‘സല്യൂട്ട് ഫാന്റം’: ഭീകരരുടെ വെടിയേറ്റു ജീവൻ നഷ്ടപ്പെട്ട നായയ്ക്കു സേനയുടെ ആദരം
‘പ്രിയപ്പെട്ട ഫാന്റം, നീയാണു യഥാർഥ ഹീറോ, നിന്റെ ത്യാഗത്തിനു മുന്നിൽ ഞങ്ങളുടെ ആദരം’– സേനയിലെ പോരാളിയായ നായയ്ക്കു കരസേന വിട നൽകിയത് ഈ വാക്കുകളോടെയാണ്.

ജമ്മുവിലെ അഖ്നൂർ ജില്ലയിൽ ഭീകരരെ കണ്ടെത്താനുള്ള തിരച്ചിലിനിടെ വീരമൃത്യു വരിച്ച ഫാന്റം എന്ന ആൺനായ സേനയുടെ ഹൃദയം കവർന്നാണു വിടപറഞ്ഞത്.
തിങ്കളാഴ്ച രാവിലെ ആറരയ്ക്കാണു സൈനിക ആംബുലൻസിനു നേരെ ആക്രമണമുണ്ടായത്. വനത്തിലേക്കു കടന്ന ഭീകരരെ കണ്ടെത്താനുള്ള തിരച്ചിലിനിടെയാണു ഫാന്റത്തിന് വെടിയേറ്റത്. ബെൽജിയൻ മാലിന്വ വിഭാഗത്തിൽപ്പെട്ട ഫാന്റം 2020 മേയ് 25നാണു ജനിച്ചത്. 2022 ഓഗസ്റ്റ് മുതൽ സേനയുടെ ഭാഗമാണ്.