ഇത് ‘ഷാംപൂ’ അല്ല, വിഷപ്പതയാണ്; യമുനയിൽ തലകഴുകി സ്ത്രീകൾ: തൊട്ടരികിൽ പ്രാർഥനയും
ഡൽഹിയിലെ വായുമലിനീകരണം പോലെ രാജ്യത്ത് ചർച്ചയാകുന്ന വലിയ വിഷയമാണ് യമുനയിലെ മലിനീകരണവും. പുണ്യനദിയിൽ വെളുത്ത വിഷപ്പതകൾ ഒഴുകാൻ തുടങ്ങിയിട്ട് കാലങ്ങളായെങ്കിലും ഇതുവരെ പരിഹാരമായിട്ടില്ല.

ഡൽഹിയിലെ വായുമലിനീകരണം പോലെ രാജ്യത്ത് ചർച്ചയാകുന്ന വലിയ വിഷയമാണ് യമുനയിലെ മലിനീകരണവും. പുണ്യനദിയിൽ വെളുത്ത വിഷപ്പതകൾ ഒഴുകാൻ തുടങ്ങിയിട്ട് കാലങ്ങളായെങ്കിലും ഇതുവരെ പരിഹാരമായിട്ടില്ല. ഛഠ് പൂജയോടനുബന്ധിച്ച് ആയിരക്കണക്കിന് ആളുകൾ ആചാരാനുഷ്ഠാനങ്ങൾക്കായി നദീതീരത്തേക്ക് എത്തുന്നുണ്ട്. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകിട്ടുണ്ടെങ്കിലും ആരും ഗൗനിക്കുന്നില്ല. കഴിഞ്ഞ ദിവസം പുറത്തുവന്ന വിഡിയോ ഇതിനുദാഹരണമാണ്.
ആചാരങ്ങൾക്കായി യമുനയിൽ ഇറങ്ങിയ സ്ത്രീകളിൽ ചിലർ വിഷപ്പത തലയിൽ തേച്ച് കഴുകുകയാണ്. ഷാംപൂ എന്ന നിലയ്ക്കാണ് ഇവർ വിഷപ്പത തലയിൽ തേയ്‌ക്കുന്നത്. തൊട്ടരികിൽ മറ്റ് സ്ത്രീകൾ പുണ്യനദിയിൽ ആചാരകർമങ്ങൾ ചെയ്യുന്നതും കാണാം. വിഷം ഒഴുകുന്നതാണെന്ന് അറിഞ്ഞിട്ടും ഇത്രയും വലിയ മണ്ടത്തരം ചെയ്യുന്നവരെ സമ്മതിക്കണമെന്നാണ് വിഡിയോ കണ്ടവർ പറയുന്നത്. വിഷപ്പത തലയിൽ പുരട്ടിയ സ്ത്രീകൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്ന് ചിലർ കുറിച്ചു.
ജല പരിപാലനത്തെക്കുറിച്ചുള്ള അവബോധവും ഉത്തരവാദിത്തവും ജനങ്ങളിൽ വളർത്തുന്ന 15 ദിന പരിപാടിയായ ‘ജല ഉത്സവത്തിനു’ നീതി ആയോഗിന്റെ സഹകരണത്തോടെ ജലശക്തി മന്ത്രാലയം തുടക്കമിട്ടിട്ടുണ്ട്.