വൻതോതിൽ ലിഥിയം നിക്ഷേപം ഉള്ള രാജ്യമാണ് അഫ്ഗാനിസ്ഥാൻ. വൻതോതിൽ ഉള്ള ഖനനം അഫ്ഗാന്റെ പാരിസ്ഥിതിക നില മോശമാക്കായിരിക്കുകയാണ്. ഒരു ടൺ ലിഥിയം വേർതിരിച്ചെടുക്കാൻ രണ്ടു മില്യൺ ലിറ്ററിൽ അധികം ജലം ആവശ്യമായി വരാം. അടിക്കടി വരൾച്ചയുണ്ടാകുന്ന അഫ്ഗാൻ ഭൂപ്രദേശത്തിന് വലിയ തോതിലുള്ള ഖനനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൻതോതിൽ ലിഥിയം നിക്ഷേപം ഉള്ള രാജ്യമാണ് അഫ്ഗാനിസ്ഥാൻ. വൻതോതിൽ ഉള്ള ഖനനം അഫ്ഗാന്റെ പാരിസ്ഥിതിക നില മോശമാക്കായിരിക്കുകയാണ്. ഒരു ടൺ ലിഥിയം വേർതിരിച്ചെടുക്കാൻ രണ്ടു മില്യൺ ലിറ്ററിൽ അധികം ജലം ആവശ്യമായി വരാം. അടിക്കടി വരൾച്ചയുണ്ടാകുന്ന അഫ്ഗാൻ ഭൂപ്രദേശത്തിന് വലിയ തോതിലുള്ള ഖനനം ഒരു വെല്ലുവിളിയായി മാറാൻ സാധ്യത ഏറെയാണ്. ഇതിനുപുറമെ ഖനന പ്രക്രിയയുടെ ഭാഗമായി ഉണ്ടാകുന്ന വിഷാംശമുള്ള വസ്തുക്കൾ കലരുന്നത് വഴിയും ശുദ്ധജലത്തിന്റെ ലഭ്യത കുറയുന്നു.

ലിഥിയം ഖനികളുടെ പ്രവർത്തനത്തിനായി വലിയ ഭൂപ്രദേശങ്ങൾ തന്നെ വേണ്ടിവരും. ഇത് കൃഷിയോജ്യ ഭൂമിയുടെ അളവിനെ കുറയ്ക്കുന്നു. ഫലപുഷ്ടിയുള്ള പ്രദേശങ്ങൾ ഖനനാവശ്യങ്ങൾക്കായി ഉപയോഗിക്കേണ്ടി വന്നാൽ അത് അഫ്ഗാനിലെ നിലവിലുള്ള ഭക്ഷ്യസുരക്ഷാ പ്രതിസന്ധിയുടെ ആക്കം കൂട്ടുക തന്നെ ചെയ്യും. സൾഫ്യൂരിക് ആസിഡ്, യുറേനിയം, മഗ്നീഷ്യം എന്നിവയെല്ലാം കലർന്ന ഖനനാവശിഷ്ടങ്ങൾ ഉചിതമായ രീതിയിൽ സംസ്കരിക്കാതിരുന്നാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും.

ADVERTISEMENT

അഫ്ഗാനിസ്ഥാനിൽ വൻതോതിൽ ലിഥിയം നിക്ഷേപം ഉള്ളതായി യുഎസ് ആണ് കണ്ടെത്തിയത്. ചുരുങ്ങിയ മൂലധനവും സാങ്കേതികവിദ്യയും ഉപയോഗിച്ചുള്ള ഖനനമാണ് അഫ്ഗാനിൽ ഇതുവരെ പ്രധാനമായും നടന്നു വന്നിട്ടുള്ളത്. എമറാൾഡ്, റൂബി, സഫയർ പോലെയുള്ള രത്ന കല്ലുകളും സ്വർണവും മറ്റും ചെറുകിട ഖനന യൂണിറ്റുകളിൽ ഉപരിതലത്തിനോട് ചേർന്ന് കാണപ്പെടുന്ന നിക്ഷേപങ്ങളിൽ നിന്നും വേർതിരിച്ചെടുക്കുന്നു. 

Read Also: കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്നത് ഗുരുതര ആരോഗ്യ പ്രതിസന്ധി; പ്രളയമെടുത്തത് നിരവധി ജീവനുകൾ

ADVERTISEMENT

കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നിലവിൽ രാജ്യം നേരിടുന്നത്. പണപെരുപ്പവും ബാങ്കിങ് സംവിധാനത്തിന്റെ തകർച്ചയും വെള്ളപ്പൊക്കവും വരൾച്ചയും എല്ലാം വെല്ലുവിളിയാകുന്നു. അഫ്ഗാനിസ്ഥാന്റെ ജിഡിപി 30% വരെ ചുരുങ്ങാനുള്ള സാധ്യത ഇന്റർനാഷനൽ മോണിറ്ററി ഫണ്ട് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. യുനിസെഫിന്റെ റിപ്പോർട്ടുകൾ പ്രകാരം ഭക്ഷ്യ സുരക്ഷയും ജനങ്ങളുടെ ജീവിത നിലവാരവും ശരാശരിക്കും താഴേക്ക് പതിക്കുകയാണ്. ഈ സാഹചര്യത്തിൽ രാജ്യത്തിന്റെ സമ്പദ്ഘടനയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനുമുള്ള ഒരു വലിയ സാധ്യത ലിഥിയം നിക്ഷേപങ്ങളിൽ ഒളിഞ്ഞിരിപ്പുണ്ടെന്നത് വാസ്തവമാണ്.

Content Highlights: Afghanistan| Environment| Climate| Lithium| Inflation| GDP

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT