ബഹിരാകാശത്തെ ഇണചേരൽ എങ്ങനെ? പഠിക്കാൻ കുരങ്ങുകളെ അയയ്ക്കുമെന്ന് ചൈന
ബഹിരാകാശത്ത് കുരങ്ങുകളെപ്പോലെയുള്ള ജീവികൾ എങ്ങനെ ഇണചേരുമെന്നും പ്രജനനം നടത്തുമെന്നും മറ്റും പഠിക്കാനായി ഒരു കൂട്ടം കുരങ്ങൻമാരെ ചൈന ബഹിരാകാശത്തേക്ക് അയയ്ക്കുന്നു. ചൈന നിർമാണം പൂർത്തീകരിച്ചുകൊണ്ടിരിക്കുന്ന ബഹിരാകാശ നിലയമായ ടിയാങ്‌ഗോങ്ങിലെ പ്രധാന മൊഡ്യൂളായ ടിയൻഹെയിലേക്കാണ് ഇവ എത്തുക. പിന്നീട് ഇവ അവിടെ

ബഹിരാകാശത്ത് കുരങ്ങുകളെപ്പോലെയുള്ള ജീവികൾ എങ്ങനെ ഇണചേരുമെന്നും പ്രജനനം നടത്തുമെന്നും മറ്റും പഠിക്കാൻ ചൈന. ഇതിനായി ഒരു കൂട്ടം കുരങ്ങൻമാരെ ചൈന ബഹിരാകാശത്തേക്ക് അയയ്ക്കുന്നു. നിർമാണം പൂർത്തീകരിച്ചുകൊണ്ടിരിക്കുന്ന ബഹിരാകാശ നിലയമായ ടിയാങ്‌ഗോങ്ങിലെ പ്രധാന മൊഡ്യൂളായ ടിയൻഹെയിലേക്കാണ് ഇവ എത്തുക. പിന്നീട് ഇവ അവിടെ കഴിയും. ഇപ്പോൾ തന്നെ ഈ നിലയത്തിൽ മത്സ്യങ്ങൾ, ഒച്ചുകൾ തുടങ്ങിയവയുടെ പ്രജനനത്തെപ്പറ്റി പഠിക്കുന്നുണ്ട്. ഇതിനു ശേഷം എലികൾ, കുരങ്ങുകൾ എന്നിവയുടെ ലൈംഗിക, പ്രജനന രീതികൾ ബഹിരാകാശ സാഹചര്യത്തിൽ പഠിക്കുകയാണ് ചൈനീസ് ശാസ്ത്രജ്ഞരുടെ ലക്ഷ്യം. എന്നാൽ ഇതത്ര എളുപ്പമല്ല.
ബഹിരാകാശ ശീതസമരം കൊടുമ്പിരി കൊണ്ടുനിന്ന കാലയളവിൽ ഇത്തരമൊരു ലക്ഷ്യം സാധിക്കാനായി സോവിയറ്റ് ശാസ്ത്രജ്ഞർ ശ്രമിച്ചിരുന്നു. എന്നാൽ പദ്ധതി വിജയമായില്ല. ഭൂമിയിൽനിന്ന് 500 കിലോമീറ്റർ ഉയരത്തിലാണു ചൈനയുടെ ടിയൻഗോങ് സ്പേസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ബഹിരാകാശക്കൊട്ടാരമെന്നാണു ടിയൻഗോങ്ങിന്റെ അർഥം. ചൈനീസ് ആവശ്യങ്ങൾക്കു മാത്രമായിരിക്കില്ല ഈ ബഹിരാകാശ സ്റ്റേഷനെന്നു ചൈന വെളിപ്പെടുത്തിയിരുന്നു. മറ്റു രാജ്യങ്ങളിലെ യാത്രികരെയും തങ്ങൾ സ്വാഗതം ചെയ്യുമെന്ന് അവർ പറഞ്ഞിരുന്നു. മോഡുലാർ ബഹിരാകാശ നിലയമാണു ടിയൻഗോങ്.
അതായത്, ആദ്യമൊരു പ്രധാനഭാഗം വിക്ഷേപിച്ച ശേഷം മറ്റു ഭാഗങ്ങൾ അതിലേക്കു കൂട്ടിച്ചേർക്കുന്ന രീതി. പ്രധാനഭാഗമായ ടിയൻഹെ കഴിഞ്ഞ വർഷം തന്നെ ചൈന ബഹിരാകാശത്തെത്തെത്തിച്ചിരുന്നു. ഇനി 6 തുടർദൗത്യങ്ങളിലൂടെ നിലയം പൂർത്തീകരിക്കാനാണു പദ്ധതി. വെന്റിയൻ എന്ന രണ്ടാമത്തെ മൊഡ്യൂൾ ജൂലൈ അവസാനം ചൈന ടിയൻഹെയിലെത്തിച്ചു കൂട്ടിച്ചേർത്തു.മെങ്ടിയൻ എന്ന അവസാന മൊഡ്യൂളും ഭാവിയിൽ ടിയൻഹെയോടു ചേരും. ഇത്തരത്തിൽ മൂന്നു മൊഡ്യൂളുകളുമായി ചൈനീസ് സഞ്ചാരികൾക്കു ബഹിരാകാശ ആവാസവ്യവസ്ഥ തുറക്കപ്പെടും. വലിയ ലക്ഷ്യങ്ങളാണ് ചൈന പദ്ധതിയിൽ കാണുന്നത്. ഇതിൽ മൃഗങ്ങളെയും സസ്യങ്ങളെയും വച്ചുള്ള പരീക്ഷണങ്ങളും പാരിസ്ഥിതികപഠനവുമൊക്കെ ഉൾപ്പെടും. വലിയ സ്വപ്നങ്ങളാണു ടിയൻഗോങ്ങിൽ ചൈനയ്ക്കുള്ളത്. സ്വന്തം നിലയ്ക്ക് ഊർജോൽപാദന സംവിധാനം മുതൽ മികവേറിയ ആവാസകേന്ദ്രങ്ങൾ വരെ നിലയത്തിലുണ്ടാകും.
English Summary: China to send monkeys in space for zero-gravity mating experiment: Report