ഉദ്ഗിർ പട്ടണത്തിൽ കാക്കകൾ ചത്തൊടുങ്ങുന്നു, പരിശോധനയ്ക്കയച്ചു
![crow crow](https://img-mm.manoramaonline.com/content/dam/mm/mo/environment/environment-news/images/2025/1/16/crow.jpg?w=575&h=299)
മഹാരാഷ്ട്രയിലെ ലത്തൂർ ജില്ലയിലെ ഉദ്ഗിർ പട്ടണത്തിൽ രണ്ടുദിവസത്തിനിടെ 35 കാക്കകൾ ചത്തൊടുങ്ങി. ഹുതാമ സ്മാരഗാർഡനിലും മഹാത്മാഗാന്ധി ഗാർഡനിലുമാണ് കാക്കകളെ കണ്ടെത്തിയത്.

മഹാരാഷ്ട്രയിലെ ലത്തൂർ ജില്ലയിലെ ഉദ്ഗിർ പട്ടണത്തിൽ രണ്ടുദിവസത്തിനിടെ 35 കാക്കകൾ ചത്തൊടുങ്ങി. ഹുതാമ സ്മാരഗാർഡനിലും മഹാത്മാഗാന്ധി ഗാർഡനിലുമാണ് കാക്കകളെ കണ്ടെത്തിയത്. പ്രദേശത്തെ താമസക്കാർ പരാതിപ്പെട്ടതിനെത്തുടർന്ന് അധികൃതർ സ്ഥലത്തെത്തി പരിശോധിച്ചു.
ആറ് കാക്കകളെ പുണെ റീജിയണൽ ഡിസീസ് ഇൻവെസ്റ്റിഗേഷൻ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ടെന്ന് ലൈഫ്സ്റ്റോക്ക് വികസന ഓഫിസർ ഡോ. പ്രകാശ് ധോണ്ട് അറിയിച്ചു. തിങ്കളാഴ്ച മുതൽ പക്ഷിമരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും ഉദ്ഗിർ നിവാസികൾ പരിഭ്രാന്തരാകരുതെന്നും തഹസിൽദാർ രാം ബോർഗോങ്കർ വ്യക്തമാക്കി.