ലോകത്തിലെ ഏറ്റവും വലിയ സമുദ്രവേട്ട: ഒറ്റയടിക്ക് കൊന്നുതിന്നത് ഒരു കോടി മത്സ്യങ്ങളെ
ലോകത്തിൽ സമുദ്രജീവികൾ നടത്തിയ ഏറ്റവും വലിയ വേട്ടയെക്കുറിച്ച് പഠിച്ച് ശാസ്ത്രജ്ഞർ. നോർവേ തീരത്തിനടുത്ത് കാപ്പെലിൻ എന്ന ചെറു ആർട്ടിക് മത്സ്യങ്ങളെ അറ്റ്ലാന്റിക് കോർഡ് എന്ന മത്സ്യങ്ങളാണ് വേട്ടയാടിയത്.

ലോകത്തിൽ സമുദ്രജീവികൾ നടത്തിയ ഏറ്റവും വലിയ വേട്ടയെക്കുറിച്ച് പഠിച്ച് ശാസ്ത്രജ്ഞർ. നോർവേ തീരത്തിനടുത്ത് കാപ്പെലിൻ എന്ന ചെറു ആർട്ടിക് മത്സ്യങ്ങളെ അറ്റ്ലാന്റിക് കോർഡ് എന്ന മത്സ്യങ്ങളാണ് വേട്ടയാടിയത്. കാപ്പലിനുകളുടെ പെരുകൽകാലത്ത് ഈ കോടിക്കണക്കിന് ഈ മത്സ്യങ്ങൾ കൂടിച്ചേർന്ന് ഒരു തിട്ടപോലെയാകും. സുരക്ഷിതമായി ഇരിക്കാനാണ് കാപ്പെലിനുകൾ ഇങ്ങനെ ചെയ്യുന്നത്. ഇത്തരത്തിലാണ് ഇവ മുന്നോട്ടു നീങ്ങി മറ്റു മേഖലകളിലെത്തുന്നത്.
മാസച്യുസിറ്റ്സ് ഇൻസ്റ്റ്യിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രഫസർ നിക്കൊളാസ് മാക്രിസുംസംഘവുമാണ് പഠനത്തിനു പിന്നിൽ. സോണിക് ഇമേജിങ് എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇവർ നിരീക്ഷണം നടത്തിയത്. ഈ പഠനത്തിലാണ് വൻവേട്ടയുടെ വിവരങ്ങൾ വെട്ടപ്പെട്ടത്. രണ്ടരക്കോടിയോളം കാപ്പലിൻ മത്സ്യങ്ങൾ ചേർന്ന് 9.6 കിലോമീറ്റർ നീളമുള്ള ഒരു തിട്ടയുണ്ടാക്കി. എന്നാൽ മേഖലയിലുണ്ടായിരുന്ന 25 ലക്ഷത്തോളം അന്റാർട്ടിക് കോഡ് മത്സ്യങ്ങൾ ഇവരെ വേട്ടയാടാനായി മറ്റൊരു തിട്ടയുമുണ്ടാക്കി.
രണ്ടു തിട്ടകളും അടുത്തടുത്തു വന്നപ്പോഴാണ് വേട്ട തുടങ്ങിയത്. ഏകദേശം ഒരുകോടിയോളം കാപ്പലിനുകളെ അന്റാർട്ടിക് കോഡ് മത്സ്യങ്ങൾ വേട്ടയിൽ അകത്താക്കിയെന്ന് ഗവേഷകർ പറയുന്നു.ഗവേഷണം നേച്ചർ കമ്യൂണിക്കേഷൻസ് ബയോളജി എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു.
കീ സ്റ്റോൺ സ്പീഷീസ് ഗണത്തിൽപെടുന്ന ചെറുമത്സ്യങ്ങളാണ് കാപ്പെലിൻ. ഇവ കടൽപ്പക്ഷികൾക്കും തിമിംഗലങ്ങൾക്കും വലിയ മീനുകൾക്കും ഭക്ഷണശ്രോതസ്സാണ്. അന്റാർട്ടിക് ടൂത്ത്ഫിഷെന്നും അറിയപ്പെടുന്ന അന്റാർട്ടിക് കോഡ് മത്സ്യങ്ങൾ കറുപ്പ്, ബ്രൗൺ നിറത്തിലുള്ള വലിയ മത്സ്യങ്ങളാണ്.