ഉപയോഗിച്ചു ബാക്കി വന്ന പാചക എണ്ണയുടെ പുനരുപയോഗം ആരോഗ്യത്തിന് ഹാനികരമെന്ന് നമുക്കറിയാം. പാചകയെണ്ണയെ ജൈവഡീസലാക്കി മാറ്റാം. എന്നാൽ ഈ പ്രക്രിയകൾ നടക്കുന്നത് ഉയർന്ന താപനിലയിലാണ്.

ഉപയോഗിച്ചു ബാക്കി വന്ന പാചക എണ്ണയുടെ പുനരുപയോഗം ആരോഗ്യത്തിന് ഹാനികരമെന്ന് നമുക്കറിയാം. പാചകയെണ്ണയെ ജൈവഡീസലാക്കി മാറ്റാം. എന്നാൽ ഈ പ്രക്രിയകൾ നടക്കുന്നത് ഉയർന്ന താപനിലയിലാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉപയോഗിച്ചു ബാക്കി വന്ന പാചക എണ്ണയുടെ പുനരുപയോഗം ആരോഗ്യത്തിന് ഹാനികരമെന്ന് നമുക്കറിയാം. പാചകയെണ്ണയെ ജൈവ ഡീസലാക്കി മാറ്റാം. എന്നാൽ ഈ പ്രക്രിയകൾ നടക്കുന്നത് ഉയർന്ന താപനിലയിലാണ്. കൂടാതെ ഗ്ലീസറിൻ, സോപ്പ് എന്നിവയും ഉപോൽപന്നങ്ങളായി ഉണ്ടാകുന്നു. ഇവയെല്ലാം ശുദ്ധീകരിക്കുന്നതിനും മറ്റുമായി ധാരാളം ഊർജവും പണവും ചെലവാകുന്നു. എന്നാൽ ഇതിനൊരു ബദലുമായി എത്തിയിരിക്കുകയാണ് ഗവേഷകർ. ബാക്കി വന്ന പാചക എണ്ണയെ കുറഞ്ഞ താപനിലയിൽ  ജൈവഡീസലാക്കി മാറ്റാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുകയാണ്. 

അമേരിക്കയിലെ സാന്റ ക്രൂസ സർവകാലാശാലയിലെ രസതന്ത്ര ഗവേഷകരാണ് ഇതിനു പുറകിൽ. അമേരിക്കൻ കെമിക്കൽ സൊസൈറ്റി ജേണൽ എനർജി ആൻഡ് ഫ്യുവൽസ് എന്ന പ്രസിദ്ധീകരണത്തിലാണ് ഗവേഷണഫലങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. റസ്റ്ററന്റിൽ നിന്നും ശേഖരിച്ച പാചകയെണ്ണ, സോയബീൻ എണ്ണ, ചോളത്തിന്റെ എണ്ണ, മൃഗക്കൊഴുപ്പ് എന്നിവയിലാണിവർ പരീക്ഷണം നടത്തിയത്. സോഡിയം ടെട്രോമീതോക്സീബോറോറ്റ് എന്ന രാസവസ്തുവാണ് ഇതിനായി ഉപയോഗിച്ചത്. ഇത് പാചകയെണ്ണയെ ജൈവഡീസലാക്കി മാറ്റാൻ സഹായിക്കുന്നു. പണവും ഊർജവും സമയവും ഈ കണ്ടുപിടിത്തതിലൂടെ ലാഭിക്കാൻ കഴിഞ്ഞുവെന്നതാണ് ഏറ്റവും വലിയ നേട്ടം. 

ADVERTISEMENT

40 ഡിഗ്രി സെൽഷ്യസിന് താഴ്ന്ന താപനിലയിൽ ഒരു മണിക്കൂറിനുള്ളിൽ തന്നെ രാസപ്രവർത്തനം നടന്നു. ഉപോൽപന്നങ്ങൾ ഖരാവസ്ഥയിലായിരുന്നതിനാൽ വേർതിരിച്ചെടുക്കാനും എളുപ്പമായിരുന്നു. പാചകയെണ്ണയുടെ 85 ശതമാനത്തെയും വ്യവസായികാവശ്യത്തിനായി മാറ്റിയെുക്കാൻ കഴിഞ്ഞു. ഈ പ്രവർത്തനത്തിന് ഒരു റിഫൈനറി വേണമെന്നാവശ്യമില്ല. ഒരു ഫാമിലും ഇത് പ്രവർത്തിപ്പിക്കാം എന്നാണ് ഇതിന് നേതൃത്വം നൽകിയവർ പത്രക്കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. 

അമേരിക്കയിൽ 3 ലക്ഷം ബാരൽ ഡീസലാണ് 2022ൽ ഒരു ദിവസം ഉപയോഗിച്ചിരിക്കുന്നതായി കണക്കുകൾ കാണിക്കുന്നത്. ഇത് രാജ്യത്തെ ആകെ ഊർജ ഉപഭോഗത്തിന്റെ 75%  ആണ്. അമേരിക്കയിലെ ഗതാഗതമേഖലയിൽ 2002ൽ ഉപയോഗിച്ച ആകെ ഊർജ വിഭവങ്ങളിൽ 6 ശതമാനം മാത്രമാണ് ജൈവ ഇന്ധനങ്ങൾ. സസ്യയെണ്ണയിൽ നിന്നും ഉൽപാദിപ്പിക്കുന്ന ഡീസൽ പുനരുപയോഗിക്കുന്നതാണ്. ഇപ്പോൾ അമേരിക്കയിൽ ഉപയോഗിക്കുന്ന 60 ശതമാനം ജൈവഡീസലും സോയാബീൻ എണ്ണയിൽ നിന്നാണ് ഉൽപാദിപ്പിക്കുന്നതാണ്.

English Summary:

Revolutionizing Biodiesel: Low-Temperature Conversion of Used Cooking Oil