തെക്കു പടിഞ്ഞാറൻ അലാസ്‌കയിൽ സ്ഥിതി ചെയ്യുന്ന കൗതുകകരമായ ഗർത്തമാണു സാവോനോസ്‌കി ഗർത്തം. അരക്കിലോമീറ്റർ വ്യാസവും 110 മീറ്റർ ആഴവുമുള്ള ഈ ഗർത്തത്തിൽ മഴയിൽനിന്നും മഞ്ഞുരുക്കത്തിൽ നിന്നുമുള്ള വെള്ളമാണ് നിറഞ്ഞുകിടക്കുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തെക്കു പടിഞ്ഞാറൻ അലാസ്‌കയിൽ സ്ഥിതി ചെയ്യുന്ന കൗതുകകരമായ ഗർത്തമാണു സാവോനോസ്‌കി ഗർത്തം. അരക്കിലോമീറ്റർ വ്യാസവും 110 മീറ്റർ ആഴവുമുള്ള ഈ ഗർത്തത്തിൽ മഴയിൽനിന്നും മഞ്ഞുരുക്കത്തിൽ നിന്നുമുള്ള വെള്ളമാണ് നിറഞ്ഞുകിടക്കുന്നത്. ഒരു വലിയ സവിശേഷതയാണ് സാവോനോസ്‌കി ഗർത്തത്തെ പ്രത്യേകതയുള്ളതാക്കുന്നത്. ഉൽക്കാപതനം മൂലമുണ്ടായ ഗർത്തങ്ങളുടെ ആകൃതിയാണു സാവോനോസ്‌കി ഗർത്തത്തിന്. പൊതുവെ ഉൽക്ക പതിച്ചുണ്ടാകുന്ന ഗർത്തങ്ങൾ വൃത്താകൃതിയുള്ളതും ആഴമുള്ളവയുമാണ്. എന്നാൽ സാവോനോസ്‌കി ഈ ഗണത്തിനും അപ്പുറമാണ്. ഇത്തരമൊരു ഉൽക്കാപതനത്താൽ ഗർത്തം സൃഷ്ടിക്കപ്പെട്ടാലുണ്ടാകാവുന്ന അവശിഷ്ടങ്ങളൊന്നും ഈ ഗർത്തത്തിനു ചുറ്റുമില്ല.

വോൾക്കാനിക് മാർ എന്ന ഗണത്തിൽപെട്ട ഗർത്തതടാകമാണിതെന്ന് മറ്റൊരു വാദമുണ്ട്. ഭൂമിക്കടിയിൽ നിന്നുള്ള മാഗ്മ ഉയർന്നുപൊങ്ങി ഭൂഗർഭജലവുമായി സമ്പർക്കത്തിൽ വരുന്നതാണ് ഇത്തരം ഗർത്തങ്ങൾക്കു കാരണമാകുന്നത്. ഇതുകാരണം ഭൗമാന്തരമേഖലയിൽ വലിയ സമ്മർദ്ദം ഉടലെടുക്കുകയും ഇതൊരു സ്‌ഫോടനത്തിനു കാരണമാകുകയും ചെയ്യും.

ADVERTISEMENT

വോൾക്കാനിക് മാർ കാരണം വീതിയുള്ള ഗർത്തങ്ങളുണ്ടാകും. അലാസ്‌കയിലെ ഈസ്‌റ്റേൺ ഉകിർനെർക് മാർ ഒക്കെ ഇത്തരം ഗർത്തങ്ങൾക്ക് ഒരു ഉദാഹരണമാണ്.1977ൽ 10 ദിവസം നീണ്ട ഒരു പൊട്ടിത്തെറിയിലും ലാവാപ്രവാഹത്തിലുമാണ് ഈ ഗർത്തം ഉണ്ടായത്. എന്നാൽ സാവോനോസ്‌കി ഗർത്തത്തിന്റെ കാര്യത്തിൽ ഈ വാദത്തിനും വലിയ പ്രസക്തിയില്ല. ഈ ഗർത്തത്തിന്റെ അടുത്തെങ്ങും മാഗ്മ സ്രോതസ്സുകളുടെ അടയാളങ്ങളും ഇല്ല. പിന്നെയെങ്ങനെ ഈ വിചിത്ര ഗർത്തവും തടാകവും ഉണ്ടായി. ശാസ്ത്രജ്ഞർക്ക് ഉത്തരമില്ല. ഇതിന്റെ ഉദ്ഭവത്തിന്റെ രഹസ്യം ഗർത്തത്തിലെവിടെയോ മറഞ്ഞുകിടക്കുന്നുണ്ടെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്. അന്യഗ്രഹജീവികൾ സൃഷ്ടിച്ചതാണ് ഈ ഗർത്തമെന്ന നിലയിൽ വലിയ പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാൽ ഈ വാദത്തിനു യാതൊരു അടിസ്ഥാനവുമില്ലെന്നു ശാസ്ത്രജ്ഞർ പറയുന്നു