അണലികൾ, വിഷച്ചിലന്തികൾ, ബാക്ടീരിയമുള്ളുകൾ! ദീർഘദൂര ഹൈവേയിലെ അപകടക്കെണിയായ ഡാരിയൻ ഗ്യാപ്

പാൻ അമേരിക്കൻ ഹൈവേയാണ് ലോകത്തിലെ ഏറ്റവും വലിയ റോഡ്. യുഎസിന്റെ കാനഡയോട് ചേർന്നുകിടക്കുന്ന വടക്കൻ സംസ്ഥാനമായ അലാസ്‌ക മുതൽ തെക്കേ അമേരിക്കയിലെ അർജന്റീന വരെയുള്ള മേഖല വരെ ഈ റോഡ് സ്ഥിതി ചെയ്യുന്നു. ഏകദേശം 30000 കിലോമീറ്ററാണ് ഈ റോഡിന്റെ നീളം
പാൻ അമേരിക്കൻ ഹൈവേയാണ് ലോകത്തിലെ ഏറ്റവും വലിയ റോഡ്. യുഎസിന്റെ കാനഡയോട് ചേർന്നുകിടക്കുന്ന വടക്കൻ സംസ്ഥാനമായ അലാസ്‌ക മുതൽ തെക്കേ അമേരിക്കയിലെ അർജന്റീന വരെയുള്ള മേഖല വരെ ഈ റോഡ് സ്ഥിതി ചെയ്യുന്നു. ഏകദേശം 30000 കിലോമീറ്ററാണ് ഈ റോഡിന്റെ നീളം
പാൻ അമേരിക്കൻ ഹൈവേയാണ് ലോകത്തിലെ ഏറ്റവും വലിയ റോഡ്. യുഎസിന്റെ കാനഡയോട് ചേർന്നുകിടക്കുന്ന വടക്കൻ സംസ്ഥാനമായ അലാസ്‌ക മുതൽ തെക്കേ അമേരിക്കയിലെ അർജന്റീന വരെയുള്ള മേഖല വരെ ഈ റോഡ് സ്ഥിതി ചെയ്യുന്നു. ഏകദേശം 30000 കിലോമീറ്ററാണ് ഈ റോഡിന്റെ നീളം
പാൻ അമേരിക്കൻ ഹൈവേയാണ് ലോകത്തിലെ ഏറ്റവും വലിയ റോഡ്. യുഎസിന്റെ കാനഡയോട് ചേർന്നുകിടക്കുന്ന വടക്കൻ സംസ്ഥാനമായ അലാസ്‌ക മുതൽ തെക്കേ അമേരിക്കയിലെ അർജന്റീന വരെയുള്ള മേഖല വരെ ഈ റോഡ് സ്ഥിതി ചെയ്യുന്നു. ഏകദേശം 30000 കിലോമീറ്ററാണ് ഈ റോഡിന്റെ നീളം. എന്നാൽ ഇന്നും ഈ റോഡിലെ എല്ലാ മേഖലകളും യാത്രായോഗ്യമല്ല. ഉദാഹരണമായി പറഞ്ഞാൽ പനാമ മുതൽ കൊളംബിയ വരെയുള്ള 160 കിലോമീറ്റർ നീളമുള്ള ഡാരിയൻ വിടവ് (ഗ്യാപ്) എന്ന മേഖലയിൽ ഈ റോഡില്ല.നിബിഡവനമേഖലകൾ സ്ഥിതി ചെയ്യുന്ന മേഖലയാണ് ഡാരിയൻ ഗ്യാപ്. ഇതിലൂടെ റോഡ് നിർമാണത്തിന് യുഎസ് 1970ൽ ശ്രമിച്ചിരുന്നു. എന്നാൽ പരിസ്ഥിതി പ്രവർത്തകരുടെ പ്രതിഷേധത്താൽ ഉപേക്ഷിക്കുകയായിരുന്നു.

എന്നാൽ ചില സാഹസികർ ഡാരിയൻ ഗാപ്പിലൂടെ യാത്ര നടത്താറുണ്ട്. ലോകത്തെ ഏറ്റവും അപകടകരമായ യാത്രകളിലൊന്നായാണ് ഇതു കണക്കാക്കപ്പെടുന്നത്. മരങ്ങൾ മുതൽ ജീവികൾ വരെ വേട്ടയാടിയേക്കാവുന്ന യാത്ര. ഫെർലാൻസ് പിറ്റ് വൈപ്പർ എന്നയിനം അണലിപ്പാമ്പുകൾ ഡാരിയൻ ഗ്യാപ്പിലുണ്ട്. വളരെ വേഗത്തിൽ സഞ്ചരിക്കുന്ന ഈ പാമ്പുകളുടെ വിഷം കൃത്യമായ ചികിത്സ ലഭിക്കാത്തപക്ഷം അപകടകരമായേക്കാം.ബ്രസീലിയൻ വാൻഡറിങ് സ്പൈഡർ എന്ന വിഷച്ചിലന്തികളും ഈ മേഖലയിലുണ്ട്. വാഴച്ചിലന്തികൾ എന്നാണ് ഇവ അറിയപ്പെടുന്നത്. വാഴകളുടെ സമീപം ഇവ മിക്കപ്പോഴും കാണപ്പെടാറുള്ളതിനാലാണ് ഈ പേര്. 5–6 ഇഞ്ച് നീളമുള്ള കാലുകളുള്ള ഈ ചിലന്തികളുടെ വിഷവും മാരകമാണ്. ഇവ കൂടാതെ ബ്ലാക് സ്കോർപിയൺ എന്നയിനം വലിയ തേളും ഇവിടെയുണ്ട്.
