ലോകത്തെ ഏറ്റവും കൂടുതൽ ജീവിവർഗങ്ങളുള്ള വൻകര; ആമസോൺ സ്ഥിതി ചെയ്യുന്ന നാട്
ലോകത്ത് 7 വൻകരകളുണ്ട്. ഇവയിലെല്ലാമായി വിവിധ ജീവികളുമുണ്ട്. എന്നാൽ ഏത് വൻകരയിലാണ് ഏറ്റവും കൂടുതൽ ജീവിവംശങ്ങളുള്ളത്. ലോകത്തെ ഏറ്റവും വലിയ വൻകരയായ ഏഷ്യയിലാണോ. അതോ രണ്ടാമത്തെ വൻകരയായ ആഫ്രിക്കയിലാണോ?

ലോകത്ത് 7 വൻകരകളുണ്ട്. ഇവയിലെല്ലാമായി വിവിധ ജീവികളുമുണ്ട്. എന്നാൽ ഏത് വൻകരയിലാണ് ഏറ്റവും കൂടുതൽ ജീവിവംശങ്ങളുള്ളത്. ലോകത്തെ ഏറ്റവും വലിയ വൻകരയായ ഏഷ്യയിലാണോ. അതോ രണ്ടാമത്തെ വൻകരയായ ആഫ്രിക്കയിലാണോ?. ഉത്തരം ഇതൊന്നുമല്ല. ലോകത്ത് വലുപ്പം കൊണ്ട് നാലാമത്തെ വൻകരയായ തെക്കേ അമേരിക്കയിലാണ് ഏറ്റവും വലിയ മൃഗവൈവിധ്യം നിലനിൽക്കുന്നത്. ഏഷ്യയുടെ ഏകദേശം മൂന്നിലൊന്ന് വലുപ്പമേ തെക്കേ അമേരിക്കയ്ക്ക് ഉള്ളെന്ന് ഓർക്കണം.
നിബിഡവനമായ ആമസോൺ, ആൻഡീസ് പർവതനിരകൾ, സവിശേഷമായ ട്രോപ്പിക്കൽ കാലാവസ്ഥ തുടങ്ങിയവയാണ് തെക്കേ അമേരിക്കയിൽ ഇത്രയും വിപുലമായ ജൈവവൈവിധ്യം ഉടലെടുക്കാൻ കാരണമായത്.
എന്നാൽ മുൻപുള്ളതുപോലെയല്ലെന്നും ഇപ്പോൾ തെക്കേ അമേരിക്കയിലെ ജീവി വർഗങ്ങൾ വലിയ പ്രതിസന്ധികൾ നേരിടുന്നെന്നും വിദഗ്ധർ പറയുന്നു. വനനശീകരണം, മെർക്കുറി ഖനനം, കാലാവസ്ഥാ വ്യതിയാനം എന്നിവ മൂലം തെക്കേ അമേരിക്കയിലെ മൃഗങ്ങൾ ധാരാളം ഭീഷണി നേരിടുന്നുണ്ട്.
ലോകത്തെ ജൈവവൈവിധ്യം സംബന്ധിച്ചുള്ള വിവരശേഖരണം കഴിഞ്ഞ കാലങ്ങളിൽ തകൃതിയായി നടന്നിരുന്നു. 1980ൽ ശാസ്ത്രജ്ഞനായ നോർമൻ മയേഴ്‌സ് ബയോഡൈവേഴ്‌സിറ്റി ഹോട്‌സ്‌പോട് എന്നൊരു പദം ഉപയോഗിച്ചു. വലിയ അളവിൽ ജീവിവർഗങ്ങൾ ഉള്ളയിടങ്ങളെ സൂചിപ്പിക്കാനായാണ് ഈ പദം ഉപയോഗിച്ചത്.
ലോകത്ത് ഇങ്ങനെ നിർണയിക്കപ്പെട്ട 36 ഹോട്‌സ്‌പോട്ടുകളിൽ ഭൂരിഭാഗവും ഭൂമധ്യരേഖയുമായി ബന്ധപ്പെട്ട ഇടങ്ങളിലുള്ള മേഖലകളിലാണ്. ഇതുവരെയെടുത്തിട്ടുള്ള ഔഗ്യോഗിക കണക്കുകൾ പ്രകാരം 7341 മൃഗസ്പീഷീസുകളാണ് തെക്കേ അമേരിക്കയിലുള്ളത്.
വളരെ സവിശേഷമായ ആനക്കോണ്ട, പിരാന, ജാഗ്വർ, ടാപിർ തുടങ്ങിയ അനേകം മൃഗങ്ങളുടെ ജന്മദേശം തെക്കേ അമേരിക്കയിലാണ്. ഈ വൻകരയിൽ നമുക്ക് അറിയാത്ത അനേകം മൃഗങ്ങളുമുണ്ടെന്നാണ് ഗവേഷകരുടെ പക്ഷം.