Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുന്നിൻ ചെരിവിലൂടെ നിരങ്ങി നീങ്ങുന്ന ആനക്കുട്ടിയുടെ ദൃശ്യങ്ങൾ കൗതുകമാകുന്നു

Baby Elephant

ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷമാക്കി മാറ്റുകയാണ് ഈ ആനക്കുട്ടി. യാങ് നിയു എന്ന ആനക്കുട്ടിയുടെ ജീവിതത്തിലെ സന്തോഷകരമായ മൂഹൂർത്തങ്ങൾ മൊബൈലിൽ പകർത്തിയത് അവളുടെ  സംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാരാണ്. ചൈനയിലെ യുനാൻ പ്രവിശ്യയിലുള്ള ഏഷ്യൻ എലിഫന്റ് ആൻഡ് റെസ്ക്യൂ സെന്റെറിലെ അന്തേവാസിയാണു രണ്ടു വയസുകാരി യാങ് നിയു.

കുന്നിൻ ചെരുവിലെ ചെളിയിലൂടെ സമീപത്തുള്ള തടാകക്കരയിലേക്ക് ആനക്കുട്ടി ഇരുന്നു നിരങ്ങി നീങ്ങുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുന്നത്. രണ്ടു വർഷം മുൻപാണ് ആനക്കുട്ടി ഇവിടെയെത്തിയത്. കാടിനകത്ത് ശരീരം നിറയെ വ്രണങ്ങളുമായി കുട്ടിയാനയെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് ഗ്രാമവാസികളാണ്. യാങ് നിയു എന്ന പേരിനു പിന്നിലും ഒരു കഥയുണ്ട്. ഇതിന്റെ അർത്ഥം 'ആടിന്റെ മകൾ' എന്നാണ്. ആടിന്റെ  പാൽ കുടിച്ചാണ് ഈ ആനക്കുട്ടി വളർന്നത്. അതിനാലാണ് ആടിന്റെ മകൾ എന്നർത്തം വരുന്ന യാങ് നിയു എന്ന പേര് ആനക്കുട്ടിക്കു നൽകിയത്.

രണ്ടു വർഷത്തെ കൃത്യമായ പരിചരണത്തിനു ശേഷമാണ് ആനക്കുട്ടി ആരോഗ്യം വീണ്ടെടുത്തത്. ശരീരത്തിലെ വ്രണങ്ങളെല്ലാം ഭേദമായ ആനക്കുട്ടി ഇപ്പോൾ സന്തോഷവതിയാണെന്നു തെളിയിക്കുന്നതാണ് ഈ ദൃശ്യങ്ങൾ. ജൂലൈ 2നു പോസ്റ്റ് ചെയ്ത വിഡിയോ ഇപ്പോൾ തന്നെ 28000ത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.

Read more Articles in Green Heroes