150 വർഷം പഴക്കം; 300 സിനിമകളുടെ ലൊക്കേഷൻ: ആന്ധ്രയിലെ അതിപ്രശസ്ത ‘സിനിമാ’മരം കടപുഴകി വീണു
ആന്ധ്രാപ്രദേശിലെ ഗോദാവരി മേഖലയിൽ സ്ഥിതി ചെയ്യുന്ന മഴവൃക്ഷഗണത്തിൽപെട്ട 150 വർഷം പഴക്കമുള്ള ഒരു മരം കനത്തമഴയിലും അതുമൂലമുണ്ടായ വെള്ളപ്പൊക്കത്തിലും കടപുഴകിവീണു. 1953, 1986, 2022 വർഷങ്ങളിലെ പ്രളയത്തെയും 1996ലെ ചുഴലിക്കാറ്റിനെയും അതിജീവിച്ച മരമാണിത്.

ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലുള്ള കൊവ്വൂർ മണ്ഡലത്തിലെ കുമാർദേവം ഗ്രാമത്തിൽ കുമാരസ്വാമി സ്‌നാനഘട്ടത്തിനടുത്താണ് ഈ മരം സ്ഥിതി ചെയ്തിരുന്നത്. രാജമഹേന്ദ്രവാരത്തിന് 18 കിലോമീറ്റർ അകലെ.കഴിഞ്ഞ 50 വർഷത്തിനിടെ സിനിമാക്കാരുടെ ഇഷ്ടപ്പെട്ട ഒരു ഷൂട്ടിങ് ആകർഷണമായി ഈ മരം മാറിയിരുന്നു. മുന്നൂറിലേറെ ചിത്രങ്ങളിലാണ് ഈ മരം എത്തിയത്. ബാപു, കെ.വിശ്വനാഥ്, റാഘവേന്ദ്ര റാവു തുടങ്ങിയ പ്രശസ്ത സിനിമാ സംവിധായകർ ഈ മരത്തെ തങ്ങളുടെ സിനിമകളിൽ ഉൾപ്പെടുത്തി.
പണ്ട് കാലത്ത് ഈ ഗ്രാമത്തിൽ വസിച്ചിരുന്ന സിംഗുലൂരി താത്താബായ് എന്ന വ്യക്തിയാണ് ഈ മരം നട്ടിരുന്നത്. മരം വീണ വാർത്ത അറിഞ്ഞുടനെ പ്രകൃതിസ്‌നേഹികളും വലിയൊരുകൂട്ടം നാട്ടുകാരും സംഭവസ്ഥലത്തെത്തി. കടപുഴകിയ മരത്തെ തിരിച്ച് പൂർവസ്ഥിതിയിലാക്കാൻ സംസ്ഥാന വനവകുപ്പ് ശ്രമങ്ങൾ നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
സമനിയ സമൻ എന്ന പേരിലാണ് മഴവൃക്ഷം അറിയപ്പെടുന്നത്. മധ്യ, തെക്കൻ അമേരിക്കൻ മേഖലകളിലാണ് ഈ മരത്തിന്‌റെ ജന്മദേശം.മെക്‌സിക്കോ മുതൽ പെറുവും ബ്രസീലും വരെയുള്ള മേഖലയിൽ ഈ മരത്തെ വ്യാപകമായി കാണാം. പിൽക്കാലത്ത് തെക്കനേഷ്യയിലും തെക്കുകിഴക്കൻ ഏഷ്യയിലും ഈ മരം കൊണ്ടുവന്നു നട്ടു. കാർബൺ ആഗിരണത്തിലും ഈ മരങ്ങൾ സഹായകമാണ്.