മൂട്ടകളുടെ ശല്യവും ഇവിടെ കടുത്ത നിലയിലാണുള്ളത്. എൺപതുകളിൽ ഇവിടെ സാഹസികയാത്ര നടത്തിയ ഹെൽഗെ പീറ്റേഴ്സൻ ഇവിടത്തെ മൂട്ടകളെപ്പറ്റി പറഞ്ഞിരുന്നു. ഓരോ ദിവസവും വൈകുന്നേരം നൂറുകണക്കിനു മൂട്ടകളെയാണു തന്റെ ശരീരത്തിൽനിന്നു മാറ്റിയിരുന്നതെന്ന് അദ്ദേഹം അന്ന് ഓർമിച്ചിരുന്നു. അസുഖങ്ങളുണ്ടാക്കുന്ന സൂക്ഷ്മജീവികളുടെ വാഹകരുമാണ് ഈ മൂട്ടകൾ. ഇവിടത്തെ കൊതുകളുടെ കടികൊണ്ടാൽ ബോട്ഫ്ലൈ എന്ന ഈച്ചകളുടെ മുട്ടകൾ ശരീരത്തിനുള്ളിലെത്തുകയും അവ അവിടെ വളരുകയും ചെയ്യും. അമേരിക്കൻ ക്രോക്കഡൈൽ എന്നറിയപ്പെടുന്ന ഭീകരൻ മുതലകളും ഡാരിയൻ ഗാപ്പിലുണ്ട്.
ജീവികൾ മാത്രമല്ല, പണിതരുന്ന ചില വൃക്ഷങ്ങളെയും ഇവിടെ കാണാം. ഇതിൽ പ്രശസ്തമാണ് സ്പൈക്ഡ് ചുംഗ പാം എന്ന മരം. മുള്ളുകൾ നിറയെയുള്ള പനമരമാണ് ഇത്. ഈ മുള്ളുകളിൽ അപകടകാരികളായ അനേകം ബാക്ടീരിയകളുമുണ്ട്. കുത്തു കിട്ടിയാൽ പണിയാകും. ജീവികളും മരങ്ങളും കൂടാതെ മറ്റപകടങ്ങളും ഇവിടെ സുലഭം. കുറ്റവാളികളുടെയും ലഹരിമാഫിയ സംഘങ്ങളുടെയും തട്ടകമാണ് ഡാരിയൻ ഗ്യാപ്. യുഎസ് ശീതയുദ്ധകാലത്ത് യുഎസ് പരീക്ഷിച്ച ചില ബോംബുകളും പൊട്ടാതെ ഇവിടെക്കിടപ്പുണ്ട്, ഇവ എപ്പോൾ വേണമെങ്കിലും പൊട്ടാം. ഉയർന്ന താപനില കാരണം ഗ്യാപിലൂടെ പോകുന്നവർക്ക് നിർജലീകരണം പിടിപെടാനുള്ള സാധ്യതയുണ്ട്. ഗ്യാപിൽ വെള്ളമുണ്ടെങ്കിലും ഇതു മലിനമാണ്. കൂടാതെ തുടരെത്തുടരെ ഉണ്ടാകുന്ന മണ്ണിടിച്ചിലും ഇവിടത്തെ യാത്ര അപകടകരമാക്കുന്നു.
1923ൽ യുഎസാണ് പാൻ അമേരിക്ക ഹൈവേയുടെ ആശയം മുന്നോട്ടുവച്ചത്. അമേരിക്കൻ വൻകരകളിലെ ദൂരദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുക എന്നതായിരുന്നു യുഎസിന്‌റെ ലക്ഷ്യം. എന്നാൽ അമേരിക്കൻ കാറുകൾ ലാറ്റിനമേരിക്കയിൽ കൂടുതൽ കച്ചവടം ചെയ്യിപ്പിക്കുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ടായിരുന്നെന്നു ചിലർ ആരോപണം ഉന്നയിക്കുന്നു.
1937ൽ യുഎസ്, കാനഡ, മെക്‌സിക്കോ തുടങ്ങിയ വടക്കൻ അമേരിക്കൻ രാജ്യങ്ങളും മധ്യ അമേരിക്ക, തെക്കൻ അമേരിക്ക എന്നീ മേഖലകളിലെ ചില രാജ്യങ്ങളുടെ പ്രതിനിധികളും ഈ ഹൈവേ സംബന്ധിച്ച കരാറിൽ ഒപ്പുവച്ചു.പതിറ്റാണ്ടുകളെടുത്താണ് ഈ റോഡ് പൂർത്തീകരിക്കാൻ സാധിച്ചത്. പാൻ അമേരിക്കൻ ഹൈവേയിലെ യാത്രയുടെ സുരക്ഷിതത്വം സംബന്ധിച്ചും നിരവധി വാദങ്ങൾ ഉയർന്നിട്ടുണ്ട്. ലാറ്റിൻ അമേരിക്കയിൽ കുറ്റകൃത്യത്തിനു പേരുകേട്ട ചില നഗരങ്ങളിലൂടെയും കടുത്ത കാലാവസ്ഥ നിലനിൽക്കുന്ന സ്ഥലങ്ങളിലൂടെയും ഉയർന്ന പർവതമേഖലകളിലൂടെയുമൊക്കെ ഈ പാത കടന്നുപോകുന്നുണ്ട്.