ബ്രസീലിന്റെ നടുവൊടിച്ച ‘വ്യത്യസ്ത’ കൊള്ള: കപ്പലിൽ കടത്തിയത് 70,000 റബർ വിത്ത്

ലോകമെങ്ങും ഏറ്റവും ചിരപരിചിതമായ മരങ്ങളിലൊന്നാണു റബർ. ബലൂണുകൾ മുതൽ ടയറുകൾ വരെ എത്രയെത്ര കാര്യങ്ങൾക്കായി റബർ ഉപയോഗിക്കുന്നു. ആമസോൺ മേഖലയിലാണു റബർ മരങ്ങളുണ്ടായത്.
ലോകമെങ്ങും ഏറ്റവും ചിരപരിചിതമായ മരങ്ങളിലൊന്നാണു റബർ. ബലൂണുകൾ മുതൽ ടയറുകൾ വരെ എത്രയെത്ര കാര്യങ്ങൾക്കായി റബർ ഉപയോഗിക്കുന്നു. ആമസോൺ മേഖലയിലാണു റബർ മരങ്ങളുണ്ടായത്.
ലോകമെങ്ങും ഏറ്റവും ചിരപരിചിതമായ മരങ്ങളിലൊന്നാണു റബർ. ബലൂണുകൾ മുതൽ ടയറുകൾ വരെ എത്രയെത്ര കാര്യങ്ങൾക്കായി റബർ ഉപയോഗിക്കുന്നു. ആമസോൺ മേഖലയിലാണു റബർ മരങ്ങളുണ്ടായത്.
ലോകമെങ്ങും ഏറ്റവും ചിരപരിചിതമായ മരങ്ങളിലൊന്നാണു റബർ. ബലൂണുകൾ മുതൽ ടയറുകൾ വരെ എത്രയെത്ര കാര്യങ്ങൾക്കായി റബർ ഉപയോഗിക്കുന്നു. ആമസോൺ മേഖലയിലാണു റബർ മരങ്ങളുണ്ടായത്. അവിടത്തെ തദ്ദേശീയർ ഈ മരത്തിന്റെ കറ ഉപയോഗിച്ചിരുന്നു. വസ്ത്രം വെള്ളം നനയാത്ത രീതിയിലാക്കാനും കളിപ്പന്തുകൾ നിർമിക്കാനുമൊക്കെയായിരുന്നു ഈ റബർ ഉപയോഗിച്ചിരുന്നത്.
പതിനാലാം നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ യൂറോപ്യൻ കൊളോണിയൽ ശക്തികൾ അമേരിക്കൻ വൻകരകളിലെത്തി. തുടർന്ന് ഇവർ റബറിന്റെ മൂല്യം തിരിച്ചറിയുകയും അത് ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്തു. പതിനെട്ടാം നൂറ്റാണ്ടിൽ റബർ ഉൽപാദനത്തിലെ കരുത്തുറ്റ രാജ്യമായി ബ്രസീൽ മാറി. ബ്രസീലിലെ മനാവൂസ് നഗരം റബർ വ്യാപാരത്തിന്റെ ഹബ്ബായി.
എന്നാൽ ബ്രിട്ടൻ തക്കം പാർത്തിരിക്കുകയായിരുന്നു. ബ്രസീലിന്റെ റബർ ആധിപത്യം അവർക്ക് തീരെ ഇഷ്ടമായിരുന്നില്ല. അതു നശിപ്പിക്കാനും തങ്ങളുടെ അപ്രമാദിത്വം റബർ മേഖലയിലും കൊണ്ടുവരാനുമായി അവരൊരു പദ്ധതി തയാറാക്കി. ഹെൻറി വിക്കാം എന്ന ഇംഗ്ലിഷുകാരനാണു പദ്ധതിയുടെ ചുക്കാൻ പിടിച്ചത്. അദ്ദേഹത്തിന് ബ്രസീലും റബറുമൊക്കെ പരിചിതമായിരുന്നു. അദ്ദേഹം ഇവിടെയെത്തി. എഴുപതിനായിരത്തോളം റബർ വിത്തുകൾ അദ്ദേഹം പലസ്രോതസ്സുകളിലൂടെ സമാഹരിച്ചു. ഇവ ഒരു കപ്പലിലേക്കു മാറ്റി. ഈ വിലപ്പെട്ട വസ്തുക്കളുമായി വിക്കാമിന്റെ കപ്പൽ ലണ്ടനിലെത്തി.
