ദേവരകൊണ്ടയുടെ സിനിമയിൽ അഭിനയിക്കാനെത്തി, വിരണ്ടോടി; ‘കാടുകയറിയാലും നാട്ടാനയുടെ സ്വഭാവം മാറില്ല’
തെലുങ്ക് യുവനടൻ വിജയ് ദേവരക്കൊണ്ടയുടെ സിനിമയുടെ ഷൂട്ടിനെത്തിയ പുതുപ്പള്ളി സാധു എന്ന ആന വിരണ്ടോടുകയും പിന്നീട് തിരിച്ചുകൊണ്ടുവരികയും ചെയ്തു. ഒരു രാത്രി മുഴുവൻ കാട്ടിൽ കഴിഞ്ഞിരുന്ന ആന വീണ്ടും ജനവാസമേഖലയിലേക്ക് എത്തുമ്പോൾ ആനയുടെ സ്വഭാവത്തിൽ മാറ്റമുണ്ടാകുമോ?

തെലുങ്ക് യുവനടൻ വിജയ് ദേവരക്കൊണ്ടയുടെ സിനിമയുടെ ഷൂട്ടിനെത്തിയ പുതുപ്പള്ളി സാധു എന്ന ആന വിരണ്ടോടുകയും പിന്നീട് തിരിച്ചുകൊണ്ടുവരികയും ചെയ്തു. ഒരു രാത്രി മുഴുവൻ കാട്ടിൽ കഴിഞ്ഞിരുന്ന ആന വീണ്ടും ജനവാസമേഖലയിലേക്ക് എത്തുമ്പോൾ ആനയുടെ സ്വഭാവത്തിൽ മാറ്റമുണ്ടാകുമോ? ഇല്ലെന്നാണ് ആന ചികിത്സാവിദഗ്ധനായ ഡോ.പി.ബി. ഗിരിദാസ് പറയുന്നത്. സാധു ഒരു ‘സാധു’ ആയതുകൊണ്ടാണ് തടത്താവിള മണികണ്ഠന്റെ കുത്തേറ്റതിൽ ഭയന്ന് ഉൾവനത്തിലേക്ക് ഓടിയത്. നാടൻ സ്വഭാവമുള്ള ആനയ്ക്ക് ഒരിക്കലും കാട്ടിൽ വസിക്കാനാകില്ല. അത് ജനവാസമേഖലയിലേക്ക് തേടിയെത്തും. രാത്രിയായതോടെ അതിന് വഴിതെറ്റി അവിടെ നിന്നതാകും. പാപ്പാനെ കണ്ടാൽ ആന തിരിച്ചെത്തും.
‘25 ദിവസം വരെ കാട്ടിൽ കഴിഞ്ഞ് തിരിച്ചെത്തിയ നാട്ടാനകളുണ്ട്. അവയ്ക്കൊന്നും ഒരു കുഴപ്പവും ഉണ്ടായിട്ടില്ല. ആനയും പാപ്പാനും തമ്മിലുള്ള ബന്ധം ചെറുതല്ല. പേടിച്ചോടിയ ആനകൾ പാപ്പാനെ കണ്ടാൽ ശാന്തരാകും. പിന്നീട് അവർ പറയുന്നത് അനുസരിച്ച് പ്രവർത്തിക്കും. സാധുവിന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്.’–ഡോ.പി.ബി. ഗിരിദാസ് മനോരമ ഓൺലൈനോട് പറഞ്ഞു.
സെപ്റ്റംബർ 30 മുതൽ കോതമംഗലത്ത് സിനിമയുടെ ഷൂട്ടിങ് നടക്കുന്നുണ്ടായിരുന്നു. 3 പിടിയാനകളും 2 കൊമ്പൻമാരുമാണു ഷൂട്ടിങ്ങിനുണ്ടായിരുന്നത്. വനംവകുപ്പിന്റെ അനുമതിയോടെയായിരുന്നു ഷൂട്ടിങ്. വെള്ളിയാഴ്ച വൈകിട്ടു നാലു മണിയോടെ ഷൂട്ടിങ് പായ്ക് അപ് ആയ ശേഷം ആനകളെ ലോറിയിൽ കയറ്റുന്നതിനിടെ പുതുപ്പള്ളി സാധുവിനെ മണികണ്ഠൻ പിന്നിൽ നിന്നു കുത്തിയതോടെയാണു സംഭവവികാസങ്ങളുടെ തുടക്കം. ആനകൾ തമ്മിൽ കുത്തുണ്ടായതോടെ രണ്ടും വിരണ്ടു കാട്ടിലേക്കോടി. മണികണ്ഠനെ വൈകാതെ തിരഞ്ഞു കണ്ടെത്തി തിരികെയെത്തിച്ചു. എന്നാൽ, സാധു ഭൂതത്താൻകെട്ടു വനത്തിലെ തേക്ക് പ്ലാന്റേഷനും മാട്ടുങ്കൽ തോടും കടന്നു തെട്ടടുത്തുള്ള ചതുപ്പും താണ്ടി നിബിഡ വനത്തിലേക്ക് ഓടി മറയുകയായിരുന്നു.
ആനയ്ക്കായി വനപാലകരും പാപ്പാൻമാരും ഷൂട്ടിങ് സെറ്റിലുണ്ടായിരുന്നവരും ചേർന്നു നടത്തിയ തിരച്ചിൽ രാത്രി നിർത്തി വച്ചിരുന്നു.എപ്പോഴും കാട്ടാനയുടെ സാന്നിധ്യമുള്ള മേഖലയാണിത്. മലയാറ്റൂർ ഡിഎഫ്ഒ കുറ ശ്രീനിവാസ് സ്ഥലത്തെത്തിയാണ് തിരച്ചിലിനു നേതൃത്വം നൽകിയത്. ശനിയാഴ്ച രാവിലെയോടെ ആനയെ പാപ്പാനും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് കാട്ടിൽനിന്ന് പുറത്തെത്തിക്കുകയും കൊണ്ടുപോവുകയും ചെയ്തു.