ഇപ്പോൾ ‘ബാലി’യ്ക്ക് പോകരുത്! ഇന്തൊനീഷ്യയിലെ ഇരട്ടമുഖ അഗ്നിപർവതം പുകയുന്നു! അതീവ ജാഗ്രത

ഇന്തൊനീഷ്യയിലെ ലെവോടോബി ലാകി–ലാകി എന്ന അഗ്നിപർവതം ക്ഷുഭിതയാകുന്നതിന്റെ സൂചനകൾ പുറപ്പെടുവിപ്പിച്ചതോടെ അധികൃതർ അതീവ ജാഗ്രതാനിർദേശം പുറത്തിറക്കി. ബാലിയിലേക്കുള്ള വിമാന സർവീസുകളും പലതും കഴിഞ്ഞ ദിവസം നിർത്തലാക്കി
ഇന്തൊനീഷ്യയിലെ ലെവോടോബി ലാകി–ലാകി എന്ന അഗ്നിപർവതം ക്ഷുഭിതയാകുന്നതിന്റെ സൂചനകൾ പുറപ്പെടുവിപ്പിച്ചതോടെ അധികൃതർ അതീവ ജാഗ്രതാനിർദേശം പുറത്തിറക്കി. ബാലിയിലേക്കുള്ള വിമാന സർവീസുകളും പലതും കഴിഞ്ഞ ദിവസം നിർത്തലാക്കി
ഇന്തൊനീഷ്യയിലെ ലെവോടോബി ലാകി–ലാകി എന്ന അഗ്നിപർവതം ക്ഷുഭിതയാകുന്നതിന്റെ സൂചനകൾ പുറപ്പെടുവിപ്പിച്ചതോടെ അധികൃതർ അതീവ ജാഗ്രതാനിർദേശം പുറത്തിറക്കി. ബാലിയിലേക്കുള്ള വിമാന സർവീസുകളും പലതും കഴിഞ്ഞ ദിവസം നിർത്തലാക്കി
ഇന്തൊനീഷ്യയിലെ ലെവോടോബി ലാകി–ലാകി എന്ന അഗ്നിപർവതം ക്ഷുഭിതയാകുന്നതിന്റെ സൂചനകൾ പുറപ്പെടുവിപ്പിച്ചതോടെ അധികൃതർ അതീവ ജാഗ്രതാനിർദേശം പുറത്തിറക്കി. ബാലിയിലേക്കുള്ള വിമാന സർവീസുകളും പലതും കഴിഞ്ഞ ദിവസം നിർത്തലാക്കി. ഇന്തൊനീഷ്യയിലെ ഫ്ലോറസ് എന്ന ദ്വീപിൽ സ്ഥിതി ചെയ്യുന്ന അഗ്നിപർവതമാണ് ലെവോടോബി. വളരെ ചെറിയ ആകാരമുള്ള ഹോമോ ഫ്ലോറസിയൻസിസ് എന്ന ആദിമ നരവംശം പണ്ടു ജീവിച്ചിരുന്ന ദ്വീപെന്ന നിലയ്ക്ക് വളരെ പ്രശസ്തമാണ് ഫ്ലോറസ് ദ്വീപ്.
ഫ്ലോറസ് ദ്വീപിന്റെ തെക്കുവശത്തുള്ള ഇരട്ട അഗ്നിമുഖമുള്ള അഗ്നിപർവതമാണ് ലെവാടോബി. ഒരു മുഖം ശാന്തമാണ്, മറ്റൊരു മുഖമാണ് എപ്പോഴും ക്ഷുഭിതമാകുന്നത്. കഴിഞ്ഞ നവംബറിൽ ഈ അഗ്നിപർവതത്തിൽ നടന്ന ഒരു പൊട്ടിത്തെറി 9 പേരുടെ മരണത്തിന് ഇടയാക്കിയിരുന്നു. അഗ്നിപർവത വിസ്ഫോടനങ്ങൾ, ഭൂകമ്പങ്ങൾ, സൂനാമികൾ... എന്തുകൊണ്ടാണ് ഇന്തൊനീഷ്യയിൽ പ്രകൃതിദുരന്തങ്ങളുടെ തോത് ഇത്രകൂടുതൽ?
