കഞ്ചാവ് പിടിക്കാനെത്തിയ കസ്റ്റംസിന് കിട്ടിയത് 9 പല്ലുകൾ; അതിർത്തി കടന്നെത്തി, കോടിക്കണക്കിന് വർഷം പഴക്കം

ഫ്രഞ്ച് കസ്റ്റംസ് ഉദ്യോഗസ്ഥർ സ്ഥിരമായി തിരച്ചിലിന് ഇറങ്ങുന്ന സ്ഥലമാണ് ഇറ്റാലിയൻ അതിർത്തിക്കടുത്തുള്ള ഫ്രാൻസിന്റെ മെഡിറ്ററേനിയൻ തീരപ്രദേശം. ഇതുവഴി പോകുന്ന വാഹനങ്ങൾ പൊലീസ് നായയുടെ സഹായത്തോടെ പരിശോധിക്കുന്നത് പതിവാണ്.

ഫ്രഞ്ച് കസ്റ്റംസ് ഉദ്യോഗസ്ഥർ സ്ഥിരമായി തിരച്ചിലിന് ഇറങ്ങുന്ന സ്ഥലമാണ് ഇറ്റാലിയൻ അതിർത്തിക്കടുത്തുള്ള ഫ്രാൻസിന്റെ മെഡിറ്ററേനിയൻ തീരപ്രദേശം. ഇതുവഴി പോകുന്ന വാഹനങ്ങൾ പൊലീസ് നായയുടെ സഹായത്തോടെ പരിശോധിക്കുന്നത് പതിവാണ്. അതിർത്തികടന്ന് എത്തുന്ന കഞ്ചാവ്, കൊക്കെയ്ൻ തുടങ്ങിയ ലഹരിപദാർഥകൾ സ്ഥിരമായി വരാറുണ്ട്. അങ്ങനെ കഴിഞ്ഞമാസം നടത്തിയ പരിശോധനയിൽ മറ്റൊരു വസ്തുവാണ് കസ്റ്റംസിന് ലഭിച്ചത്. ഒൻപത് പല്ലുകൾ!
മൊറോക്കോയിൽ നിന്ന് സ്പെയ്ൻ വഴി ഇറ്റലിയിലേക്ക് കടത്തിയ ദിസോസർ പല്ലുകളായിരുന്നു അത്. വിദഗ്ധ പരിശോധനയിൽ ഈ ഭീമൻ പല്ലുകൾക്ക് കോടിക്കണക്കിന് വർഷം പഴക്കമുണ്ടെന്ന് കണ്ടെത്തി. ഇവയ്‌ക്കൊപ്പം പ്ലസിയോസോറസ്, മോസാസോറസ്, ഡ്രൈയോസോറസ് എന്നീ ജീവികളുടെ പല്ലുകളും ഉണ്ടായിരുന്നു.
അടുത്തിടെ വിപണിയിൽ ദിനോസറിന്റെ ഫോസിലുകൾക്ക് ഡിമാൻഡ് കൂടിവരികയാണ്. ഒൗദ്യോഗിക ലേലങ്ങളിൽ മ്യൂസിയങ്ങളാണ് ഇത്തരം വസ്തുക്കൾ വൻ തുകയ്ക്ക് കരസ്ഥമാക്കുന്നത്. എന്നാലിപ്പോൾ വ്യക്തികളും കോടികൾ മുടക്കി ഇവ സ്വന്തമാക്കുന്നുണ്ട്. 2015ലെ ഫ്രാൻസിലെ ഒരു നഗരത്തിൽ നടത്തിയ തിരച്ചിലിൽ ടാർ ബോസോറസ് എന്നയിനം ദിനോസറിന്റെ അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ കണ്ടെടുത്തിരുന്നു. മംഗോളിയയിൽ നിന്ന് അനധികൃതമായി എത്തിച്ചതായിരുന്നു ഇത്.