21 വയസുള്ള തത്തയുടെ കഴുത്തിൽ 20 ഗ്രാം ഭാരമുള്ള ട്യൂമർ; ശസ്ത്രക്രിയ നടത്തി
മധ്യപ്രദേശിലെ സത്‌ന ജില്ലയിൽ 21 വയസുള്ള തത്തയ്ക്ക് ശസ്ത്രക്രിയ. കഴുത്തിലെ 20 ഗ്രാം ഭാരമുള്ള മുഴയാണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. ആറ് മാസം മുൻപ് തത്തയുടെ കഴുത്തിൽ കണ്ട മുഴ പിന്നീട് വലുതാവുകയായിരുന്നു. പരിശോധനയിലാണ് ഇത് ട്യൂമർ ആണെന്ന് മനസ്സിലായത്.

മുഖ്തിയർ ഗഞ്ജിലുള്ള ചന്ദ്രഭൻ വിശ്വകർമയുടേതാണ് തത്ത. മുഴ വലുതായതിനുപിന്നാലെ തത്തയ്ക്ക് ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ സാധിച്ചിരുന്നില്ല. സെപ്റ്റംബർ 14ന് തത്ത അവശനിലയിലായതോടെ ജില്ലാ മൃഗാശുപത്രിയിലേക്ക് കൊണ്ടുപോയി. പരിശോധകളെല്ലാം പൂർത്തീകരിച്ച് സെപ്റ്റംബർ 15ന് ശസ്ത്രക്രിയ നടത്തി. രണ്ട് മണിക്കൂർ നീണ്ട പ്രയത്നത്തിൽ തത്തയുടെ ജീവന് ഭീഷണിയില്ലാത്ത വിധം മുഴ നീക്കം ചെയ്തു.
ശസ്ത്രക്രിയയ്ക്ക് മുൻപ് 98 ഗ്രാം ആയിരുന്നു തത്തയുടെ ഭാരം. ഇതിൽ 20 ഗ്രാം ട്യൂമർ ആയിരുന്നുവെന്ന് വെറ്ററിനറി സർജനായ ബാലേന്ദ്ര സിങ് വ്യക്തമാക്കി. തൊണ്ടയിലെ ട്യൂമർ നീക്കം ചെയ്യുകയെന്നത് വളരെ പ്രയാസകരമായിരുന്നുവെന്നും കഠിനശ്രമം ആവശ്യമായി വന്നെന്നും ഡോക്ടർ പറഞ്ഞു. ഇപ്പോൾ തത്തയ്ക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഭക്ഷണം കഴിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.