യൂറോപ്പിലും വടക്കേ അമേരിക്കയിലും കാണപ്പെടുന്ന കുമിളാണ് ലെറ്റിപ്പോറസ് സൾഫ്യൂറസ്. സൾഫർ പോളിപോർ, സൾഫർ ഷെൽഫ് എന്നൊക്കെ അറിയപ്പെടുന്ന ഈ ഫംഗസിന്റെ ഏറ്റവും പ്രസിദ്ധമായ പേര് പക്ഷേ മറ്റൊന്നാണ്.

യൂറോപ്പിലും വടക്കേ അമേരിക്കയിലും കാണപ്പെടുന്ന കുമിളാണ് ലെറ്റിപ്പോറസ് സൾഫ്യൂറസ്. സൾഫർ പോളിപോർ, സൾഫർ ഷെൽഫ് എന്നൊക്കെ അറിയപ്പെടുന്ന ഈ ഫംഗസിന്റെ ഏറ്റവും പ്രസിദ്ധമായ പേര് പക്ഷേ മറ്റൊന്നാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യൂറോപ്പിലും വടക്കേ അമേരിക്കയിലും കാണപ്പെടുന്ന കുമിളാണ് ലെറ്റിപ്പോറസ് സൾഫ്യൂറസ്. സൾഫർ പോളിപോർ, സൾഫർ ഷെൽഫ് എന്നൊക്കെ അറിയപ്പെടുന്ന ഈ ഫംഗസിന്റെ ഏറ്റവും പ്രസിദ്ധമായ പേര് പക്ഷേ മറ്റൊന്നാണ്. ചിക്കൻ ഓഫ് ദ വുഡ്സ്. ബ്രാക്കറ്റ് ഫംഗസ് എന്ന വിഭാഗത്തിൽ പെടുന്നവയാണ് ഈ കുമിൾ.പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ഇതിന് വറുത്ത കോഴിയിറച്ചിയുടെ രുചിയാണ്. ചില ആളുകൾ ഞണ്ടിറച്ചിയുടെയും ലോബ്സ്റ്ററിന്റെ ഇറച്ചിയുടെയും സ്വാദുമായി ഈ കുമിളിന്റെ രുചിയെ താരതമ്യപ്പെടുത്താറുണ്ട്.

ഈ കുമിൾ തളിരായിരിക്കുമ്പോൾ ചിലർ ഭക്ഷിക്കാറുണ്ടെങ്കിലും ശരീരത്തിനു വിപരീതഫലങ്ങൾ ഉളവാക്കിയതായും റിപ്പോർട്ടുകളുണ്ട്. വടക്കേ അമേരിക്കയിലും ജർമനിയിലും ഒരു വിശിഷ്ട ഭോജ്യമായി ഈ കുമിളിനെ കണക്കാക്കുന്നവരുണ്ട്.

(Photo:X/@RyanMulvihill13)
ADVERTISEMENT

ഫ്രഞ്ച് ശാസ്ത്രജ്ഞനായ പിയറി ബുള്ള്യാർഡാണ് 1789ൽ ഈ കുമിൾ ആദ്യമായി പഠിച്ച് രേഖപ്പെടുത്തിയത്. സൾഫറിന്റെ നിറമുള്ളതിനാലാണ് ഇതിന്റെ പേരിനൊപ്പം സൾഫ്യൂറസ് എന്നു വന്നതും.

പലയിനം മരങ്ങളിൽ ഈ കുമിൾ വളരും. ധാരാളം കുമിളുകൾ ചേർന്ന് കൂട്ടമായി വളരുന്ന രീതിയും ഇവയ്ക്കുണ്ട്. എന്നാൽ മറ്റു പല കുമിൾ വംശങ്ങളിൽ നിന്നു വിഭിന്നമായി ഇവയുടെ കൃഷി വളരെക്കുറവാണ്.