വംശനാശം സംഭവിച്ച് ഭൂമിയിൽ നിന്നു മറഞ്ഞ ടാസ്മാനിയൻ ടൈഗറുകൾ ഭൂമുഖത്തേക്കു തിരിച്ചെത്തുമോ? കുറച്ചുകാലമായി ജൈവശാസ്ത്രജ്ഞർക്കിടയിലുള്ള ഈ അഭ്യൂഹത്തിനെ ഊർജിതപ്പെടുത്തി പുതിയൊരു നിർണായക കാൽവയ്പ്.

വംശനാശം സംഭവിച്ച് ഭൂമിയിൽ നിന്നു മറഞ്ഞ ടാസ്മാനിയൻ ടൈഗറുകൾ ഭൂമുഖത്തേക്കു തിരിച്ചെത്തുമോ? കുറച്ചുകാലമായി ജൈവശാസ്ത്രജ്ഞർക്കിടയിലുള്ള ഈ അഭ്യൂഹത്തിനെ ഊർജിതപ്പെടുത്തി പുതിയൊരു നിർണായക കാൽവയ്പ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വംശനാശം സംഭവിച്ച് ഭൂമിയിൽ നിന്നു മറഞ്ഞ ടാസ്മാനിയൻ ടൈഗറുകൾ ഭൂമുഖത്തേക്കു തിരിച്ചെത്തുമോ? കുറച്ചുകാലമായി ജൈവശാസ്ത്രജ്ഞർക്കിടയിലുള്ള ഈ അഭ്യൂഹത്തിനെ ഊർജിതപ്പെടുത്തി പുതിയൊരു നിർണായക കാൽവയ്പ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വംശനാശം സംഭവിച്ച് ഭൂമിയിൽ നിന്നു മറഞ്ഞ ടാസ്മാനിയൻ ടൈഗറുകൾ ഭൂമുഖത്തേക്കു തിരിച്ചെത്തുമോ? കുറച്ചുകാലമായി ജൈവശാസ്ത്രജ്ഞർക്കിടയിലുള്ള ഈ അഭ്യൂഹത്തിനെ ഊർജിതപ്പെടുത്തി പുതിയൊരു നിർണായക കാൽവയ്പ്. ടാസ്മാനിയൻ ടൈഗറുകളുടെ ഏറ്റവും സമ്പൂർണമായ ജനിതകം യാഥാർഥ്യമാക്കിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. മൺമറഞ്ഞ ഈ മൃഗത്തെ തിരിച്ചുകൊണ്ടുവരാനാകുമെന്ന് പ്രതീക്ഷ നൽകുന്നതാണ് ഈ സംഭവം. ടെക്സസ് ആസ്ഥാനമായുള്ള കൊളോസൽ ബയോസയൻസസ് എന്ന കമ്പനിയാണ് ഈ ഗവേഷണത്തിനു പിന്നിൽ. 110 വർഷം പഴക്കമുള്ള ഒരു ടാസ്മാനിയൻ ടൈഗറിന്റെ ശിരസ്സിൽനിന്നുമാണ് ഈ ജനിതകം ഇവർ യാഥാർഥ്യമാക്കിയത്.

ഒരു നൂറ്റാണ്ടു മുൻപ് ഓസ്ട്രേലിയയിൽ അപ്രത്യക്ഷനായ സഞ്ചിമൃഗമാണ് ടാസ്മാനിയൻ ടൈഗർ. വൻകരയിലെ ഒരേയൊരു വേട്ടക്കാരില്ലാത്ത വേട്ടക്കാരനായ സഞ്ചിമൃഗവും ടാസ്മാനിയൻ ടൈഗറായിരുന്നു. എന്നാൽ ഇടയ്ക്ക് ഓസ്ട്രേലിയയിലേക്ക് വേട്ടക്കാർ കടന്നുവന്നതും സ്വാഭാവികമല്ലാത്ത ജീവികൾ ആധിപത്യമുറപ്പിച്ചതുമൊക്കെ ടാസ്മാനിയൻ ടൈഗറുകളുടെ അന്ത്യത്തിലേക്കു നയിച്ചു.

