ലോകത്തുള്ളത് മഡഗാസ്കറിൽ മാത്രം, ജീവനെടുത്ത് ചുഴലിക്കാറ്റുകൾ; വംശനാശ ഭീഷണിയിൽ ലെമൂർ
മഡഗാസ്കർ എന്ന പേര് നമ്മളിൽ പലർക്കും പരിചയമുണ്ടാവുക പ്രകൃതി ദുരന്തങ്ങളുടെയും ചുഴലിക്കാറ്റുകളുടെയും പേരിലാണ്. നിരന്തരമുണ്ടാകുന്ന ഇത്തരം ദുരന്തത്തിന്റെ ഇരകൾ മനുഷ്യർ മാത്രമല്ല. മറ്റുജീവജാലങ്ങളെയും ബാധിക്കുന്നു
മഡഗാസ്കർ എന്ന പേര് നമ്മളിൽ പലർക്കും പരിചയമുണ്ടാവുക പ്രകൃതി ദുരന്തങ്ങളുടെയും ചുഴലിക്കാറ്റുകളുടെയും പേരിലാണ്. നിരന്തരമുണ്ടാകുന്ന ഇത്തരം ദുരന്തത്തിന്റെ ഇരകൾ മനുഷ്യർ മാത്രമല്ല. മറ്റുജീവജാലങ്ങളെയും ബാധിക്കുന്നു
മഡഗാസ്കർ എന്ന പേര് നമ്മളിൽ പലർക്കും പരിചയമുണ്ടാവുക പ്രകൃതി ദുരന്തങ്ങളുടെയും ചുഴലിക്കാറ്റുകളുടെയും പേരിലാണ്. നിരന്തരമുണ്ടാകുന്ന ഇത്തരം ദുരന്തത്തിന്റെ ഇരകൾ മനുഷ്യർ മാത്രമല്ല. മറ്റുജീവജാലങ്ങളെയും ബാധിക്കുന്നു
മഡഗാസ്കർ എന്ന പേര് നമ്മളിൽ പലർക്കും പരിചയമുണ്ടാവുക പ്രകൃതി ദുരന്തങ്ങളുടെയും ചുഴലിക്കാറ്റുകളുടെയും പേരിലാണ്. നിരന്തരമുണ്ടാകുന്ന ഇത്തരം ദുരന്തത്തിന്റെ ഇരകൾ മനുഷ്യർ മാത്രമല്ല. മറ്റുജീവജാലങ്ങളെയും ബാധിക്കുന്നു. ഇന്ന് ലോകത്ത് ഏറ്റവും വംശനാശ ഭീഷണി നേരിടുന്ന സസ്തനി വർഗങ്ങളിൽ ഒന്നുള്ളതും ഇവിടെയാണ്. പ്രൈമേറ്റുകളുടെ കൂട്ടമായ ‘ലെമൂർ’ എന്ന സസ്തനി വിഭാഗം കാണപ്പെടുന്ന ലോകത്തിലെ ഏക സ്ഥലമാണ് മഡഗാസ്കർ. നൂറിലധികം ഇനം ലെമൂറുകൾ നിലവിൽ ഇവിടെയുണ്ട്.
ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾ രൂപപ്പെടുകയും വികസിക്കുകയും ചെയ്യുന്ന ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു പ്രദേശമാണ് മഡഗാസ്കർ. 1912 നും 2022 നും ഇടയിൽ തന്നെ മഡഗാസ്കറിൽ 69 ചുഴലിക്കാറ്റുകൾ ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. അതിനാൽ തന്നെ ‘ലെമൂറുകളുടെ’ ജീവനും ഇവിടെ അപായത്തിലാണ്.
വേട്ടയാടൽ, വനനശീകരണം, പ്രകൃതി ദുരന്തം എന്നിവയുടെ തുടർച്ചയായ ഭീഷണി കാരണം വംശനാശം നേരിടുന്ന സംസ്തനികളിൽ ഇവ മുന്നിലാണ്. ഇന്റർനാഷൻ യൂണിയൻ ഫോർ കൺസെർവേഷൻ ഓഫ് നാച്വറിന്റെ (ഐയുസിഎൻ) കണക്കു പ്രകാരം 98 ശതമാനം ലെമൂറുകളും വംശനാശം നേരിടുന്നു, ഇതിൽ 31 ശതമാനം ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്നു. അതിനാൽ തന്നെ ഇവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയേറെയാണ്.
പ്രൈമേറ്റുകളിൽ ലെമൂറുകൾ അസാധാരണമാണ്. ദുരന്തസാധ്യതയുള്ള അന്തരീക്ഷത്തിൽ ജീവിക്കാനുള്ള പ്രതിരോധശേഷിയുമായി ബന്ധപ്പെട്ട സ്വഭാവ വിശേഷങ്ങൾ ഇവ കാണിക്കുന്നു. ഉദാഹരണത്തിന്, വളരെ കുറച്ചു ജീവിവർഗങ്ങൾ മാത്രമേ ഭക്ഷണക്രമത്തിൽ പഴങ്ങളെ മാത്രം ആശ്രയിക്കുന്നത്. ലെമൂറുകൾ ഇങ്ങനെയാണ് ജീവിക്കുന്നത്. മഡഗാസ്കറിന്റെ സാഹചര്യത്തിൽ ഒരു ചുഴലിക്കാറ്റിനു ശേഷം ആദ്യം അപ്രത്യക്ഷമാകുന്നത് പഴങ്ങളാണ്.
ലെമൂറിന്റെ പകുതിയിലധികം ഇനങ്ങളും ഇലകളെയാണ് പ്രധാന ഭക്ഷണമായി ആശ്രയിക്കുന്നത് എന്നാണ് പഠനങ്ങൾ പറയുന്നത്. ദുരന്തത്തിനു ശേഷം ഇത്തരം കാര്യങ്ങളിൽ വലിയ ബുദ്ധിമുട്ട് ഇവ നേരിടുന്നു. കൂടാതെ, ദുരന്ത ഘട്ടങ്ങളിൽ അവ ഉയർന്ന അളവിലുള്ള ഊർജ സംരക്ഷണ സ്വഭാവങ്ങളും പ്രകടിപ്പിക്കും. മഡഗാസ്കറിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന ചുഴലിക്കാറ്റുകളുടെ ഫലമായാണ് ലെമറുകൾക്ക് ഇത്തരം പ്രത്യേകതകൾ ഉണ്ടാകുന്നത്.
പ്രവചനാതീതമായ അന്തരീക്ഷത്തിൽ ജീവിക്കുന്നതിനാൽ അതിജീവനത്തിന് ഗുണകരമായ വ്യത്യസ്ത സവിശേഷതകൾ ഇവയ്ക്കുണ്ട്. ഈ സ്വഭാവസവിശേഷതകൾ ജീവിവർഗങ്ങൾക്കിടയിൽ തന്നെ വ്യത്യാസമാണ്. ചെറിയ ശരീരമുളള ലെമൂർ വർഗത്തിന് ചുഴലിക്കാറ്റിന്റെ ആഘാതം വലിയ തോതിൽ ബാധിക്കുന്നു. ഇവയുടെ സംരക്ഷണത്തിന് ആവശ്യമായ കൂടുതൽ ഗവേഷണങ്ങളും സംരക്ഷണ നടപടികളും സ്വീകരിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ ഭൂമുഖത്ത് നിന്നുതന്നെ ഈ ജീവി വർഗം അപ്രത്യക്ഷമാകാം.