ലണ്ടനിൽ വിത്തുകൾ തൈകളാക്കപ്പെട്ടു. എന്നാൽ ബ്രിട്ടനിലെ കാലാവസ്ഥ റബറിന് അനുകൂലമല്ലായിരുന്നു. ബ്രിട്ടിഷുകാർ റബറിനെ തങ്ങളുടെ കോളനി രാജ്യങ്ങളിലെത്തിച്ചു. അവിടങ്ങളിൽ വലിയ കൃഷി തുടങ്ങി. താമസിയാതെ ബ്രിട്ടൻ റബറിന്റെ അധീശത്വം ബ്രസീലിൽ നിന്നു പിടിച്ചെടുത്തു. ബ്രസീലിന്റെ സാമ്പത്തികസ്ഥിതിയെ അക്ഷരാർഥത്തിൽ സ്തംഭിപ്പിച്ച ഒരു സംഭവമായിരുന്നു അത്.
റബർ മാത്രമല്ല അനേകം മരങ്ങളുണ്ട് ബ്രസീലിൽ. ബ്രസീലിന് ആ പേര് ഒരു മരത്തിൽ നിന്ന് കിട്ടിയതാണ്. രാജ്യത്തെ അറ്റ്ലാന്റിക് വനമേഖലയിൽ കാണപ്പെടുന്ന ബ്രസീൽവുഡ് എന്ന മരത്തിൽ നിന്നാണ് ബ്രസീലിന് ആ പേര് ലഭിച്ചത്. പോബ്രസീലിയ എക്കിനാറ്റ എന്ന് ശാസ്ത്രീയനാമമുള്ള ഈ മരം ബ്രസീലിന്റെ ദേശീയവൃക്ഷവുമാണ്. എന്നാൽ ഇന്ന് ഈ വൃക്ഷം കടുത്ത പ്രതിസന്ധി നേരിടുകയാണ്. വയലിൻ പോലുള്ള സംഗീത ഉപകരണങ്ങളുണ്ടാക്കാനായാണ് ഈ മരം വ്യാപകമായി മുറിക്കുന്നത്.
വംശനാശഭീഷണി നേരിടുന്ന ഒരു മരമായി ഇന്ന് ബ്രസീൽവുഡ് മാറിയിരിക്കുന്നു. അംഗീകൃതമായ രീതിയിൽ മുറിക്കുന്നതിനു വിലക്കുകൾ വന്നതോടെ അനധികൃത വേട്ട ഇതു നിൽക്കുന്ന മഴക്കാടുകളിൽ തകൃതിയാണ്. ഈ മരങ്ങൾ വ്യാപകമായി വച്ചുപിടിപ്പിക്കാനും പ്രകൃതിസ്നേഹികളുടെ ശ്രമങ്ങളുണ്ട്. ഒരുപാട് ചരിത്രമുള്ള മരമാണ് ബ്രസീൽവുഡ്.
ബ്രസീലിൽ ആധിപത്യം ഉറപ്പിച്ച പോർച്ചുഗീസുകാരാണ് ഈ മരത്തെ കണ്ടെത്തിയതും അതിനു പേരു നൽകിയതും അതിന്റെ വിപണന സാധ്യത തിരിച്ചറിഞ്ഞതും. യൂറോപ്പിൽ വെൽവെറ്റ് പോലുള്ള തുണിത്തരങ്ങൾ നിർമിക്കാനായി ഈ ചായത്തിനു വലിയ ഡിമാൻഡ് വന്നു. വളരെ വിലപിടിപ്പുള്ള ഒരു വസ്തുവായി ബ്രസീൽവുഡ് മാറി. തുടർന്നു പതിനഞ്ചാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ വ്യാപകമായി ബ്രസീൽവുഡ് മരങ്ങൾ ബ്രസീലിയൻ കാടുകളിൽ നിന്നു മുറിച്ച് പോർച്ചുഗലിലേക്കു കയറ്റി അയച്ചു.