നടുക്കുന്ന ഒരു കാഴ്ച കണ്ടാണ് ജപ്പാനിലെ ഒക്കിനാവാ തുറമുഖത്തിന് സമീപത്ത് വസിക്കുന്നവർ കഴിഞ്ഞ ദിവസം ഉണർന്നത്. തുറമുഖമാകെ രക്തത്തിന്റെ നിറം. വെള്ളത്തിന്റെ നിറംമാറ്റം കണ്ട് പ്രദേശവാസികൾ പരിഭ്രാന്തരായി. പ്രകൃതിയിലെ വിചിത്ര പ്രതിഭാസമാണോ അതോ ജലജീവികൾ ചത്തൊടുങ്ങിയതാണോ എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടുക്കുന്ന ഒരു കാഴ്ച കണ്ടാണ് ജപ്പാനിലെ ഒക്കിനാവാ തുറമുഖത്തിന് സമീപത്ത് വസിക്കുന്നവർ കഴിഞ്ഞ ദിവസം ഉണർന്നത്. തുറമുഖമാകെ രക്തത്തിന്റെ നിറം. വെള്ളത്തിന്റെ നിറംമാറ്റം കണ്ട് പ്രദേശവാസികൾ പരിഭ്രാന്തരായി. പ്രകൃതിയിലെ വിചിത്ര പ്രതിഭാസമാണോ അതോ ജലജീവികൾ ചത്തൊടുങ്ങിയതാണോ എന്ന പലചോദ്യങ്ങൾ ഉയർന്നു. വെള്ളത്തിൽ തൊടാൻ തന്നെ നാഗോ നഗരത്തിലെ ആളുകൾ ഭയപ്പെട്ടു. എന്നാൽ ഈ ആശങ്കകൾ വൈകാതെ മാറി. സംഭവത്തിനു പിന്നിൽ ഒറിയോൺ ബ്രൂവെറിസ് എന്ന ബിയർ ഫാക്ടറിയായിരുന്നു

ഫാക്ടറിയിൽ ഉപയോഗിച്ച ചുവപ്പു നിറത്തിലുള്ള ഫുഡ് കളറിങ് ഡൈ ആയിരുന്നു ഈ നിറമാറ്റത്തിന് പിന്നിൽ. മഴവെള്ളം ഒഴുകി പോകുന്ന ചാലുകളിൽ ഫാക്ടറിയിൽ നിന്നുള്ള കളർവെള്ളം ചേരുകയും ഇത് തുറമുഖത്തെ വെള്ളത്തിൽ അടിയുകയുമായിരുന്നു. ഭക്ഷ്യയോഗ്യമായ നിറമായതിനാൽ ഒരുതരത്തിലുള്ള ആരോഗ്യപ്രശ്നമോ  ഉണ്ടാകില്ലെന്ന് ബിയർ ഫാക്ടറി ജനങ്ങളെ അറിയിച്ചിട്ടുണ്ട്. ജനങ്ങളെ ഭീതിയിലാഴ്ത്തിയതിൽ ഖേദമുണ്ടെന്നും ഇതുമൂലം പരിസ്ഥിതി പ്രശ്നങ്ങൾ ഒന്നുംതന്നെയില്ലെന്നും കമ്പനി അറിയിച്ചു. വെള്ളത്തിൽ നിറം കലരാനിടയായ സാഹചര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും സമാനമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമെന്നും ഓറിയോൺ ബ്രൂവെറീസിന്റെ പ്രസിഡന്റായ ഹജീമെ മുറാനോ പൊതുജനങ്ങൾക്ക് ഉറപ്പു നൽകി. 

(Photo: Twitter/@feedmileapp)
ADVERTISEMENT

സമാനമായ സംഭവം ഉത്തർപ്രദേശിലെ ബഹ്ലോൽപൂരിലും ഉണ്ടായിരുന്നു.  ഹിൻഡൻ നദിയുടെ ഒരു ഭാഗമാണ് പൂർണമായും ചോരച്ചുവപ്പു നിറത്തിൽ കാണപ്പെട്ടത്. നദിയുടെ സമീപപ്രദേശങ്ങളിൽ അനധികൃതമായി പ്രവർത്തിക്കുന്ന ഡൈയിങ് യൂണിറ്റുകളിൽ നിന്നുമുള്ള മാലിന്യജലം നദിയിലേക്ക് ഒഴുകിയെത്തിയതായിരുന്നു കാരണം.

(Photo: Twitter/@chimran55)

English Summary: Okinawa port turns blood red after beer factory leak