ഒറ്റവാചകത്തിൽ ഉത്തരമുണ്ട്. അഗ്നിപർവത വിസ്ഫോടനങ്ങൾ, ഭൂചലനങ്ങൾ, സൂനാമികൾ, വെള്ളപ്പൊക്കങ്ങൾ തുടങ്ങി ഒട്ടേരെ പ്രകൃതിദുരന്തങ്ങൾ ഇന്തൊനീഷ്യയിൽ സംഭവിക്കാനുള്ള പ്രധാനകാരണം, റിങ് ഓഫ് ഫയർ എന്ന മേഖലയിലാണ് ഇതു സ്ഥിതി ചെയ്യുന്നത് എന്നതുകൊണ്ടാണ്. ടെക്ടോണിക് പ്ലേറ്റുകൾ കൂട്ടിമുട്ടുന്ന ഈ മേഖല അഗ്‌നിപർവത വിസ്ഫോടനങ്ങൾക്കും ഭൂചലനങ്ങൾക്കുമുള്ള സാധ്യത കൂട്ടുന്നു. ഇന്തൊനീഷ്യയിലെ പ്രധാന ദ്വീപുകളായ ജാവയിലും സുമാട്രയിലുമാണു ദുരന്തങ്ങൾ അധികപങ്കും നടക്കുന്നത്.
എന്താണു റിങ് ഓഫ് ഫയർ? ലാറ്റിൻ അമേരിക്ക, വടക്കേ അമേരിക്ക എന്നിവയയുടെ പടിഞ്ഞാറൻ തീരങ്ങൾ, റഷ്യയുടെ കിഴക്കേയറ്റത്തെ മുനമ്പുമായി ബന്ധപ്പെട്ട തീരങ്ങൾ, ജപ്പാൻ, ഇന്തൊനീഷ്യ, ന്യൂസീലൻഡ് ഉൾപ്പെടെ പസിഫിക് സമുദ്രത്തിനു മുകളിൽ ഒരു കുതിരലാടം പോലുള്ള മേഖലയാണിത്. 850 സജീവ അഗ്നിപർവതങ്ങൾ ഉള്ള ഇവിടെ ഭൂചലനങ്ങളും സ്ഥിരമാണ്.
ഓരോ വർഷവും 1500 പ്രകൃതിദുരന്തങ്ങൾ ഇന്തൊനീഷ്യൻ ദ്വീപസമൂഹത്തിൽ സംഭവിക്കുന്നു എന്നാണു കണക്ക്. ലോകത്ത് ഏറ്റവും കൂടുതൽ പ്രകൃതിദുരന്തങ്ങൾ സംഭവിക്കുന്ന രാജ്യങ്ങളിൽ മുൻപന്തിയിലാണ് ഈ ദ്വീപസമൂഹം. ഓരോ മാസവും ശരാശരി ഒരു വലിയ പ്രകൃതിദുരന്തമെങ്കിലും ഇവിടെ സംഭവിക്കുന്നു.
ഇന്തൊനീഷ്യ എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിൽ വരുന്ന രണ്ട് പ്രധാന പ്രകൃതിദുരന്തങ്ങളുണ്ട്. 1815ലെ ടംബോറ അഗ്നിപർവത വിസ്ഫോടനമാണ് ഇതിൽ ആദ്യത്തേത്. ലോകത്ത് ഇതുവരെ സംഭവിച്ചിട്ടുള്ളതിൽ ഏറ്റവും ശക്തവും രൂക്ഷവുമായ അഗ്നിപർവത വിസ്ഫോടനമാണ് ഇത്. ഇന്തൊനീഷ്യയിൽ 127 സജീവ അഗ്‌നി പർവതങ്ങളുണ്ട്. ഇവയിലേറ്റവും സജീവമായി നിലനിൽക്കുന്നതും ഇടയ്ക്കിടെ വിസ്ഫോടനം നടത്തുന്നതുമായ അഗ്‌നിപർവതം ജാവയിൽ സ്ഥിതി ചെയ്യുന്ന മൗണ്ട് മെരാപിയാണ്.