വമ്പൻതിര വാരിയെടുത്ത് കടലിലിട്ടു; ഒരു ദിവസത്തിലധികം നീന്തി: സൂനാമിയെ തോൽപിച്ച ‘അക്വാമാൻ’
ലോകത്ത് അടുത്തിടെയുണ്ടായ അഗ്നിപർവത വിസ്ഫോടനങ്ങളിൽ ഏറെ തീവ്രതയുള്ളതായിരുന്നു 2022ൽ ടോംഗയിൽ സംഭവിച്ചത്. പസിഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ടോംഗയുടെ തലസ്ഥാനം നുകുവലോഭയിൽ നിന്ന് 64 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്ത ഹുംഗ ടോംഗ എന്ന സമുദ്രാന്തര അഗ്നിപർവതം പൊടുന്നനെ പൊട്ടിത്തെറിച്ചു

ലോകത്ത് അടുത്തിടെയുണ്ടായ അഗ്നിപർവത വിസ്ഫോടനങ്ങളിൽ ഏറെ തീവ്രതയുള്ളതായിരുന്നു 2022ൽ ടോംഗയിൽ സംഭവിച്ചത്. പസിഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ടോംഗയുടെ തലസ്ഥാനം നുകുവലോഭയിൽ നിന്ന് 64 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്ത ഹുംഗ ടോംഗ എന്ന സമുദ്രാന്തര അഗ്നിപർവതം പൊടുന്നനെ പൊട്ടിത്തെറിച്ചു. ലോകവ്യാപകമായി പരിസ്ഥിതി രംഗത്ത് ആഘാതങ്ങളുണ്ടാക്കിയ ഒരു പൊട്ടിത്തെറിയായിരുന്നു ഇത്.
ഈ അഗ്നിപർവത വിസ്ഫോടനത്തിന്റെ ബാക്കി പത്രമായുണ്ടായ സൂനാമിയിലും കടലാക്രമണങ്ങളിലും മരണങ്ങൾ സംഭവിക്കുകയും ടോംഗയിലെ ആശയവിനിമയ സംവിധാനങ്ങൾ തകരാറിലാകുകയും ചെയ്തിരുന്നു. പല ദുരന്തങ്ങളിലും അതിജീവിക്കുന്നവരുണ്ടാകാറുണ്ട്. ഇത്തരത്തിൽ ലോകം ഞെട്ടിത്തരിച്ച ഒരു അതിജീവനകഥ ടോംഗയിലുമുണ്ടായി. അപകടത്തിൽ നിന്നും രക്ഷപ്പെടാനായി 27 മണിക്കൂറോളം കടലിൽ ഒരു 57കാരൻ നീന്തി. ജീവൻ രക്ഷിക്കാനായി സാഹസികമായ ഈ പ്രവൃത്തി ചെയ്തതു മൂലം അക്വാമാൻ എന്ന ഇരട്ടപ്പേരും ഇദ്ദേഹത്തിനു വന്നുചേർന്നു.
ടോംഗ ദ്വീപസമൂഹത്തിലെ അറ്റാറ്റ എന്ന ദ്വീപിൽ താമസിച്ചിരുന്ന ലിസാല ഫോലോയാണ് ഇദ്ദേഹം. വെറും 60 പേർ മാത്രം ജീവിക്കുന്ന ഒരു ദ്വീപാണ് അറ്റാറ്റ. അഗ്നിപർവത സ്ഫോടനത്തിനു ശേഷമുണ്ടായ സൂനാമിയിൽ ഈ ദ്വീപ് അപ്പാടെ മുങ്ങിപ്പോയി. സൂനാമിത്തിരകൾ ദ്വീപിലേക്ക് ആഞ്ഞടിക്കുമ്പോൾ തന്റെ വീടിനു പെയിന്റടിക്കുകയായിരുന്നു ഫോലോ. നടക്കാൻ ഏറെ ബുദ്ധിമുട്ടുന്ന വ്യക്തി കൂടിയാണ് ഫോലോ. അപകടാവസ്ഥ തരണം ചെയ്യാനായി ഒരു മരത്തിന്റെ മുകളിൽ ഫോലോ കയറി. സൂനാമി കഴിഞ്ഞെന്ന വിശ്വാസത്തിൽ തിരിച്ചിറങ്ങിയപ്പോൾ മറ്റൊരു വമ്പൻ തിര ആഞ്ഞടിക്കുകയും ഫോലോയെ വാരിയെടുത്തുകൊണ്ട് സമുദ്രത്തിലേക്കു കൊണ്ടുപോവുകയും ചെയ്തു.
തന്റെ ജീവിതം അവസാനിച്ചെന്നും താനിവിടെ മുങ്ങിച്ചാകുമെന്നും ഫോലോയ്ക്കു തോന്നിയെങ്കിലും അദ്ദേഹം ജീവൻ രക്ഷിക്കാനായി ഒരു അവസാനശ്രമമെന്ന നിലയിൽ നീന്തൽ തുടർന്നു. ടോംടാറ്റപു എന്നൊരു പ്രധാന ദ്വീപിലേക്ക് ഏഴരക്കിലോമീറ്ററോളം പതിയെ ഫോലോ നീന്തി. ദൂരമിത്രയേ ഉള്ളെങ്കിലും 27 മണിക്കൂർ നീന്തിയാണ് ലിസാല ഫോലോവിന് അവിടെയെത്താനായത്. തുടർന്ന് അദ്ദേഹത്തിന് ഭക്ഷണവും വിശ്രമവും ചികിത്സയും ലഭിച്ചു. ഇപ്പോൾ സുഖപ്പെട്ടു വരികയാണ്. ടോംടാറ്റപുവിലെ ജനങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതോടെയാണ് ലിസാല ഫോലോയുടെ കഥ പ്രശസ്തി നേടിയത്.
പസിഫിക് സമുദ്രത്തിൽ ന്യൂസീലൻഡ് മുതൽ ഫിജി വരെ നീണ്ടുകിടക്കുന്ന ഒരു അഗ്നിപർവതമേഖലയിലാണ് അഗ്നിപർവതം മുങ്ങിക്കിടക്കുന്നത്. ഹുംഗ ടോംഗ, ഹുംഗ ഹാപായ് എന്നീ ദ്വീപുകൾക്കിടയിലായാണ് ഇത്. 2009ൽ ഈ അഗ്നിപർവതം പൊട്ടിത്തെറിച്ചത് ലോകവ്യാപക ശ്രദ്ധ നേടിയിരുന്നു. ഈ സ്ഫോടനത്തിൽ ഹംഗ ഹാപായ് ദ്വീപിലെ സസ്യങ്ങളും ജീവജാലങ്ങളും പൂർണമായി നശിച്ചു. 2014–15 കാലഘട്ടത്തിലും ഇതു പൊട്ടിത്തെറിച്ചു.ഓഷ്യാനിയയുടെ ഭാഗമായ പോളിനേഷ്യൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന രാജ്യമായ ടോംഗയുടെ കീഴിൽ 169 ദ്വീപുകളുണ്ട്.