16 വർഷമായി ആംബുലൻസ് സ്റ്റേഷനിൽ; പൂച്ചയെ മാറ്റരുതെന്ന് ആവശ്യപ്പെട്ട് 62,000 പേർ ഒപ്പിട്ട നിവേദനം
ലണ്ടനിലെ വാൾതാംസ്റ്റോ ആംബുലൻസ് സ്റ്റേഷനിലെ ജീവനക്കാർക്ക് ആശ്വാസമായി ഒരു പൂച്ചയുണ്ട്. ഡെഫിബോ! കഴിഞ്ഞ 16 വർഷമായി സ്റ്റേഷനിലെ താമസക്കാരനാണ്. കുഞ്ഞായിരുന്നപ്പോൾ രക്ഷിച്ചെടുത്ത പൂച്ചയെ ജീവനക്കാർ സ്റ്റേഷനിൽ തന്നെ അരുമയായി വളർത്തുകയായിരുന്നു.

ലണ്ടനിലെ വാൾതാംസ്റ്റോ ആംബുലൻസ് സ്റ്റേഷനിലെ ജീവനക്കാർക്ക് ആശ്വാസമായി ഒരു പൂച്ചയുണ്ട്. ഡെഫിബ്! കഴിഞ്ഞ 16 വർഷമായി സ്റ്റേഷനിലെ താമസക്കാരനാണ്. കുഞ്ഞായിരുന്നപ്പോൾ രക്ഷിച്ചെടുത്ത പൂച്ചയെ ജീവനക്കാർ സ്റ്റേഷനിൽ തന്നെ അരുമയായി വളർത്തുകയായിരുന്നു. എന്നാലിപ്പോൾ പുതിയ മാനേജ്മെന്റ് വന്നതോടെ പൂച്ചയെ സ്റ്റേഷനിൽനിന്നും മാറ്റാനുള്ള ഒരുക്കത്തിലാണ്.
പ്രായമായതിനാൽ പൂച്ചയ്ക്ക് കൂടുതൽ സംരക്ഷണം ആവശ്യമായതിനാലാണ് സ്റ്റേഷനിൽ നിന്ന് മാറ്റുന്നതെന്ന് മാനേജ്‍മെന്റ് പറയുന്നു. കൂടാതെ, പുതിയതായി ജോലിയിൽ പ്രവേശിച്ച പലർക്കും പൂച്ചയുടെ രോമം അലർജിയാണെന്നും പറയുന്നു. പൂച്ചയുടെ ആരോഗ്യം മോശമായി വരുന്നതിനാൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും അവർ വ്യക്തമാക്കി.
അതേസമയം, വയസ്സുകാലത്ത് ഡെഫിബിനെ പ്രിയപ്പെട്ടവർക്കൊപ്പം പരിചിതമായ സ്ഥലത്തുതന്നെ താമസിപ്പിക്കണമെന്ന് നിരവധിപ്പേർ ആവശ്യപ്പെട്ടു. തങ്ങളുടെ ജോലിസമ്മർദം കുറയ്ക്കാൻ ഡെഫിബ് ഏറെ സഹായിച്ചിട്ടുണ്ട് ചില ജീവനക്കാർ വ്യക്തമാക്കി. ഡെഫിബിനെ മാറ്റരുതെന്ന് ആവശ്യപ്പെട്ട് 62,000ത്തിലധികം പേർ ഒപ്പിട്ട നിവേദനം മാനേജ്‌മെന്റിന് സമർപ്പിച്ചിട്ടുണ്ട്. കൂടുതൽ പിന്തുണയ്‌ക്കായി തുറന്ന അപേക്ഷയുടെ ലിങ്ക് ഇവർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. പൂച്ചയെ സ്ഥലം മാറ്റരുതെന്ന് ആവശ്യപ്പെട്ട് പ്രദേശിക എംപി സ്റ്റെല്ല ക്രേസിയും രംഗത്തെത്തിയിട്ടുണ്ട്. പൂച്ചയ്ക്ക് വേണ്ടി ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ഇടപെടണമെന്ന് ആവശ്യമുയര്‍ന്നു.