Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയം തീർത്ത അദ്ഭുതക്കാഴ്ച; മുതിരപ്പുഴയില്‍ ഉയർന്ന ‘ദൈവത്തിന്റെ കൈ’!

Rock formations

പ്രളയം നൊമ്പരകാഴ്ചകൾ മാത്രമല്ല ഒട്ടേറെ കൗതുകകാഴ്ചകളും സമ്മാനിക്കുകയാണ്. മനുഷ്യൻ പുഴയിലേക്ക് വലിച്ചെറിഞ്ഞ മാലിന്യങ്ങളെല്ലാം പാലത്തിനു മുകളിൽ പുഴ നിക്ഷേപിച്ച കാഴ്ച സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. അതേ മാലിന്യങ്ങൾ പുഴയിലേക്ക് തന്നെ തിരിച്ചു നിക്ഷേപിക്കുന്നതും വേദയോടെ കണ്ടു. ഇപ്പോഴിതാ പ്രളയം മുതിരപ്പുഴയിൽ തീർത്ത ഒരു കൗതുകകാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ പടരുന്നത്.

കൊച്ചി - ധനുഷ്‌കോടി ബൈപാസ് പാലത്തിനു സമീപം തെളിഞ്ഞ പാറയ്ക്ക് മനുഷ്യന്റെ കൈവിരലുകള്‍ളോടുള്ള രൂപസാദൃശ്യമാണ് പുതിയ ചർച്ചയ്ക്ക് വഴിയൊരുക്കിയത്.

ദൈവത്തിന്റെ കൈ എന്നാണ് നാട്ടുകാര്‍ ഈ വേറിട്ട കാഴ്ചയ്ക്ക് നൽകിയ ഓമനപ്പേര്. തള്ളവിരല്‍ മറച്ചു പിടിച്ചിരിക്കുന്ന വിധത്തില്‍ കൈ തെളിഞ്ഞതോടെ അതിന്റെ പേരിലുള്ള രസകരമായ നിരവധി അഭിപ്രായങ്ങളും ഉയര്‍ന്നിട്ടുണ്ട്. പ്രളയത്തില്‍ മൂന്നാറിനെ സംരക്ഷിക്കുന്ന വിധത്തില്‍ ദൈവം കാത്തതാണെന്നാണ് ഒരുസംഘത്തിന്റെ വാദം. വെള്ളത്തിനടിയിലുണ്ടായിരുന്ന പാറക്കെട്ട് ശക്തമായ ഒഴുക്കില്‍ രൂപം പ്രാപിച്ച് കൈയുടെ ആകൃതിലായതാണെന്ന് മറ്റുചിലർ. 

എന്തായാലും പാറ കാണാൻ എത്തുന്നവരുടെ എണ്ണവും വേറിട്ട അഭിപ്രായങ്ങളും വർധിക്കുകയാണ്. ഇതോടൊപ്പം ദൈവത്തിന്റെ ഈ കൈ സഞ്ചാരികൾക്കും കൗതുകം സമ്മാനിക്കുന്നു. നിരവധി ആളുകളാണ് ഈ കാഴ്ച കാണാനായി ഇവിടേക്കെത്തുന്നത്.