(Photo: X/@Extinct_AnimaIs)
ADVERTISEMENT

ടാസ്മാനിയൻ ടൈഗറുകൾ തിരികെയെത്തുന്നത്, ഓസ്ട്രേലിയൻ പരിസ്ഥിതി രംഗത്ത് ഗുണപരമായ മാറ്റങ്ങൾക്ക് കാരണമാകുമെന്നാണു ശാസ്ത്രജ്ഞരുടെ അഭിപ്രായം. ഇതുകൂടാതെ സഹസ്രാബ്ദങ്ങൾക്കും നൂറ്റാണ്ടുകൾക്കും മുൻപ് മൺമറഞ്ഞ ജീവികളെ തിരികയെത്തിക്കുക എന്ന ശാസ്ത്രകൗതുകവും ഇതിനു പിന്നിലുണ്ട്.

രണ്ടായിരം വർഷങ്ങൾക്ക് മുൻപ് തന്നെ ഓസ്ട്രേലിയൻ വൻകരയിൽ നിന്ന് ടാസ്മാനിയൻ ടൈഗറുകൾ അപ്രത്യക്ഷരായിരുന്നു. എന്നാൽ ടാസ്മാനിയൻ ദ്വീപിൽ ഇവ നില നിന്നു. 1936ലാണ് ഈ ജീവിവർഗത്തിലെ അവസാന ജീവി ഹൊബാർട്ട് മൃഗശാലയിൽ അന്ത്യശ്വാസം വലിച്ചത്.

(Photo:X/@TM9380)
ADVERTISEMENT

ഇതെത്തുടർന്ന് ടാസ്മാനിയൻ ടൈഗർ പലരുടെയും സ്വപ്നമായി നിലനിന്നു. ടാസ്മാനിയയിൽ പലയിടങ്ങളിലും ഇവയെ കണ്ടെന്നും മറ്റും റിപ്പോർട്ടുകൾ അനവധി പ്രചരിച്ചിരുന്നെങ്കിലും അതൊന്നും സ്ഥിരീകരിക്കാൻ സാധിച്ചില്ല. 1990 ൽ ജനിറ്റിക്സ് പ്രാധാന്യം നേടിത്തുടങ്ങിയ കാലഘട്ടത്തിലാണ് ജനിറ്റിക് എൻജിനീയറിങ്ങിലൂടെ ഇവയെ വീണ്ടും കൊണ്ടുവരാമെന്ന ആഗ്രഹം ഉടലെടുക്കുന്നത്. ജനിറ്റിക് ഗവേഷണത്തിലെ നിർണായക സാങ്കേതികവിദ്യയായ ക്രിസ്പർ ഉപയോഗിച്ചാണ് ഗവേഷണം. ഇത്തരം അനവധി സങ്കീർണഘട്ടങ്ങളുള്ളതിനാൽ വളരെ ചെലവേറിയതാണ് ഈ ഗവേഷണം. സുപ്രസിദ്ധ സിനിമാതാരം ക്രിസ് ഹെംസ്വർത്ത് ഉൾപ്പെടെ പ്രമുഖർ ഇതിന്റെ സ്പോൺസർമാരായുണ്ട്. 235 മില്യൺ ഡോളറാണ് സിനിമ താരങ്ങളിൽനിന്നും ഇൻഫ്ലുവൻസർമാരിൽനിന്നും കമ്പനി സമാഹരിച്ചത്.

മാമോത്തും തിരിച്ചെത്തുന്നു

ADVERTISEMENT

ഹിമയുഗത്തിലെവിടെയോ മൺമറഞ്ഞു പോയ വമ്പൻ ജീവികളാണ് മാമ്മോത്തുകൾ. യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, വടക്കേ അമേരിക്ക എന്നിവടങ്ങളിൽ നിന്നാണ് ഇവയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുള്ളത്. 13 അടി വരെ പൊക്കവും 8000 കിലോ ഭാരവും വലിയ കൊമ്പുകളും തുമ്പിക്കൈകളുമുള്ള ഇവ ആനകളുടെ കുടുംബത്തിൽപ്പെട്ടവയാണ്.   സൈബീരിയയിലും മറ്റ് ഉത്തരധ്രുവ-സമീപ മേഖലകളിലുമുണ്ടായിരുന്നു വൂളി മാമ്മത്തുകളാണ് ഈ വൻജീവികളിൽ ഏറെ പ്രശസ്തം.

English Summary:

Could the Tasmanian Tiger Roam Again? New DNA Breakthrough Sparks Hope

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT