ചപ്പാത്തി ഉണ്ടാക്കണോ, പാത്രം കഴുകണോ; ചെയ്യാം...! ഓടിനടന്ന് വീട്ടുജോലി ചെയ്ത് കുരങ്ങൻ
മനുഷ്യനൊപ്പമുള്ള ജീവിതം ചില ജീവികളെ പല കാര്യങ്ങൾക്കും പ്രാപ്തരാക്കുന്നുണ്ട്. കടയിൽ പോയി സാധനം വാങ്ങിവരുന്ന നായകളും മനുഷ്യരുടെ ഭാഷ സംസാരിക്കുന്ന പക്ഷികളുമെല്ലാം ഇതിന് ഉദാഹരണമാണ്.

മനുഷ്യനൊപ്പമുള്ള ജീവിതം ചില ജീവികളെ പല കാര്യങ്ങൾക്കും പ്രാപ്തരാക്കുന്നുണ്ട്. കടയിൽ പോയി സാധനം വാങ്ങിവരുന്ന നായകളും മനുഷ്യരുടെ ഭാഷ സംസാരിക്കുന്ന പക്ഷികളുമെല്ലാം ഇതിന് ഉദാഹരണമാണ്. ഒരു മനുഷ്യൻ ചെയ്യുന്നതുപോലെ വീട്ടുജോലികൾ ഒരു പ്രയാസവും കൂടാതെ ചെയ്യുന്ന ജീവികളും നമുക്കിടയിലുണ്ട്. ഉത്തർപ്രദേശിലെ റായ്ബറേലിയിലുള്ള ഒരു കുരങ്ങാണ് ഓടിനടന്ന് വീട്ടുജോലികള്‍ ചെയ്യുന്നത്.
ഭദോഖർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന കർഷകനായ വിശ്വനാഥിന്റെ കുടുംബത്തിലെ ഒരംഗമാണ് റാണി എന്ന കുരങ്ങ്. എട്ട് വർഷം മുൻപ് ഗ്രാമത്തിൽ ഒരു കൂട്ടം കുരങ്ങുകൾ എത്തുകയും അവർ പിന്നീട് സ്ഥലം വിടുകയും ചെയ്തു. എന്നാൽ ഒരു കുഞ്ഞിക്കുരങ്ങ് മാത്രം ഗ്രാമത്തിൽ തനിച്ചായി. വിശ്വനാഥിന്റെ ഭാര്യ കുരങ്ങിനെ റാണി എന്ന് പേരിട്ട് വളർത്താൻ തീരുമാനിച്ചു. വീട്ടുകാർ ഉണരുമ്പോൾ റാണിയും ഉണരും. അവർക്കൊപ്പം കളിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു.
വിശ്വനാഥിന്റെ ഭാര്യ ചില വീട്ടുജോലികൾ ചെയ്യാൻ റാണി കുരങ്ങിനെ പഠിപ്പിച്ചു. ദിവസങ്ങൾ പിന്നിട്ടതോടെ ചപ്പാത്തി പരത്താനും പാത്രം കഴുകാനും മുറ്റമടിക്കാനുമെല്ലാം റാണി പഠിച്ചു. വിശ്രമസമയം കുടുംബാംഗങ്ങളുടെ ഫോണിൽ റീൽസ് വിഡിയോയും കാണും. വിശ്വനാഥിന്റെ മകൻ ആകാശ് ആണ് റാണിയുടെ അപൂർവ കഴിവുകളെ പുറംലോകത്തേക്ക് എത്തിച്ചത്. തന്റെ ‘റാണി ബന്ദാരിയ’ എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു വിഡിയോ പ്രചരിപ്പിച്ചത്. ഇതോടെ റാണിക്ക് ലക്ഷക്കണക്കിന് ആരാധകരുമായി. തുടക്കത്തിൽ വിഷാദത്തിലായിരുന്ന റാണി ഇപ്പോൾ വീട്ടുകാർക്കൊപ്പം വലിയ അടുപ്പത്തിലാണെന്ന് ആദർശ് പറഞ്ഞു.
എന്നാൽ, കുരങ്ങന്‍റെ ‘മനുഷ്യജീവിതം’ കണ്ട് അദ്ഭുപ്പെടുന്നതിനൊപ്പം ചിലർ വിമർശനങ്ങളും ഉന്നയിക്കുന്നുണ്ട്. ഒരു ജീവിയെ അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ നിന്ന് പറിച്ചുനട്ടത് തെറ്റാണെന്നും അവയെ മനുഷ്യന്റെ ജോലികൾ ഏൽപ്പിക്കുന്നത് ക്രൂരതയാണെന്നും അവർ വ്യക്തമാക്കി.