യുവാവിനെ കൂടിനരികിലേക്ക് വലിച്ചടുപ്പിച്ചു; കാലിൽ പിടിച്ച് ഒറാങ് ഉട്ടാൻ, സംഭവിച്ചത്?-വിഡിയോ
മൃഗശാലയിലെത്തിയ സഞ്ചാരിയെ പിടിച്ചുവലിച്ച് ഒറാങ് ഉട്ടാൻ. ഇയാളുടെ ടീ ഷർട്ടിൽ പിടിച്ചുവലിച്ച് കൂടിനു സമീപത്തേക്ക് വലിച്ചടുപ്പിക്കുയായിരുന്നു. സമീപത്തു നിന്നയാൾ ഇയാളെ വലിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും കരുത്തിൽ മുന്നിലായ ഒറാങ് ഉട്ടാന്റെ പിടിയിൽ നിന്ന് യുവാവിനെ രക്ഷിക്കാനായില്ല. കൂടിനു സമീപത്തേക്ക്

മൃഗശാലയിലെത്തിയ സഞ്ചാരിയെ പിടിച്ചുവലിച്ച് ഒറാങ് ഉട്ടാൻ. ഇയാളുടെ ടീ ഷർട്ടിൽ പിടിച്ചുവലിച്ച് കൂടിനു സമീപത്തേക്ക് വലിച്ചടുപ്പിക്കുയായിരുന്നു. സമീപത്തു നിന്നയാൾ ഇയാളെ വലിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും കരുത്തിൽ മുന്നിലായ ഒറാങ് ഉട്ടാന്റെ പിടിയിൽ നിന്ന് യുവാവിനെ രക്ഷിക്കാനായില്ല. കൂടിനു സമീപത്തേക്ക് വലിച്ചടുപ്പിച്ച യുവാവിന്റെ കാലിൽ പിടുത്തമിടുകയായിരുന്നു. രക്ഷിക്കാനെത്തിയ ആൾ ഒറാങ് ഉട്ടാന്റെ കൈകളിൽ തൊഴിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും കാലിലെ പിടി വിടാൻ തയാറായില്ല. കൂടിന്റെ കമ്പിയിൽ ബലം പിടിച്ച് പുറകോട്ട് വലിഞ്ഞ് രക്ഷപ്പെടാനുള്ള ശ്രമവും യുവാവ് നടത്തി. കൂടിന്റെ കമ്പിയിൽ കാൽ ചവിട്ടിപ്പിടിച്ച് യുവാവിന്റെ കാലിൽ പിടിമുറുക്കിയിരിക്കുന്ന ഉറാങ് ഉട്ടാനെ ദൃശ്യത്തിൽ കാണാം.
ഇന്തോനീഷ്യയിലെ കാസങ് കുലിം മൃഗശാലയിലാണ് സംഭവം നടന്നത്. ഹസൻ ആരിഫിൻ എന്ന യുവാവാണ് ഒറാങ് ഉട്ടാന്റെ ആക്രമണത്തിന് ഇരയായത്. ഇയാളെ പിന്നീട് മൃഗശാലയിലെ സുരക്ഷാജീവനക്കാൻ ചേർന്ന് രക്ഷിക്കുകയായിരുന്നു. സുരക്ഷാവേലി കടന്ന് ചിത്രം പകർത്താനാകാം ഇയാൾ ഒറാങ് ഉട്ടാന്റെ കൂടിനരികിലേക്കെത്തിയതെന്നാണ് മൃഗശാല അധികൃതരുടെ നിഗമനം. ഇനി ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമന്നും അധികൃതർ വ്യക്തമാക്കി .മൃഗശാലയിൽ പാർപ്പിച്ചിരിക്കുന്ന മൃഗങ്ങളുടെ കൂടിനരികിലേക്ക് സഞ്ചാരികൾ പ്രവേശിക്കരുതെന്ന് മുന്നറിപ്പ് നൽകിയിട്ടുണ്ടെങ്കിലും ഇതൊക്കെ അവഗണിക്കുകയാണ് പതിവ്. അതാണ് ഇത്തരം അപകടങ്ങൾ വർധിക്കാൻ കാരണം.
English Summary: Orangutan Pulls Man's T-shirt, Holds On To Leg In Now Viral Video