അനക്കോണ്ടയെ എടുത്തു പൊക്കി, ആഞ്ഞുകൊത്തി പാമ്പ്; ഭയന്നുവിറച്ച് കാഴ്ചക്കാർ–വിഡിയോ
പാമ്പുകളെന്ന് കേൾക്കുന്നതേ മിക്കവർക്കും ഭയമാണ്. വിഷമുള്ളതായാലും വിഷമില്ലാത്തയിനമായാലും അതിനു മാറ്റമില്ല. എന്നാൽ പാമ്പുകളെ ഭയമില്ലാത്തവരുമുണ്ട്. അവർ അനായാസം ഇവയെ കൈകാര്യം ചെയ്യും. ഇങ്ങനെ പാമ്പുകളെ കൈകാര്യം ചെയ്യുവാൻ അസാമാന്യ ധൈര്യവും വൈദഗ്ധ്യവും വേണം. ഇത്തരത്തിൽ പാമ്പുകളെ കൈകാര്യം ചെയ്യുന്നതിൽ

പാമ്പുകളെന്ന് കേൾക്കുന്നതേ മിക്കവർക്കും ഭയമാണ്. വിഷമുള്ളതായാലും വിഷമില്ലാത്തയിനമായാലും അതിനു മാറ്റമില്ല. എന്നാൽ പാമ്പുകളെ ഭയമില്ലാത്തവരുമുണ്ട്. അവർ അനായാസം ഇവയെ കൈകാര്യം ചെയ്യും. ഇങ്ങനെ പാമ്പുകളെ കൈകാര്യം ചെയ്യുവാൻ അസാമാന്യ ധൈര്യവും വൈദഗ്ധ്യവും വേണം. ഇത്തരത്തിൽ പാമ്പുകളെ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധനാണ് നിക്ക് റാങ്ഗ്ലർ എന്ന വ്ലോഗർ. വിവിധയിനം പാമ്പുകളുമൊത്തുള്ള വിഡിയോയും നിക്ക് പതിവായി ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ കാഴ്ചക്കാരെ ഞെട്ടിച്ചിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ പാമ്പുകളിലൊന്നായ അനക്കോണ്ടയെ എടുത്തുപൊക്കുന്നതിനിടയിൽ അത് നിക്കിനെ ആക്രമിക്കുന്ന ദൃശ്യമാണ് ജനശ്രദ്ധ നേടുന്നത്.
നിക്ക് അനക്കോണ്ടയെ എടുത്തുപൊക്കിയതും അത് ദേഷ്യത്തിൽ ആഞ്ഞുകൊത്തുകയായിരുന്നു. പാമ്പിനെ എടുത്തുയർത്തി അഭ്യാസം കാണിക്കുന്നതിനിടയിലാണ് അത് നിക്കിനെ ആക്രമിച്ചത്. പാമ്പിനെ കൈയിൽ ചുറ്റിയെടുത്താണ് ഇയാൾ അഭ്യാസപ്രകടനം നടത്തിയത്. നിരവധി തവണ പാമ്പ് കൈയിലും ശരീരഭാഗങ്ങളിലും കൊത്തിയെങ്കിലും നിക്ക് വേദന കടിച്ചമർത്തി വീണ്ടും അഭ്യാസം തുടരുകയായിരുന്നു. അനാക്കോണ്ടയ്ക്ക് വിഷമില്ലെന്നും അതിനാൽ ഭയക്കേണ്ടതില്ലെന്നും നിക്ക് ഇതിനിടയിൽ പറയുന്നുണ്ട്. പാമ്പ് ഇയാളെ ആക്രമിക്കുന്ന ദൃശ്യം ഇപ്പോൾത്തന്നെ ലക്ഷക്കമക്കിനാളുകൾ കണ്ടുകഴിഞ്ഞു.
പച്ചകലർന്ന തവിട്ടു നിറമുള്ള പാമ്പുകളാണ് അനക്കോണ്ടകൾ. കാഴ്ചയിൽ ഭീകരനാണെങ്കിലും വിഷമില്ലാത്തയിനമാണ്. കൂടുതൽ സമയവും വെള്ളത്തിൽ കഴിയാനാണ് അനക്കോണ്ടകള്‍ക്ക് താൽപര്യം. അതുകൊണ്ട് തന്നെ വെള്ളക്കെട്ടിനോടു ചേർന്നും ചതുപ്പുനിലങ്ങളിലുമൊക്കെയാണ് ഇവയുടെ വാസം. 20 മുതൽ 30 അടി വരെ നീളത്തിൽ വരെ വളരുന്നവയാണിവ. പ്രധാനമായും ബ്രസീൽ, പെറു, ഗയാന എന്നിവിടങ്ങളിലെ ചതുപ്പുനിലങ്ങളിലും ആമസോൺ വനങ്ങളിലുമാണ് ഇവയെ സാധാരണയായി കണ്ടുവരുന്നത്. വിഷപ്പല്ലുകൾ ഇല്ലാത്തതിനാൽ തന്നെ പെരുമ്പാമ്പുകളെപ്പോലെ ഇരയെ ഞെക്കിക്കൊല്ലുകയാണ് പതിവ്. താടിയെല്ലുകളിൽ പ്രത്യേക അസ്ഥിബന്ധങ്ങളുള്ളതിനാൽ അവയ്ക്ക് എത്ര വലിയ മൃഗത്തെയും എളുപ്പത്തിൽ വിഴുങ്ങാൻ സാധിക്കും. ഇടക്കിടയ്ക്ക് ഭക്ഷണം കഴിക്കുന്ന സ്വഭാവം അനക്കോണ്ടകൾക്കില്ല. ഒത്ത ഒരു ഇരയെ കിട്ടിയാൽ ഒരാഴ്ചത്തേക്ക് ഭക്ഷണം കഴിക്കാറില്ല.
English Summary: Man Playing With Anaconda Gets Bitten During 'Cowboying' Leaves Internet Horrified