ജപ്പാനിൽ വർഷങ്ങൾക്ക് ശേഷം ഫിൻ തിമിംഗലത്തെ വേട്ടയാടി കൊന്നു; അടുത്ത ഇരയെ തീരുമാനിച്ചു!
ജപ്പാനിൽ ഫിൻ വിഭാഗത്തിലുള്ള തിമിംഗലത്തെ വേട്ടയാടിക്കൊന്നു. വേട്ടയാടാൻ അനുവാദമുള്ള തിമിംഗലങ്ങളുടെ പട്ടികയിൽ ഈ വർഷം മേയിൽ ഫിൻ തിമിംഗലങ്ങളെ ഉൾപ്പെടുത്തിയിരുന്നു.
ജപ്പാനിൽ ഫിൻ വിഭാഗത്തിലുള്ള തിമിംഗലത്തെ വേട്ടയാടിക്കൊന്നു. വേട്ടയാടാൻ അനുവാദമുള്ള തിമിംഗലങ്ങളുടെ പട്ടികയിൽ ഈ വർഷം മേയിൽ ഫിൻ തിമിംഗലങ്ങളെ ഉൾപ്പെടുത്തിയിരുന്നു.
ജപ്പാനിൽ ഫിൻ വിഭാഗത്തിലുള്ള തിമിംഗലത്തെ വേട്ടയാടിക്കൊന്നു. വേട്ടയാടാൻ അനുവാദമുള്ള തിമിംഗലങ്ങളുടെ പട്ടികയിൽ ഈ വർഷം മേയിൽ ഫിൻ തിമിംഗലങ്ങളെ ഉൾപ്പെടുത്തിയിരുന്നു.
ജപ്പാനിൽ ഫിൻ വിഭാഗത്തിലുള്ള തിമിംഗലത്തെ വേട്ടയാടിക്കൊന്നു. വേട്ടയാടാൻ അനുവാദമുള്ള തിമിംഗലങ്ങളുടെ പട്ടികയിൽ ഈ വർഷം മേയിൽ ഫിൻ തിമിംഗലങ്ങളെ ഉൾപ്പെടുത്തിയിരുന്നു. നീലത്തിമിംഗലങ്ങൾ കഴിഞ്ഞാൽ ഏറ്റവും വലുപ്പമുള്ള തിമിംഗലങ്ങളാണ് ഫിൻ തിമിംഗലങ്ങൾ. വംശനാശ ഭീഷണിക്ക് സാധ്യതയുള്ള ജീവികളുടെ പട്ടികയിലാണ് ഇവയെ രാജ്യാന്തര പ്രകൃതി സംരക്ഷണ സമിതി ഉൾപ്പെടുത്തിയിരിക്കുന്നത്.
ജപ്പാനിലെ ക്യോഡോ സെൻപാകു എന്ന കമ്പനിയാണ് തിമിംഗല വേട്ട നടത്തിയത്. ഹിദേകി ടൊകോറോ എന്ന സംരംഭകന്റെ കീഴിലുള്ള കമ്പനിയാണ് ക്യോഡോ സെൻപാകു. കാംഗെ മാരു എന്ന പുതിയ തിമിംഗലവേട്ടക്കപ്പൽ ഇവർ അടുത്തിടെ പുറത്തിറക്കിയിരുന്നു. 48 ദശലക്ഷം ഡോളറാണ് കാംഗെമാരുവിന് വേണ്ടി വന്ന ചെലവ്. 370 അടി നീളവും 9300 ടൺ ഭാരവുമുള്ള കപ്പലാണ് ഇത്. നേരത്തെ ജപ്പാനിൽ നിന്ന് നിഷിൻ മാരു എന്നൊരു തിമിംഗലവേട്ടക്കപ്പൽ സമുദ്രത്തിൽ ഇറങ്ങിയിരുന്നു. ഒഴുകുന്ന അറവുശാല എന്നാണ് പരിസ്ഥിതി പ്രവർത്തകർ ഈ കപ്പലിനെ വിമർശനാത്മകമായി വിശേഷിപ്പിച്ചിരുന്നത്. ഏകദേശം 3 പതിറ്റാണ്ടു നീണ്ട വേട്ടദൗത്യങ്ങൾക്കൊടുവിൽ ഈ കപ്പൽ 2020ൽ ഡീകമ്മിഷൻ ചെയ്യപ്പെട്ടു. ഇതിനിടയിൽ പലതവണ പരിസ്ഥിതി പ്രവർത്തകർ ഈ കപ്പലിന് നേർക്ക് കടൽസമരങ്ങൾ നടത്തിയിരുന്നു.
2019ലാണ് ചിലയിനം തിമിംഗലങ്ങളെ ഉൾപ്പെടുത്തി ജപ്പാൻ തിമിംഗലവേട്ട തുടങ്ങിയത്. തിമിംഗല വേട്ട മനുഷ്യരുടെ സമീപകാല ചരിത്രത്തിലെ വളരെ സജീവമായ ഒരേടായിരുന്നു. മനുഷ്യപ്രവർത്തനങ്ങൾ മൂലം നീലത്തിമിംഗലങ്ങൾ ഉൾപ്പെടെ പല തിമിംഗല വംശങ്ങളും കടുത്ത പ്രതിസന്ധി നേരിട്ടു. 1986ൽ രാജ്യാന്തര വേലിങ് കമ്മിഷൻ വാണിജ്യാടിസ്ഥാനത്തിലുള്ള തിമിംഗല വേട്ട നിരോധിച്ചു. രാജ്യാന്തര വേലിങ് കമ്മിഷനിൽ നിന്ന് ജപ്പാൻ അടുത്തിടെ പിന്മാറി. ജപ്പാൻ, നോർവേ, ഫിൻലൻഡ് എന്നീ രാജ്യങ്ങൾ തിമിംഗലവേട്ട നിരോധനത്തിനു പണ്ടേ എതിരായിരുന്നു.
നീലത്തിമിംഗലങ്ങളെ വേട്ടയാടാനും ജപ്പാന് പദ്ധതിയുണ്ട്. 85 അടിവരെ നീളമുള്ള തിമിംഗലങ്ങളെ പിടികൂടാൻ കാംഗെമാരുവിൽ സൗകര്യമുണ്ട്. നീലത്തിമിംഗലങ്ങൾ സമുദ്രത്തിലെ ഏറ്റവും ഉയർന്ന വേട്ടക്കാരും തീറ്റക്കാരുമാണെന്നതാണ് തങ്ങളുടെ തിമിംഗലവേട്ടയ്ക്ക് കാരണമായി ജപ്പാൻ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ പരിസ്ഥിതിവാദികൾ ഈ നീക്കത്തിന് എതിരാണ്.