വന്യമൃഗങ്ങൾ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ വിഹരിക്കുന്ന സമയത്ത് അവയ്ക്കരികിലെത്തുന്നവർ അങ്ങേയറ്റം ശ്രദ്ധ പുലർത്തേണ്ടതുണ്ട്. മൃഗങ്ങൾ ഏതു നിമിഷവും ആക്രമിക്കുകയും അപ്രതീക്ഷിതമായ രീതിയിൽ പെരുമാറുകയും ചെയ്തെന്ന് വരാം. ഇത് ഓർമിപ്പിക്കുന്ന ഒരു സംഭവമാണ് ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ ദേശീയോദ്യാനത്തിൽ നിന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വന്യമൃഗങ്ങൾ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ വിഹരിക്കുന്ന സമയത്ത് അവയ്ക്കരികിലെത്തുന്നവർ അങ്ങേയറ്റം ശ്രദ്ധ പുലർത്തേണ്ടതുണ്ട്. മൃഗങ്ങൾ ഏതു നിമിഷവും ആക്രമിക്കുകയും അപ്രതീക്ഷിതമായ രീതിയിൽ പെരുമാറുകയും ചെയ്തെന്ന് വരാം. ഇത് ഓർമിപ്പിക്കുന്ന ഒരു സംഭവമാണ് ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ ദേശീയോദ്യാനത്തിൽ നിന്ന് പുറത്തുവരുന്നത്. വന മേഖലയിലൂടെ സഞ്ചരിക്കുകയായിരുന്ന ഉദ്യോഗസ്ഥനെ കാട്ടാന ആക്രമിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ദേശീയോദ്യാനത്തിലൂടെ പട്രോളിങ് നടത്തുകയായിരുന്നു ഫീൽഡ് റേഞ്ചറും സഹപ്രവർത്തകരും. ഇടയ്ക്കുവച്ച് അവർക്ക് തൊട്ടുമുന്നിലൂടെ ഒരു കാട്ടാനക്കൂട്ടം കടന്നുപോയി. ഉദ്യോഗസ്ഥർ അകലം പാലിച്ചിരുന്നുവെങ്കിലും കൂട്ടത്തിൽ ഒരു പിടിയാന പെട്ടെന്ന് പിന്തിരിഞ്ഞ് അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു.  പെട്ടെന്നുണ്ടായ ആക്രമണത്തിൽ റേഞ്ചർക്ക് സാരമായ പരുക്കേറ്റു.

ADVERTISEMENT

ആനയെ ഭയപ്പെടുത്തി ഓടിക്കാനായി മറ്റ് ഉദ്യോഗസ്ഥർ വെടിയുതിർത്തതോടെയാണ് അത് പിന്തിരിഞ്ഞത്. ആന അവിടെ നിന്നും നീങ്ങിയതോടെ ഒരു നിമിഷം പോലും വൈകാതെ അവർ വൈദ്യസഹായവും തേടി. വനമേഖലയിലായതിനാൽ പെട്ടെന്ന് പ്രാഥമിക ശുശ്രൂഷ നൽകുന്നതിനുവേണ്ടി ഹെലികോപ്റ്ററിലാണ് ഡോക്ടർമാർ ഉൾപ്പെടുന്ന സംഘം എത്തിയത്. അദ്ദേഹത്തിന്റെ ജീവൻ നിലനിർത്താൻ വേണ്ട അടിസ്ഥാന ചികിത്സ നൽകിയശേഷം ആശുപത്രിയിലേക്കെത്തിക്കുകയായിരുന്നു. ആക്രമണമേറ്റ ഉദ്യോഗസ്ഥന്റെ പേരു വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

കാട്ടാനയുടെ ആക്രമണമേറ്റിട്ടും ഭാഗ്യംകൊണ്ടു മാത്രമാണ് അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായതെന്ന് മുതിർന്ന ഉദ്യോഗസ്ഥയായ കാതറിൻ ഡ്രെയർ പറയുന്നു. വന്യജീവികൾക്ക് നേരെയുള്ള കുറ്റകൃത്യങ്ങൾ തടയാനും വനമേഖല സംരക്ഷിക്കുമാനുമുള്ള ശ്രമങ്ങൾക്കിടെ ഉദ്യോഗസ്ഥർക്ക് നിരന്തരം നേരിടേണ്ടിവരുന്ന ഭീഷണികളുടെ വ്യാപ്തി എത്രത്തോളമാണെന്ന് സംഭവം എടുത്തു കാണിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി. വനമേഖലയിൽ കുറ്റിക്കാടുകൾ തഴച്ചു വളരുന്ന സമയമായതിനാൽ വന്യ മൃഗങ്ങളുടെ സാന്നിധ്യം മനുഷ്യർക്ക് പെട്ടെന്ന് തിരിച്ചറിയാനും സാധിക്കുന്നില്ല. ഏതുനിമിഷവും വലിയ അപകടം മുന്നിൽക്കണ്ട് ജോലി ചെയ്യേണ്ട സ്ഥിതിയാണ്.

ADVERTISEMENT

പൊതുവേ ശാന്തശീലരാണെങ്കിലും കുഞ്ഞുങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന സമയത്ത് ആനകൾ അങ്ങേയറ്റം ശ്രദ്ധാലുക്കളായിരിക്കും. മനുഷ്യരുടെയോ മറ്റു ജീവികളുടെയോ സാന്നിധ്യം തിരിച്ചറിഞ്ഞാൽ കുഞ്ഞുങ്ങളെ ആക്രമിക്കുമോ എന്ന ഭയത്തെ തുടർന്ന് പ്രതിരോധം എന്ന നിലയിൽ അവ ആക്രമിക്കാൻ മുതിർന്നേക്കാം. ക്രൂഗർ ദേശീയോദ്യാനത്തിൽ 17000 ആനകളാണുള്ളത്.  അതിനാൽ ആക്രമിച്ച ആനക്കൂട്ടത്തെ തിരിച്ചറിയുകയെന്നത് അത്ര എളുപ്പമല്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

English Summary: Man 'Severely Injured' After Being Trampled by an Elephant