മരത്തിനു മുകളിലെ പരുന്തിന്റെ കൂട്ടിൽ പുള്ളിപ്പുലി; വേട്ടയാടിയത് പരുന്തിന്റെ കുഞ്ഞിനെ- വിഡിയോ
കൂറ്റൻ മരത്തിന്റെ ഏറ്റവു മുകളിലായാണ് മിക്കവാറും പരുന്തുകൾ കൂടൊരുക്കാറുള്ളത്. ശത്രുക്കളിൽ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാനാണ് ഇവ ഇത്തരത്തിൽ കൂടൊരുക്കുന്നത്. എന്നാൽ അവിടെയും ശത്രുക്കൾ കയറിയാൽ എന്തു ചെയ്യും? അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. സൗത്താഫ്രിക്കയിലെ ക്രൂഗർ ദേശീയ

കൂറ്റൻ മരത്തിന്റെ ഏറ്റവു മുകളിലായാണ് മിക്കവാറും പരുന്തുകൾ കൂടൊരുക്കാറുള്ളത്. ശത്രുക്കളിൽ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാനാണ് ഇവ ഇത്തരത്തിൽ കൂടൊരുക്കുന്നത്. എന്നാൽ അവിടെയും ശത്രുക്കൾ കയറിയാൽ എന്തു ചെയ്യും? അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. സൗത്താഫ്രിക്കയിലെ ക്രൂഗർ ദേശീയ പാർക്കിലാണ് സംഭവം നടന്നത്. റ്റോണി ഈഗിൾ വിഭാഗത്തിൽ പെട്ട പരുന്തിന്റെ കുഞ്ഞിനെയാണ് പുള്ളിപ്പുലി സാഹസികമായി പിടികൂടിയത്.
വലിയ മരത്തിന്റെ ഏറ്റവും മുകളിലായിട്ടായിരുന്നു പരുന്തിന്റെ കൂട്. വിനോദ സഞ്ചാരത്തിനായി ഇവിടെയെത്തിയ അലി ബ്രാഡ്ഫീൽഡും ഭർത്താവുമാണ് സഫാരിക്കിടയിൽ ഈ ദൃശ്യം കണ്ടതും ക്യാമറയിൽ പകർത്തിയതും. സതാരയിലെ ഗുഡ്സാനി ഡാമിനുസമീപമാണ് സംഭവം നടന്നത്. സമീപത്തുണ്ടായിരുന്ന കാറിലുണ്ടായിരുന്നവർ മരത്തിനു മുകളിലേക്ക് നോക്കുന്നത് കണ്ടാണ് ഇവരും അവിടേക്ക് ശ്രദ്ധിച്ചത്. ബൈനോക്കുലറിലൂടെ നോക്കിയപ്പോൾ കണ്ടത് മരത്തിനു മുകളിലുള്ള കൂട്ടിൽ നിൽക്കുന്ന പുള്ളിപ്പുലിയെയാണ്. പരുന്തിന്റെ കുഞ്ഞിനെ കടിച്ചെടുത്ത പുള്ളിപ്പുലി ഏറെ പണിപ്പെട്ടാണ് ചില്ലകൾക്കിട.ിലൂടെ താഴേക്കിറങ്ങിയത്. താഴെച്ചാടിയ പുള്ളിപ്പുലി വായിൽ കടിച്ചുപിടിച്ച പരുന്തിന്റെ കുഞ്ഞുമായി പുല്ലുകൾക്കിടയിൽ മറഞ്ഞു.
English Summary: Leopard Risks it All at Extreme Height to Raid Eagle’s Nest