ഭൂമിക്കു ചുറ്റും ഏഴര ലക്ഷം ലോഹഭാഗങ്ങൾ; വീണ്ടും ചൈനീസ് പണി: ബഹിരാകാശ മാലിന്യം ഭീഷണിയായി
ഈയാഴ്ച ചൈന 18 ഉപഗ്രഹങ്ങളെ ബഹിരാകാശത്തെത്തിക്കാനായി വിക്ഷേപിച്ച റോക്കറ്റ് ഭാഗം പൊട്ടിത്തെറിച്ചത് 700 ബഹിരാകാശ മാലിന്യക്കഷ്ണങ്ങൾ സൃഷ്ടിച്ചു. ആണവമാലിന്യ ഭീഷണിക്കു പുറമേ ആയിരത്തോളം ഉപഗ്രഹങ്ങളുടെ സുരക്ഷയും ഭീഷണിയിലാണ്.

ഈയാഴ്ച ചൈന 18 ഉപഗ്രഹങ്ങളെ ബഹിരാകാശത്തെത്തിക്കാനായി വിക്ഷേപിച്ച റോക്കറ്റ് ഭാഗം പൊട്ടിത്തെറിച്ചത് 700 ബഹിരാകാശ മാലിന്യക്കഷ്ണങ്ങൾ സൃഷ്ടിച്ചു. ആണവമാലിന്യ ഭീഷണിക്കു പുറമേ ആയിരത്തോളം ഉപഗ്രഹങ്ങളുടെ സുരക്ഷയും ഭീഷണിയിലാണ്. സ്പേസ് എക്സിന്റെ സ്റ്റാർലിങ്കിനെ ചെറുക്കാനായി പുതിയ ഉപഗ്രഹ ഇന്റർനെറ്റ് ശൃംഖല സ്ഥാപിക്കാനായാണ് ചൈന പുതിയ വിക്ഷേപണം നടത്തിയത്.
ഭൂമിയിലെ ഏറ്റവും വലിയ പരിസ്ഥിതി പ്രശ്നങ്ങളിലൊന്നാണ് മാലിന്യം. എന്നാൽ ഈ മാലിന്യപ്രശ്നം ഭൂമിയിൽ ഒതുങ്ങുന്നതല്ല. ബഹിരാകാശത്തും മാലിന്യമുണ്ട്. സ്പേസ് ഡെബ്രി അഥവാ ബഹിരാകാശ മാലിന്യം എന്നറിയപ്പെടുന്ന ഈ മാലിന്യവും മനുഷ്യപ്രവർത്തനങ്ങളുടെ ഭാഗമായിട്ടുള്ളതാണ്. അന്തരീക്ഷത്തിനു പുറത്ത് കുന്നുകൂടുന്ന ബഹിരാകാശ മാലിന്യം. ലോഹനിർമിതമായ ഉപഗ്രഹങ്ങൾ കത്താതെയും നശിക്കാതെയും ചെറിയ ഭാഗങ്ങളായി ഭൂമിയെ ചുറ്റിക്കറങ്ങാറുണ്ട്. ഭൂമിക്കു ചുറ്റും ഏഴര ലക്ഷത്തിലധികം ഇത്തരം ലോഹഭാഗങ്ങൾ ഭ്രമണം ചെയ്യുന്നെന്നാണു കണക്ക്.
ഭൂമിക്കുള്ളിലെയും അന്തരീക്ഷ വായുവിലെയുമൊക്കെ മാലിന്യങ്ങൾ ചർച്ചയാകുമ്പോൾ ബഹിരാകാശ മാലിന്യത്തെക്കുറിച്ച് അധികം ബോധവൽക്കരണം അടുത്ത കാലം വരെ ഇല്ലായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി മാറുകയാണ്.
ബഹിരാകാശം പിടിക്കാനുള്ള ചൈനയുടെ മത്സരയോട്ടം മൂലം ഭൂമിക്കും മനുഷ്യർക്കും ഭീഷണിയുണ്ടെന്നും പലകോണുകളിൽ നിന്നു വിമർശനമുണ്ടാകാറുണ്ട്. നിരുത്തരവാദപരമായി ബഹിരാകാശ ദൗത്യങ്ങൾ കൈകാര്യം ചെയ്യുന്നെന്ന വിമർശനം അതിനാൽ തന്നെ ചൈനയ്‌ക്കെതിരെ പലപ്പോഴുമുണ്ടായിട്ടുണ്ട്. 2007ൽ ചൈന നടത്തിയ ഉപഗ്രഹവേധ ടെസ്റ്റ് ബഹിരാകാശ ചട്ടങ്ങൾ കാറ്റിൽ പറത്തിയായിരുന്നു. മൂവായിരത്തിലധികം കഷണങ്ങൾ ബഹിരാകാശ മാലിന്യം ഇതുമൂലം ഉടലെടുത്തു.
ചൈന ബഹിരാകാശ വിക്ഷേപണത്തിനായി ഉപയോഗിച്ച ലോങ് മാർച്ച് റോക്കറ്റുകളിൽ പലതിന്റെയും ഭാഗങ്ങൾ തകർന്നു വീണും മറ്റും അപകടങ്ങളുണ്ടാകാറുണ്ട്. 2018ൽ പരീക്ഷണാടിസ്ഥാനത്തിൽ വിക്ഷേപിച്ച ചൈനീസ് ബഹിരാകാശനിലയത്തിന്റെ ഭാഗം തകർന്നു ഭൂമിയിൽ വീഴുമെന്ന് വലിയ ആശങ്ക ഉടലെടുത്തിരുന്നു. 2022ൽ ലോങ് മാർച്ച് റോക്കറ്റിന്റെ ഭാഗം പല രാജ്യങ്ങളിൽ വീഴുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നെങ്കിലും അവസാനം ഡിയഗോ ഗാർസിയയ്ക്കു സമീപം വീണതിനാൽ അപകടം ഒഴിവായി.