ടിലെ 1132 സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലുകളും (Landslide) മണ്ണിടിച്ചിലുകളും (Landslip) മണ്ണ് നിരങ്ങി നീങ്ങുന്ന (Subsidence) പ്രതിഭാസവും ഉണ്ടായിട്ടുണ്ട്. ഇതില്‍ 72 ഉരുള്‍പൊട്ടലുകളും, 62 ഭൂമി നിരങ്ങി നീങ്ങലും 625 മണ്ണിടിച്ചിലും ആണ് ഉണ്ടായത്. 2019 ല്‍ 69 സ്ഥലങ്ങളിലും ഇത്തരത്തിലുള്ള പ്രതിഭാസങ്ങള്‍ ഉണ്ടായി. 2019 ല്‍ 38 സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലും 31 സ്ഥലങ്ങളില്‍ മണ്ണിടിച്ചിലും ഉണ്ടായി. കേരള ശാസ്ത്ര സാഹിത്യ പരിഷത്തും ഹ്യൂം സെന്റർ ഫോർ എക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയും ചേർന്ന് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
അതിശക്തമായ ഉരുള്‍പൊട്ടലുകള്‍ ഉണ്ടായത്, കുറിച്യര്‍മലക്കടുത്ത മേല്‍മുറിയിലും, മാനന്തവാടിക്കടുത്ത് പഞ്ചാരക്കൊല്ലിയിലും, മേപ്പാടിയിലെ പുത്തുമലയിലുമാണ്. 2018 ല്‍ ഉരുള്‍പൊട്ടലുണ്ടായ മേല്‍മുറിയില്‍ 2019 ല്‍ വീണ്ടും ശക്തമായ ഉരുള്‍ പൊട്ടലുണ്ടാകുകയും, വലിയൊരു പ്രദേശം വിള്ളല്‍ വീണു അടര്‍ന്നുവീഴാറായ നിലയിലുമാണിപ്പോൾ ഉള്ളത്.
പശ്ചിമഘട്ടത്തിന്‍റെ ഭാഗമായുള്ള മലഞ്ചെരിവുകളിലും 30 ഡിഗ്രിയില്‍ കൂടുതല്‍ചെരിവുള്ള ഒറ്റപ്പെട്ട കുന്നിൻ പ്രദേശങ്ങളിലും ആണ് പ്രധാനമായി ഉരുള്‍പൊട്ടലുകള്‍ ഉണ്ടായത് എന്ന് പ്രാഥമികമായി അനുമാനിക്കാം. എങ്കിലും കുറിച്യര്‍മലയിലെ മേല്‍മുറിയേക്കാള്‍ ചെരിവുകൂടിയ പ്രദേശങ്ങളിലും വണ്ണാത്തിമലയുടെ ചില ഭാഗങ്ങളിലും ചെമ്പ്രമലയിലും ബാണാസുരമല, തൊണ്ടര്‍നാട്, മക്കിയാട് തുടങ്ങിയ പ്രദേശങ്ങളിലും ഏകദേശം ഇത്ര തന്നെ മഴ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ആ പ്രദേശങ്ങളിലൊന്നും തന്നെ കാര്യമായ ഉരുള്‍പൊട്ടലോ മണ്ണിടിച്ചിലോ ഉണ്ടായിട്ടില്ല. ഇത് സൂചിപ്പിക്കുന്നത് മനുഷ്യരുടെ ഇടപെടലും ഭൂവിനിയോഗത്തിലുണ്ടായ മാറ്റങ്ങളും, ഉരുള്‍പൊട്ടല്‍ സാധ്യതയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ് എന്നതാണ്.
മേല്‍ സൂചിപ്പിച്ച ദുരന്തപ്രദേശങ്ങളെ ലോജിസ്റ്റിക്കല്‍ റിഗ്രെഷൻ മോഡല്‍ അനുസരിച്ചു പഠന വിധേയമാക്കിയപ്പോള്‍ മനസ്സിലായത് 2018 ലെയും 2019 ലെയും പ്രകൃതിദുരന്തങ്ങളില്‍ ഏറ്റവും വലിയ സ്വാധീന ശക്തിയായി പ്രവര്‍ത്തിച്ചത് ഭൂമിയുടെ തരം മാറ്റല്‍ ആണ് എന്നാണ്. രണ്ടാമത്തെ പ്രേരക ഘടകം റോഡ് നെറ്റ്‌വർക്കുകളും, മൂന്നാമത്തെ ഘടകം മഴയുടെ അളവും നാലാമത്തെ ഘടകം നീര്‍ചാലുകളുടെ സാന്ദ്രതയും അഞ്ചാമത്തെ ഘടകം ഭൂമിയുടെ ചെരിവുമാണ് എന്നാണ്.
വയനാട് ജില്ലയെ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യതയനുസരിച്ച് മൂന്ന് മേഖലകളാക്കി തിരിച്ചിട്ടുണ്ട്. തീവ്രസാധ്യതാ പ്രദേശങ്ങള്‍, മിതസാധ്യതാ പ്രദേശങ്ങള്‍, കുറഞ്ഞ സാധ്യതാ പ്രദേശങ്ങള്‍ എന്നിങ്ങനെ. വടക്കു മുതല്‍ പടിഞ്ഞാറ്, തെക്കു ഭാഗത്തുള്ള പശ്ചിമഘട്ട മലമ്പ്രദ്രേശങ്ങള്‍ ഉള്‍പ്പെടുന്ന എല്ലാ ഭാഗങ്ങളും
ഒരു അതിതീവ്ര മഴയുണ്ടായാല്‍ വലിയ തോതിലുള്ള ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളാണ്. കൂടാതെ ഭൂവിനിയോഗത്തിലുണ്ടായ മാറ്റങ്ങള്‍ മൂലം കൂടുതല്‍ പ്രദേശങ്ങള്‍ ദുരന്ത സാധ്യതാ പ്രദേശങ്ങള്‍ ആയി മാറിയിട്ടുണ്ട്.
വയനാടിന്‍റെ ഭൂവിസ്തീര്‍ണ്ണ ത്തിന്‍റെ 21 ശതമാനവും (449 ച .കീ) അതിതീവ്ര മേഖലയില്‍ പെടുമ്പോള്‍, 49 ശതമാനം പ്രദേശങ്ങളും (1043ച.കി) മിതസാധ്യതാ മേഖലയിലും, 30 ശതമാനം പ്രദേശങ്ങള്‍ (640 ച .കീ) കുറഞ്ഞ സാധ്യതാമേഖലയിലുമാണുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു.